Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:05 AM GMT Updated On
date_range 11 Oct 2017 11:05 AM GMTഇരിപ്പിടമൊഴിഞ്ഞ് ഗാലറി; കൊച്ചിയിൽ കാണികൾ എവിടെ?
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നു സീസണിലും നിറഗാലറികൊണ്ട് ഫുട്ബാൾ ലോകത്തെ വിസ്മയിപ്പിച്ച കൊച്ചി കൗമാര ലോകകപ്പിൽ മലയാളിയുടെ ഫുട്ബാൾ ലഹരിക്ക് നാണക്കേടായി മാറുന്നു. ന്യൂഡൽഹി അടക്കമുള്ള വേദികൾ 48,000ത്തിന് മുകളിൽ കാണികളുമായി ആർപ്പുവിളിക്കുേമ്പാൾ കൊച്ചിയിൽ രണ്ടാം പോരാട്ടത്തിലും ഇരിപ്പിടങ്ങൾ കാലി. മത്സരത്തിെൻറ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയെന്ന സംഘാടകരുടെ അവകാശവാദങ്ങൾക്കിടെയാണിത്.
വിവിധ സ്ഥാപനങ്ങൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി കാണികളെ എത്തിക്കാനുള്ള ശ്രമവും പാളിയതോടെ ആരവം നിലച്ച ഗാലറിയിലാണ് ചൊവ്വാഴ്ച മത്സരങ്ങൾ പൂർത്തിയായത്.
ടിക്കറ്റിനായി ആളുകൾ നെട്ടോട്ടം നടത്തുന്നതിനിടെ കൊച്ചിയിലെ രണ്ടാം മത്സരത്തിെൻറയും മുഴുവൻ ടിക്കറ്റുകൾ വിറ്റുപോയെന്നാണ് സംഘാടകർ അറിയിച്ചത്. പക്ഷേ, കാണികളുടെ എണ്ണം ഉദ്ഘാടന മത്സരത്തിലേതിലും കുറഞ്ഞു. നൈജർ-സ്പെയിൻ മത്സരം തുടങ്ങുമ്പോൾ സ്റ്റേഡിയത്തിെൻറ നാലിലൊന്നുപോലും നിറഞ്ഞിരുന്നില്ല. ബ്രസീൽ-കൊറിയ മത്സരമായപ്പോഴാണ് സ്റ്റേഡിയം പകുതിയെങ്കിലും നിറഞ്ഞത്.
അതേസമയം, സൗജന്യ പാസുകൾ ഇല്ലെന്ന ഫിഫ അറിയിപ്പിനിടെയും മാധ്യമങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് കോംപ്ലിമെൻററി പാസുകൾ ലഭിച്ചു. ലോകകപ്പ് സംഘാടനത്തിൽ പങ്കാളികളായ വിവിധ ഏജൻസികൾ വഴിയാണ് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തത്. ആദ്യ മത്സരത്തിൽ കാണികൾ കുറഞ്ഞതിനെത്തുടർന്ന് സംഘാടകർക്കെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സൗജന്യ ടിക്കറ്റ് വിതരണവുമായി സ്പോൺസർ ഏജൻസികൾ തന്നെ രംഗത്തെത്തിയത്.
കൊച്ചിയിലെ കാണികൾ
ബ്രസീൽ-സ്പെയിൻ
21,362
നൈജർ -ഉ. കൊറിയ
2,374
നൈജർ -സ്പെയിൻ
7,926
ബ്രസീൽ -ഉ. കൊറിയ
15,314
വേദികളിലെ റെക്കോഡ്
കൊൽക്കത്ത
55,800 (ഇറാഖ്-മെക്സികോ)
ന്യൂഡൽഹി
48,184 (ഇന്ത്യ -കൊളംബിയ)
മുംബൈ
25,342 (പരഗ്വേ-മാലി)
കൊച്ചി
21,362 (ബ്രസീൽ -സ്പെയിൻ)
ഗുവാഹതി
13,285 (ഹോണ്ടുറസ്-ജപ്പാൻ)
ഗോവ
12,329 (ഇറാൻ -ഗിനി)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story