Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 8:29 PM GMT Updated On
date_range 27 Oct 2017 8:29 PM GMTറൂയിസ്: സ്പാനിഷ് പടയിലെ ‘സീനിയർ’
text_fieldsbookmark_border
സ്പാനിഷ് പടയുടെ മിന്നൽപിണറാണ് ആബേൽ റൂയിസ്. കലാശപ്പോരിൽ ഇംഗ്ലണ്ടിനെ വട്ടംകറക്കാൻ പോകുന്നത് റൂയിസിെൻറ വേഗമായിരിക്കും. കളിക്കുന്നത് അണ്ടർ 17 ലോകകപ്പിലാണെങ്കിലും 17 വയസ്സ് പിന്നിട്ടിട്ട് ഒമ്പതു മാസം കഴിഞ്ഞു. എന്നാൽ, ഫിഫയുടെ മാനദണ്ഡപ്രകാരം 2000 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് അണ്ടർ 17 ലോകകപ്പിൽ കളിക്കാം. അങ്ങനെയാണ് റൂയിസ് ‘സീനിയർ’ താരമായും നായകനായും ഇന്ത്യയിലേക്കെത്തിയത്. ബാഴ്സലോണക്കൊപ്പമുള്ള സഹവാസമാണ് റൂയിസിനെ താരപ്പകിട്ടുള്ളവനാക്കിയത്. പത്താം വയസ്സിൽ വലൻസിയക്കൊപ്പം ചേർന്നതാണ്. രണ്ടു വർഷം പിന്നിട്ടപ്പോൾ ബാഴ്സയുടെ പരിശീലനക്യാമ്പിലെത്തി. ബി ടീമിനുവേണ്ടി മൂന്നു മത്സരങ്ങളിലിറങ്ങി ഒരു ഗോളും സ്വന്തമാക്കി. വൈകാെത അവനെ ബാഴ്സയുെട സീനിയർ ജഴ്സിയിൽ മെസ്സിക്കും സുവാരസിനുമൊപ്പം കാണാൻ കഴിയും.
സ്പെയിൻ ടീമിലെ പരിചയസമ്പന്നനാണ് റൂയിസ്. രണ്ടു വർഷം മുമ്പാണ് അണ്ടർ 17 ടീമിനൊപ്പം ചേർന്നത്. കഴിഞ്ഞ വർഷം യുവേഫ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതമത്സരത്തിൽ ആദ്യ ഗോൾ സ്വന്തമാക്കിയ അവന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. യുവേഫ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ നാലു ഗോളുമായി സിൽവർ ബൂട്ട് സ്വന്തമാക്കി. സ്പെയിനിനുവേണ്ടി 32 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൂയിസ് 27 തവണ വലചലിപ്പിച്ചു. മാലിക്കെതിരായ സെമിയിൽ റൂയിസിെൻറ ഇരട്ടപ്രഹരമാണ് സ്പെയിനിെൻറ വഴി എളുപ്പമാക്കിയത്. ഇറാനെതിരെ കൊച്ചിക്കാരും കണ്ടതാണ് റൂയിസിെൻറ മാസ്മരികത. അപ്രതീക്ഷിതമായി വലകുലുക്കാൻ മിടുക്കനാണെങ്കിലും അവസരം നഷ്ടപ്പെടുത്തുന്നതിലും മുന്നിലാണ് റൂയിസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story