ഗോമസ്-ഫെറാൻ x ഫോഡൻ-ജോർജ്
text_fields
വലതു വിങ്ങിൽനിന്ന് ഫെറാൻ ടോറസും മൈതാനമധ്യത്തുനിന്ന് സെർജിയോ ഗോമസും നടത്തുന്ന മിന്നൽ നീക്കങ്ങളാണ് സ്പെയിനിെൻറ മുന്നേറ്റങ്ങൾക്ക് ചൂടും ചൂരും പകരുന്നത്. രണ്ടു ഗോളുകൾ വീതം സ്വന്തം പേരിൽ കുറിച്ച ഇരുവരും രണ്ടു വീതം ഗോളുകൾക്ക് ചരടുവലിച്ചിട്ടുമുണ്ട്. മുഹമ്മദ് മുഖ്ലിസും അേൻറാണിയോ ബ്ലാേങ്കായും ഇടതു വിങ്ങിലൂടെ കയറിയെത്തുന്ന യുവാൻ മിറാൻഡയും ഇവർക്കൊപ്പം ചേരുേമ്പാൾ സ്പെയിനിെൻറ ഇഴയടുപ്പമുള്ള മുന്നേറ്റങ്ങളെ തടയാൻ ഇംഗ്ലണ്ട് വിയർപ്പൊഴുക്കേണ്ടിവരും.
സെസാർ ഗിലാബർട്ടും ഗോളടിക്കാനും സഹായമൊരുക്കാനും വിദഗ്ധനാണ്. മധ്യനിരയിൽ തേരുതെളിക്കാൻ ഇംഗ്ലണ്ടിനുമുണ്ട് ലക്ഷണമൊത്ത മിടുക്കന്മാർ. മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡനാണ് അവരിൽ പ്രധാനി. ഫോഡനൊപ്പം ചെൽസിയുടെ ജോർജ് മാക്ഏക്രനും കല്ലം ഹഡ്സനും ചേരുേമ്പാൾ മധ്യനിരയിൽ പോരാട്ടം പൊടിപൊടിക്കും.
കളിയുടെ ഗതി നിർണയിക്കുന്നതും ഇതുതന്നെയാകും. മുന്നേറ്റങ്ങൾക്കൊപ്പം പ്രതിരോധത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നവരെയാണ് ഇംഗ്ലണ്ട് മിഡ്ഫീൽഡിലും അണിനിരത്തുന്നതെന്നത് സ്പെയിനിന് ആധിയേറ്റുന്നുണ്ട്. മാലിക്കെതിരെ ആടിയുലഞ്ഞ സ്പാനിഷ് പ്രതിരോധം ഫൈനലിൽ കൂടുതൽ ജാഗരൂകമാവുമെന്ന് കോച്ച് ഡെനിയ പറഞ്ഞു. ഇംഗ്ലണ്ടിെൻറ 4-2-3-1 ശൈലിക്കെതിരെ അതേ ശൈലിയിലാവും സ്പെയിനിെൻറ മറുപടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.