Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 12:06 AM GMT Updated On
date_range 21 Oct 2017 12:09 AM GMTആധിപത്യമല്ല, ഇറാന് ആക്രമണമാണ് മുഖ്യം
text_fieldsbookmark_border
കൊച്ചി: ഒരു താരത്തിെൻറയും വ്യക്തിഗത മികവല്ല, ടീമെന്ന നിലയിലുള്ള കൂട്ടായ്മയാണ് തങ്ങളുടെ ശക്തിയെന്ന് ഇറാൻ ടീം ഉറച്ചുവിശ്വസിക്കുന്നു. ആ ഒത്തൊരുമയാണ് ചരിത്രത്തിലാദ്യമായി അവരെ അണ്ടർ 17 ലോകകപ്പിെൻറ ക്വാർട്ടർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയതും. കളത്തിൽ പന്ത് കൂടുതൽ സമയം കൈകാര്യം ചെയ്യുകയെന്ന യൂറോപ്യൻ-തെക്കനമേരിക്കൻ തത്ത്വങ്ങളിലും ഏഷ്യൻ ഫുട്ബാളിെൻറ പുത്തൻ ശക്തിയായി ഉദിച്ചുയരുന്ന ഇറാന് തെല്ലും വിശ്വാസമില്ല. ഫലമൊന്നുമില്ലാതെ കുറേ നേരം പരസ്പരം പന്തുതട്ടിക്കളിക്കുന്നതിൽ കഥയൊന്നുമില്ലെന്ന് കരുതുന്ന അവർ, ലഭ്യമായ വേളകളിൽ എതിരാളികളുടെ നിയന്ത്രണഭൂമിയിലേക്ക് ഇരച്ചുകയറുന്നതിലാണ് കാര്യമെന്ന് മുൻമത്സരങ്ങളിൽ കൃത്യമായി വരച്ചുകാട്ടുകയും ചെയ്തു.
അണ്ടർ 17 ലോകകപ്പിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ ഇറാൻ പന്തിന്മേൽ ആധിപത്യം പുലർത്തിയത് ശരാശരി 41.5 ശതമാനം സമയം മാത്രം. എന്നാൽ, ഗിനി, ജർമനി, കോസ്റ്ററീക, മെക്സികോ ടീമുകൾക്കെതിരായ കളികളിൽ ഇറാൻ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു പിടിച്ചുനിൽക്കുകയായിരുന്നുവെന്ന് ഇൗ കണക്കു കൊണ്ടർഥമാക്കരുത്. കാരണം, അറ്റാക്കിങ്ങിൽ ഇറാൻ അത്രയേറെ ശൗര്യം കാട്ടിയിരുന്നു. നാലു കളികളിൽ 89 തവണ അവർ എതിർവല ലക്ഷ്യമാക്കി ഷോട്ടു പായിച്ചു.
ഇതിൽ 39 എണ്ണവും കൃത്യമായി വലയുടെ നേരെയും. എല്ലാ മത്സരങ്ങളിലും എതിരാളികൾ ഇറാനേക്കാൾ കൂടുതൽ സമയം പന്ത് കൈവശം വെച്ചപ്പോഴും ഇൗ കളികളിലൊക്കെ കൂടുതൽ ഷോട്ടുകൾ ഇറാനിയൻ ബൂട്ടുകളിൽനിന്നായിരുന്നു. പന്ത് വെറുതെ കാൽക്കീഴിൽ വെച്ചു താമസിപ്പിച്ചാൽ അനാവശ്യമായി ഉൗർജം ചെലവാക്കേണ്ടി വരുമെന്നും ടീമിെൻറ വിജയത്തിലേക്ക് അതിദ്രുതം പന്തു പാസ് ചെയ്തു കളിക്കുകയാണ് പ്രധാനമെന്നും മിഡ്ഫീൽഡർ മുഹമ്മദ് ശരീഫി പറയുന്നു.
വമ്പൻ താരങ്ങളുമായെത്തിയ ജർമനിയെ 4-0ത്തിന് ഇറാൻ കീഴടക്കിയതെങ്ങനെയെന്നതിന് ടീമിെൻറ പരിശീലനവേളകൾ തന്നെ ഉത്തരം നൽകും. മഹാരാജാസ് കോളജ് മൈതാനത്ത് കൊച്ചിയിലെ ആദ്യ പരിശീലനത്തിനിറങ്ങിയപ്പോൾ ഇൗ കൂട്ടായ്മയും ആത്മവിശ്വാസവും ഇറാനിയൻ താരങ്ങളുടെ എടുപ്പിലും നടപ്പിലുമുണ്ടായിരുന്നു. ടീം വാംഅപ്പിനിറങ്ങിയപ്പോൾ താരങ്ങളും കോച്ചുമാരും മാത്രമല്ല, ഒഫീഷ്യലുകളിൽ പലരും കളിക്കാർക്കൊപ്പം പന്തുതട്ടാനിറങ്ങി. താരങ്ങൾക്കുള്ള സോഫ്റ്റ് ഡ്രിങ്ക്സ് തയാറാക്കുന്നതും പരിശീലനത്തിന് സൗകര്യങ്ങളൊരുക്കുന്നതുമടക്കം സംഘത്തിലെ മുഴുവൻ പേരും ആത്മാർഥമായി പങ്കാളികളാകുന്നതാണ് ഒാരോ തയാറെടുപ്പ് വേളകളും.
ഏഷ്യൻ രാജ്യങ്ങളിൽ യൂറോപ്യൻ ശൈലിയിൽ കളിക്കുന്ന ടീമെന്നാണ് ഇൗ ഇറാൻ ടീമിന് കൗമാര ലോകകപ്പ് നൽകുന്ന വിശേഷണം. ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖും വൻകരയിലെ കരുത്തരായ ജപ്പാനും ഇടറിവീണ പോർക്കളത്തിൽ ഇറാൻ തലയുയർത്തി നിൽക്കുന്നത് ഇൗ കൂട്ടായ്മയുടെ ബലത്തിലാണ്. ഗ്രൂപ്പുതലത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച് ജർമനിയെ മറികടന്ന് ഒന്നാം സ്ഥാനക്കാരായ ടീം കഠിനാധ്വാനികളായ ഒരുകൂട്ടം കളിക്കാരുടെ സംഘമാണെന്ന് ടീം മാനേജർ ഹുസൈൻ മൊറാദി പറയുന്നു. സ്പെയിനിെൻറ പാസിങ് ഗെയിമിനെതിരെ ഞായറാഴ്ച ക്വാർട്ടർ ഫൈനലിനിറങ്ങുേമ്പാൾ ജർമനിക്കെതിരെ വിജയപ്രദമായി പരീക്ഷിച്ച തന്ത്രങ്ങളിലൂന്നിത്തന്നെയാവും ഇറാൻ പന്തുതട്ടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story