സ്റ്റേഡിയം പരിസരത്തെ കടകൾ ഒഴിപ്പിച്ചില്ലെങ്കിൽ വേദി മാറ്റുമെന്ന് ഫിഫ
text_fieldsകൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ അണ്ടര്‍-17 ലോകകപ്പിെൻറ വേദി മാറ്റുമെന്ന് ഫിഫ. കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉടമകളുടെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിെക്കയാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് ഫിഫ വീണ്ടും നിർദേശം നൽകിയത്. അതേസമയം, വേദിമാറ്റുമെന്ന് ഫിഫ അന്ത്യശാസനം നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നോഡൽ ഒാഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
മതിയായ സുരക്ഷ ഉറപ്പാക്കി മാത്രമേ മത്സരങ്ങള്‍ നടത്താനാകൂ എന്നാണ് ഫിഫയുടെ നിലപാട്. ഇക്കാര്യത്തിൽ നിര്‍ദേശം ലഭിച്ചതായി ഫെഡറേഷനും വ്യക്തമാക്കി. സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കണമെന്ന് വേദി അനുവദിച്ചപ്പോള്‍തന്നെ ഫിഫ വ്യക്തമാക്കിയതാണ്. മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കടകള്‍ ഒഴിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാറും ഫിഫക്ക് ഉറപ്പുനല്‍കിയിരുന്നു. 21ന് സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫക്ക് കൈമാറാനാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചവരെയാണ് കടകള്‍ ഒഴിയുന്നതിന് സമയം അനുവദിച്ചത്.
കൊൽക്കത്തയിൽ വിദ്യാർഥികൾക്ക് സൗജന്യ പാസ്
കൊൽക്കത്ത: അണ്ടർ-17 ലോകകപ്പ് കാണാൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സുവർണാവസരമൊരുക്കി പശ്ചിമ ബംഗാൾ സർക്കാർ. വിദ്യാർഥികൾക്ക് കളി കാണാൻ മത്സരദിവസങ്ങളിൽ 5000 സൗജന്യ പാസുകൾ നൽകാനാണ് തീരുമാനം. ഒക്ടോബർ എട്ടിന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആദ്യ മത്സരം മുതൽ ഫൈനൽ പോരാട്ടം വരെ പത്ത് കളികൾ വിദ്യാർഥികൾക്ക് സൗജന്യമായി കാണാനാകും. അതേസമയം, ഫുട്ബാളിലോ മറ്റ് കായികവിഭാഗങ്ങളിലോ പെങ്കടുത്തിട്ടുള്ള വിദ്യാർഥികക്ക് മാത്രമാണോ പാസുകൾ വിതരണം ചെയ്യുകെയന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.