Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 12:51 AM GMT Updated On
date_range 22 Oct 2017 12:51 AM GMTകൊച്ചിയിൽ അവസാന മത്സരം. സ്പെയിൻ x ഇറാൻ
text_fieldsbookmark_border
കൊച്ചി: കൗമാര ലോകകപ്പിൽ മലയാളമണ്ണിലെ അവസാന അങ്കത്തിലേക്ക് ഞായറാഴ്ച പന്തുരുളുന്നു. നഗരം കനത്ത മഴയിൽ കുതിരുേമ്പാഴും കലൂർ സ്റ്റേഡിയത്തിൽ സ്പെയിനും ഇറാനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരിന് ചൂടും ചൂരുമേറുമെന്ന കണക്കുകൂട്ടലിലാണ് ഫുട്ബാൾ ലോകം. ഏഷ്യൻ പ്രതിനിധികളായ ഇറാൻ അതിശയപ്രകടനവുമായാണ് അവസാന എട്ടിലേക്ക് ചുവടുവെച്ചതെങ്കിൽ കിരീടം നേടാൻ തുടക്കത്തിലേ സാധ്യത കൽപിക്കപ്പെട്ട നിരയാണ് സ്പെയിനിേൻറത്. കളത്തിൽ വ്യത്യസ്ത ശൈലിയും വീക്ഷണവും പുലർത്തുന്ന ഇരുടീമും തമ്മിലുള്ള പോരാട്ടം പന്തടക്കത്തിെൻറയും പ്രത്യാക്രമണങ്ങളുടേയും രസക്കാഴ്ചകൾ പകർന്നുനൽകാൻ പര്യാപ്തമാവും.
യൂറോപ്യൻ കരുത്തരായ ജർമനിയെ ഗ്രൂപ് ഘട്ടത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് നാണംകെടുത്തിയ ഇറാെൻറ പ്രകടനം മുന്നറിയിപ്പായെടുത്താവും സ്പെയിനിെൻറ മറുതന്ത്രങ്ങൾ. ഗ്രൂപ്പിൽ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ‘പേർഷ്യയുടെ രാജകുമാരന്മാർ’ മുന്നേറിയത്. പ്രീ ക്വാർട്ടറിൽ മെക്സിക്കൻ ചെറുത്തുനിൽപ് 2-1ന് മറികടന്നാണ് ചരിത്രത്തിലാദ്യമായി അണ്ടർ 17 ലോകകപ്പിെൻറ ക്വാർട്ടർ ഫൈനലിൽ ഇറാൻ ഇടംപിടിച്ചത്.
സ്പെയിനാകെട്ട, കൊച്ചിയിലെ ഗ്രൂപ്പ്പോരിൽ ബ്രസീലിനോട് 2-1ന് തോറ്റാണ് തുടങ്ങിയതെങ്കിലും നൈജറിനെയും വടക്കൻ കൊറിയയെയും അനായാസം കീഴ്പ്പെടുത്തി കരുത്തുകാട്ടി. പ്രീ ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസിനെഷ പെനാൽറ്റി ഗോളിൽ 2-1ന് കീഴടക്കിയാണ് സ്പെയിൻ മുന്നേറിയത്.
ആധിപത്യം X ആക്രമണം
പന്ത് പരമാവധി സ്വന്തം കാൽക്കീഴിൽ നിർത്തുകയെന്ന തന്ത്രത്തിലധിഷ്ഠിതമാണ് സ്പെയിനിെൻറ ടികിടാക ശൈലി. കുറുകിയ പാസുകളിൽ എതിർഗോൾമുഖത്തേക്ക് ഇഴനെയ്തു കയറുകയെന്നതാണ് അവരുടെ രീതി. എന്നാൽ, പന്തിനെ അനാവശ്യമായി കാൽക്കീഴിലിട്ട് കറക്കിത്തിരിക്കുന്നതിൽ ഒട്ടും വിശ്വാസമില്ല ഇറാന്. പന്ത് കിട്ടുന്ന മുറക്ക് എതിർഹാഫിലേക്ക് വെച്ചുപിടിക്കണം. സാധ്യമാവുന്നത്രയും കരുത്തിൽ എതിർ വല ലക്ഷ്യമാക്കി ഷോട്ടുതിർക്കണം. ഇൗ മിനിമം അജണ്ടയിൽ കളി സെറ്റു ചെയ്യുേമ്പാൾ ഇറാൻ ജയം മാത്രമാണ് ഉന്നമിടുന്നത്. പൊസഷൻ ഗെയിമിെനക്കാൾ പ്രധാനം ഫലപ്രദമായ കൗണ്ടർ അറ്റാക്കിങ് തന്ത്രങ്ങളാണെന്ന പുതുപാഠങ്ങൾ കഴിഞ്ഞ നാലു കളികളിൽ ലോകഫുട്ബാളിനു മുന്നിൽ വരച്ചുകാട്ടിയാണ് ഇറാനെത്തുന്നത്.
റൂയിസ് X ശരീഫി
മധ്യനിരയിലാകും ഇൗ മത്സരത്തിെൻറ ഗതി നിർണയിക്കപ്പെടുക. ആബേൽ റൂയിസിനെയും സെസാർ ഗിലാബർട്ടിനെയും മുന്നിൽനിർത്തി ആക്രമിക്കാനിറങ്ങുന്ന സ്പെയിനിന് മിഡ്ഫീൽഡിൽ സെർജിയോ ഗോമസ്-ഫെറാൻ ടോറസ് ജോടി ഏതുവിധം പന്തെത്തിച്ചുനൽകുന്നുവെന്നത് പ്രധാനമാകും. മധ്യനിരയിൽ സ്പെയിനിെൻറ പന്തൊഴുക്കിനെ ഫലപ്രദമായി തടയുകയെന്നതാണ് ഇറാൻ മുഖ്യമായും ഉന്നമിടുക. മധ്യനിരയിൽ ഉജ്ജ്വലമായി കളി മെനയാൻ കഴിയുന്ന മുഹമ്മദ് ശരീഫിയാകും സ്പെയിനിന് തലവദനയാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story