പൊരുതിനോക്കാൻ കോസ്റ്ററീക
text_fieldsഗ്രൂപ് ‘സി’: ഇറാൻ, ജർമനി, ഗിനിയ, കോസ്റ്ററീക
വേദി: ഗോവ ഫേട്ടാർഡ സ്റ്റേഡിയം
പത്തുവട്ടം കൗമാരലോകകപ്പിന് അവസരം ലഭിച്ചവരാണ് കോസ്റ്ററീക. എന്നാൽ, നോക്കൗട്ട് സ്റ്റേജിൽ എപ്പോഴും കാലിടറും. കഴിഞ്ഞ വർഷം ചിലി ലോകകപ്പിൽ ഫ്രാൻസിനെ തോൽപിച്ച് നോക്കൗട്ട് കടന്ന് ക്വാർട്ടറിലെത്തിയെങ്കിലും ബെൽജിയത്തിനോട് തോറ്റ് പുറത്തായി. ഇതായിരുന്നു ലോകകപ്പിലെ ഏറ്റവും വലിയ പ്രകടനം.
റോഡ് ടു ഇന്ത്യ
കോൺകാഫ് അണ്ടർ 17 ടൂർണമെൻറിൽ ക്ലാസിഫിക്കേഷൻ സ്റ്റേജിൽ എത്തിയാണ് കോസ്റ്ററീക ഇന്ത്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്നത്. ഗ്രൂപ് ഘട്ടത്തിൽ ക്യൂബയെയും കാനഡയെയും തോൽപിച്ച് ഗൂപ്പുചാമ്പ്യന്മാരായി. പിന്നാലെ ക്ലാസിഫിക്കേഷൻ റൗണ്ടിൽ മെക്സികോയോട് 6-1ന് തോറ്റെങ്കിലും അതുവരെയുള്ള കുതിപ്പ് മികച്ചതായിരുന്നു.
കോച്ച്
അർജൻറീനൻ കോച്ച് മാഴ്സലോ ഹെരേറയിൽ നിന്ന് 2016ൽ പരിശീലന സ്ഥാനം ഏറ്റെടുത്ത ബ്രീനസ് കമാച്ചോയാണ് കോസ്റ്ററീകയുടെ കോച്ച്.
ഇന്ത്യയിലെ അണ്ടർ 17 ലോകകപ്പ് ലക്ഷ്യംവെച്ച് പരിശീലനം ഏറ്റെടുത്ത കമാച്ചോ വിപ്ലവം കുറിക്കാനുറച്ചാണ് വിമാനം കയറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.