സ്പെയിനിനെ തരിപ്പണമാക്കി; കൗമാര ലോകകപ്പ് ഇംഗ്ലണ്ടിന് (5-2)
text_fieldsആവേശത്തുടക്കം
ചടുലമായിരുന്നു തുടക്കം. പന്തിന്മേൽ സ്പെയിൻ കാലുറപ്പിക്കുംമുമ്പ് ഇംഗ്ലീഷുകാരുടെ ഇരച്ചുകയറ്റം. ആദ്യമിനിറ്റിൽ വലതുപാർശ്വത്തിലൂടെ സ്പാനിഷ് പ്രതിരോധത്തെ കിടുകിടാ വിറപ്പിച്ച് നടത്തിയ ട്രേഡ്മാർക്ക് ആക്രമണം. റിയാൻ ബ്രൂസ്റ്ററുടെ പാസിൽ മോർഗൻ ഗിബ്സ്വൈറ്റിെൻറ വലങ്കാലൻ ഷോട്ട് ആൽവാരോ ഫെർണാണ്ടസ് ഉജ്ജ്വലമായി തട്ടിയകറ്റി. അടുത്ത മിനിറ്റിൽ ആക്രമണം വീണ്ടും.
പൊസഷൻ ഗെയിമിലേക്ക് പന്തുതട്ടിക്കയറുകയായിരുന്നു പിന്നീട് സ്പെയിനിെൻറ പ്രധാന ഉന്നം. ഗോമസും അേൻറാണിയോ ബ്ലാേങ്കായും മുഹമ്മദ് മുഖ്ലിസും ചേർന്ന മിഡ്ഫീൽഡ് പതിയെ ചരടുവലികളിലേക്ക് ഇഴനെയ്തുകയറി. വലതുവിങ്ങിൽ അപ്പോൾ ഫെറാൻ ടോറസ് പതിവുശൗര്യവുമായി ഒാടിയെത്തിത്തുടങ്ങി. ആബേൽ റൂയിസ് മുൻനിരയിൽ പന്തിനുകാത്തുകെട്ടിക്കിടക്കുന്നതിനുപകരം പിന്നിലേക്കിറങ്ങി കളി മെനയാനും സമയം കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിൽനിന്ന് കളിയുെട ബാറ്റൺ പതിയെ സ്പെയിനിലേക്ക്. നിയന്ത്രണം പിടിച്ച് വൈകാതെ ചെങ്കുപ്പായക്കാർ ആദ്യവെടി പൊട്ടിച്ചു. പത്താം മിനിറ്റിൽ റൂയിസുമൊത്തുള്ള നീക്കത്തിനൊടുവിൽ യുവാൻ മിറാൻഡ ഇടതുവിങ്ങിൽനിന്നുതിർത്ത ക്രോസ്. ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിനെ ഗിലാബർട്ട് വലയിലേക്കു വിടാൻ ശ്രമിച്ചെങ്കിലും ഉന്നം പിഴച്ച് പന്ത് തെന്നിമാറുേമ്പാൾ പിൻകാലു കൊണ്ട് ഗോമസ് മൃദുവായി വലയിലേക്ക് ചെത്തിനീക്കി.
തുടക്കത്തിൽ ഗോൾ നേടുകയെന്ന തന്ത്രം കൃത്യമായി പുലർന്നതോടെ കളി സ്പെയിനിെൻറ വഴിക്കുവന്നു. ഇംഗ്ലണ്ട് രണ്ടും കൽപിച്ച് കയറിയെത്താൻ തുടങ്ങി. ഇതോടെ കൂടുതൽ സ്പേസും അവസരങ്ങളും സ്പെയിനിന് ലഭിച്ചു. എതിർ മുന്നേറ്റത്തിന് പ്രതിരോധത്തിൽ തടയിട്ട് ആ പന്തുമായി ഒാടിക്കയറി സ്പെയിൻ നേടിയത് വിലപ്പെട്ട രണ്ടാം ഗോൾ. വലതുവിങ്ങിൽ ഫെറാനിൽനിന്ന് പന്തുവാങ്ങിക്കയറിയത് റൂയിസ്. ബോക്സിൽ കാത്തുനിന്ന ഗിലാബെർട്ടിന് പാസ്. േക്ലാസ് റേഞ്ചിൽ മൂന്നുഡിഫൻഡർമാർ ചക്രവ്യൂഹം ചമച്ചതിനിടയിൽ പിന്നിൽനിന്ന് ഒാടിയെത്തുന്ന ഗോമസിലേക്ക് പന്തിനെ ഗിലാബർട്ട് സമർഥമായി ഉയർത്തിയിട്ടു. ഒാട്ടത്തിനിടയിൽ ബോക്സിനുമധ്യത്തിൽനിന്ന് അപാരമായ പന്തടക്കത്തോടെ ബാഴ്സലോണക്കാരൻ തൊടുത്ത ഇടങ്കാലൻ ഷോട്ട് വലയുടെ മോന്തായത്തിലേക്ക്.
