റൂയിസ് x ബ്രൂസ്റ്റർ
text_fieldsപ്രശംസനീയമായ പ്രഹരശേഷികൊണ്ട് സ്വന്തം ടീമുകൾക്ക് കലാശപ്പോരിലേക്കുള്ള വഴി തുറന്നുനൽകിയ രണ്ടു ഗോൾവേട്ടക്കാരാണ് ഇൗ മത്സരത്തിെൻറ പ്രധാന ആകർഷണം. സ്പാനിഷ് നായകൻ ആബേൽ റൂയിസും ഇംഗ്ലണ്ട് സ്ട്രൈക്കർ റിയാൻ ബ്രൂസ്റ്ററും സാൾട്ട് ലേക്കിൽ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രങ്ങളാവും.
ലിവർപൂൾ താരമായ ബ്രൂസ്റ്റർ ക്വാർട്ടർ ഫൈനലിൽ യു.എസ്.എക്കെതിരെയും സെമിയിൽ ബ്രസീലിനെതിരെയും നേടിയ മിന്നുന്ന ഹാട്രിക്കുകളാണ് ഇംഗ്ലണ്ടിനെ ചരിത്രത്തിലാദ്യമായി അണ്ടർ 17 ലോകകപ്പ് ഫൈനലിലേക്ക് നയിച്ചത്. ആറു കളികളിൽ ഏഴു ഗോളുമായി ടോപ്സ്കോറർ സ്ഥാനത്താണിപ്പോൾ. ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് സാന്നിധ്യമറിയിക്കാനും അസൂയാവഹമായ ടൈമിങ്ങോടെ ഷോട്ടുതിർക്കാനുമുള്ള കഴിവാണ് ബ്രൂസ്റ്ററെ അപകടകാരിയാക്കുന്നത്.
ആറു ഗോൾ നേടിയ ബാഴ്സലോണ താരം ആബേൽ റൂയിസ് ടീമിെൻറ യഥാർഥ നായകനാണ്. പെനാൽറ്റി ബോക്സിൽ ക്ഷണത്തിൽ പ്രതികരിക്കാനും അർധാവസരങ്ങൾ മുതലെടുക്കാനും മികവുകാട്ടുന്ന റൂയിസിനെ പിടിച്ചുനിർത്തുകയാവും ഇംഗ്ലീഷ് പ്രതിരോധത്തിെൻറ പ്രധാന ദൗത്യങ്ങളിലൊന്ന്. അതേസമയം, പനികാരണം ആബേൽ റൂയിസ് വെള്ളിയാഴ്ച പരിശീലിനത്തിൽ നിന്നും വിട്ടുനിന്നത് സ്പാനിഷ് ക്യാമ്പിന് ആശങ്കയാവുന്നു. എങ്കിലും താരം ഇന്നിറങ്ങുമെന്നാണ് കോച്ച് സാൻറി ഡെനിയയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.