Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 3:27 PM IST Updated On
date_range 15 Nov 2021 4:29 PM ISTഅണ്ടർ 17 ലോകകപ്പ്: സ്പെയിൻ, ബ്രസീൽ, വ.കൊറിയ, നൈജർ ടീമുകൾ ഇന്നെത്തും
text_fieldsbookmark_border
കൊച്ചി: കളിയാവേശത്തിലേക്ക് പതിയെ കാലുറപ്പിക്കുകയാണ് കൊച്ചി. കൗമാര ലോകകപ്പിെൻറ പദചലനങ്ങളിലേക്ക് മൂന്നു പകലിരവുകൾ മാത്രം ബാക്കിനിൽക്കെ കളിയഴകിനെ കാത്തിരിക്കുകയാണ് അറബിക്കടലോരം. വിശ്വഫുട്ബാളിലെ കരുത്തരായ ബ്രസീലും സ്പെയിനുമടക്കം ഗ്രൂപ് ഡിയിലെ മരണപ്പോരാട്ടങ്ങൾക്ക് കച്ചമുറുക്കുന്ന ഇളമുറക്കൂട്ടങ്ങൾ ചൊവ്വാഴ്ച കൊച്ചിയുടെ മണ്ണിൽ കാലുകുത്തും. പുലർച്ചെ മൂന്നു മണിക്ക് സ്പെയിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങും. ഉച്ചക്ക് 1.20ന് ബ്രസീലിെൻറ മഞ്ഞപ്പടയും തൊട്ടുപിന്നാലെ 1.40ന് വടക്കൻ കൊറിയയും 3.30ന് നവാഗതരായ നൈജറും കൊച്ചിയിൽ വിമാനമിറങ്ങുന്നതോടെ നഗരം വിശ്വമേളയുടെ ആവേശത്തിരയിളക്കത്തിലേക്ക് വല കുലുക്കാനിറങ്ങും.
ലോകകപ്പിെൻറ അരങ്ങിലേക്ക് അരയും തലയും മുറുക്കിയെത്തുന്ന സ്പെയിൻ അബൂദബിയിലെ പരിശീലനം കഴിഞ്ഞാണ് കൊച്ചിയിലെത്തുന്നത്. നേരത്തേ മുംബൈയിൽ വിമാനമിറങ്ങിയ ബ്രസീലിെൻറ ഇളമുറക്കാർ ഇന്ത്യൻ മണ്ണിൽ പരിശീലനമത്സരമടക്കം കളിച്ച ആേവശവുമായാണ് പോരാട്ടഭൂമിയിലെത്തുന്നത്. കൊച്ചിയിലെ മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നതും ശനിയാഴ്ചയിലെ ബ്രസീൽ-സ്പെയിൻ പോരാട്ടമാകും. ഇരുടീമും ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങുമെന്നാണ് സൂചന. മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി, വെളി, പരേഡ് മൈതാനങ്ങളാണ് ടീമുകൾക്ക് പരിശീലനത്തിനായി 17 കോടി രൂപ ചെലവിട്ട് നവീകരിച്ചിട്ടുള്ളത്.
സുരക്ഷ ശക്തം
നെടുമ്പാശ്ശേരിയിൽ ടീമുകളെ സ്വീകരിക്കാൻ അധികൃതർ വിപുലമായ സംവിധാനങ്ങളാരുക്കിയിട്ടുണ്ട്. സുരക്ഷ, കസ്റ്റംസ് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താൻ അഡീഷനല്‍ കമീഷണര്‍ എസ്. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങി. താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും കറന്‍സികള്‍ മാറ്റി നല്‍കുക, ബാഗേജുകളുടെ സംരക്ഷണം, നികുതിയില്ലാതെ കളി ഉപകരണങ്ങള്‍ കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനും കാര്‍ഗോയിൽ പ്രത്യേക സംവിധാനം തുടങ്ങിയവ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്പ് ഡെസ്കിെൻറയും വളൻറിയര്‍മാരുടെയും പ്രവര്‍ത്തനവും ഇതോടൊപ്പം തുടങ്ങി.
ടീം ഹോട്ടലിൽ കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ടീമിനെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും കനത്ത സുരക്ഷയൊരുക്കും. 41,750 കാണികള്‍ക്കാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്റ്റേഡിയമായ കലൂരിൽ കളി കാണാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. പഴുതടച്ച സുരക്ഷയൊരുക്കാൻ ഫയർഫോഴ്സും സുരക്ഷ വിഭാഗവും സജ്ജരായിക്കഴിഞ്ഞു.
ഫുട്ബാൾ ടേക്സ്ഒാവർ
ലോകത്തെ ഏറ്റവും ശബ്ദായമാനമായ കളിയിടമെന്ന് ഫിഫ തന്നെ അടയാളപ്പെടുത്തുന്ന കലൂർ സ്റ്റേഡിയത്തിെൻറ പുൽപ്പരപ്പുകൾ വിശ്വമേളയെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിനു പുറത്തെ കടകൾ പൂർണമായും ഒഴിപ്പിച്ചു. കടകളുടെ ബോർഡുകൾ മറച്ച് അണ്ടർ 17 ലോകകപ്പിെൻറ ലോഗോയടക്കമുള്ള ബോർഡുകളും ബാനറുകളും പതിപ്പിച്ച് സ്റ്റേഡിയത്തിെൻറ മുഖം പൂർണമായും കളിക്കനുകൂലമാക്കി മാറ്റുന്ന തിരക്കിലാണ് അധികൃതർ.
ഫിഫ ജനറല്‍ കോഒാഡിനേറ്റര്‍ മാക്സിം റാംപോവിെൻറ നേതൃത്വത്തില്‍ വിദഗ്ധ സംഘം തിങ്കളാഴ്ച സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തി ഒരുക്കം വിലയിരുത്തി. ഗ്രൗണ്ടിലെ പുല്ല് ചെത്തിമിനുക്കി പാകപ്പെടുത്തുന്നതടക്കമുള്ള അവസാന വട്ട ജോലികളാണ് നടക്കുന്നത്. മൈതാനം മത്സരങ്ങൾക്ക് സജ്ജമായതായി വിലയിരുത്തിയ ഫിഫ സംഘം ഒരുക്കങ്ങളിൽ പൂര്‍ണതൃപ്തി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉദ്ഘാടന മത്സരത്തിന് മുമ്പ് മൈതാനം പൂര്‍ണസജ്ജമാക്കുമെന്ന് ഫിഫ സംഘം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story