Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:08 PM GMT Updated On
date_range 20 Oct 2017 11:08 PM GMTപോരാട്ടച്ചൂടിനിടയിലും സ്പെയിനിന് പരീക്ഷാപ്പേടി
text_fieldsbookmark_border
കൊച്ചി: ക്വാർട്ടർ ഫൈനലിെൻറ അഗ്നിപരീക്ഷണം കൈയെത്തും ദൂരത്താണിപ്പോൾ. ഇന്ത്യൻ മണ്ണിൽ കപ്പിലേക്ക് പന്തുതട്ടിക്കയറുകയെന്ന വലിയ സ്വപ്നങ്ങളിലേക്കാണ് പടയൊരുക്കമത്രയും. കിരീടസാധ്യതകളിൽ മുന്നിൽ നിൽക്കുന്നവരെന്ന വിശേഷണമുള്ളപ്പോൾ സ്പെയിനിന് കൗമാര ലോകകപ്പിൽ പരമാവധി മികവ് പുറത്തെടുത്തേ തീരൂ. ജീവന്മരണ പോരാട്ടങ്ങളുടെ അടർക്കളത്തിലിറങ്ങുന്ന സ്പാനിഷ് താരങ്ങൾ കളത്തിൽ കൈമെയ് മറന്ന് പോരാടാൻ കച്ചമുറുക്കിയിരിക്കെ അവരെ പിടിമുറുക്കിയിരിക്കുന്ന മറ്റൊരു ആശങ്ക കൂടിയുണ്ട്. കളി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയാൽ പല ടീമംഗങ്ങളെയും കാത്തിരിക്കുന്നത് യഥാർഥ പരീക്ഷയാണ്. പ്രീ യൂനിവേഴ്സിറ്റി പരീക്ഷ വിളിപ്പാടകലെ നിൽക്കെ പന്തുകളിക്കൊപ്പം പാഠപുസ്തകങ്ങളെക്കൂടി പരിഗണിക്കുകയാണ് സ്പെയിൻ താരങ്ങൾ.
പരിശീലനം തകൃതിയാവുേമ്പാഴും മാർക് വിദാലും ഡീഗോ പാംപിനും നാച്ചോ ഡയസുമൊക്കെ ടീം ഹോട്ടലിൽ പഠനത്തിരക്കിലുമാണ്. നാട്ടിൽ പരീക്ഷ കാത്തിരിക്കുന്ന താരങ്ങൾക്ക് ദിവസം ഒരു മണിക്കൂർ പഠനം കർശനമാണ്. ടൂർണമെൻറിൽ പെങ്കടുക്കുേമ്പാഴും പഠനത്തിൽ കുട്ടികൾ പിന്നാക്കം പോവരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന അസി. കോച്ച് ഡേവിഡ് ഗോർഡോ പറഞ്ഞു. ‘‘ഇൗ കളിക്കാർ ജീവിതത്തിെൻറ നിർണായക ഘട്ടത്തിലാണ്. പന്തുകളിയിൽ ശ്രദ്ധിക്കുേമ്പാൾ തന്നെ വിദ്യാഭ്യാസ മേഖലയിലും അവർ കരുത്താർജിക്കേണ്ടതുണ്ട്. അതു തിരിച്ചറിഞ്ഞാണ് സ്പാനിഷ് ഫുട്ബാൾ അേസാസിയേഷൻ എല്ലാ കളിക്കാർക്കും ക്ലാസ് നൽകുന്നത്.’’ ഇൗ ക്ലാസുകൾ തങ്ങൾക്ക് ഏെറ ഉപകാരപ്രദമാവുന്നുവെന്ന് വിയ്യാറയൽ താരമായ ഡയസ് പറയുന്നു. ‘‘ഇതില്ലെങ്കിൽ ക്ലാസ് വർക്കുകളിൽ ഞങ്ങൾ പിന്നിലായിപ്പോവും. ഇത്തരമൊരു വലിയ ടൂർണമെൻറിനിടയിലും പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാൻ ഇൗ ക്ലാസുകൊണ്ട് സാധിക്കുന്നുണ്ട്’’ -ഡയസിെൻറ വാക്കുകളെ സ്കൂളിലെ ക്ലാസ്മേറ്റ് കൂടിയായ വിദാലും ശരിവെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story