ഇംഗ്ലണ്ട് തുടങ്ങുന്നു
രണ്ടുഗോൾ ലീഡിെൻറ ആത്മവിശ്വാസം സ്പെയിനിെൻറ രണ്ടും കൽപിച്ചുള്ള ആക്രമണങ്ങളെ പിന്നോട്ടുവലിച്ചു. ഇത് ഇംഗ്ലണ്ടിന് കയറിയെത്താൻ വഴിയൊരുക്കി. ഫിൽ ഫോഡൻ നയിച്ച നീക്കങ്ങളിൽ സ്പാനിഷ് പ്രതിരോധം നിരന്തരം വിറകൊണ്ടു. ആദ്യപകുതി തീരാനിരിക്കേ ഇംഗ്ലണ്ടിെൻറ ഉശിരുള്ള പ്രത്യാക്രമണ പരമ്പര. ഇടതുപാർശ്വത്തിലൂടെ ഒാടിക്കറിയ ജൊനാഥൻ പൻസോ പന്തു നീട്ടിയത് കല്ലം ഹഡ്സണിലേക്ക്. ബോക്സിെൻറ ഒാരത്തുനിന്ന് ഹഡ്സെൻറ വെടിച്ചില്ലുകണെക്കയുള്ള ഷോട്ട് വലതുപോസ്റ്റിനെ പിടിച്ചുകുലുക്കിയത് സ്പെയിനിനുള്ള മുന്നറിയിപ്പായിരുന്നു. അതിനുപിന്നാലെ ഇംഗ്ലീഷുകാർ സ്പാനിഷ് നിയന്ത്രണഭൂമി വിട്ടുപോവാൻ കൂട്ടാക്കാതിരുന്നതോടെ ഡിഫൻസ് പലകുറി കുലുങ്ങി. വൈകാതെ വലയും. വലതുവിങ്ങിലൂടെ കുതിച്ചെത്തിയ സ്റ്റീവൻ സെസഗ്നെൻറ ക്രോസിൽ, ഇടംവലം നിന്ന ഡിഫൻഡർമാർക്കിടയിൽനിന്ന് ബ്രൂസ്റ്ററുടെ ഫ്രീഹെഡർ വലയിലേക്ക് പാഞ്ഞുകയറുേമ്പാൾ ഫെർണാണ്ടസിന് പഴുതൊന്നുമുണ്ടായിരുന്നില്ല. പിന്നാലെ അവസരങ്ങൾ വീണ്ടും. ബ്രൂസ്റ്ററുടെ ഗോളെന്നുറച്ച ഫ്രീകിക്കിനെ ഫെർണാണ്ടസ് പറന്നുവീണ് തട്ടിയകറ്റിയതിനൊപ്പമാണ് ആദ്യപകുതി കളിച്ചുതീർന്നത്.
ഇടവേളക്കുശേഷവും ഇംഗ്ലീഷ് വാഴ്ച തുടർന്നു. സ്പെയിൻ പിന്നിലേക്കിറങ്ങി പ്രതിരോധിക്കാനുറച്ചു. കളിമികവിനൊപ്പം ശാരീരികമായും കരുത്തരായ ഇംഗ്ലണ്ടുകാർ ഏതുനിമിഷവും സമനിലഗോൾ നേടിയേക്കുന്ന തോന്നലായിരുന്നു. ആ തോന്നൽ 58ാം മിനിറ്റിൽ യാഥാർഥ്യമായി പുലർന്നു. പ്രതിരോധം പിളർന്ന് ഫോഡൻ നൽകിയ ത്രൂപാസ് സെസെഗ്നനിലേക്ക്. സ്പാനിഷ് പ്രതിരോധം അന്തിച്ചുനിൽക്കെ ഫുൾഹാം താരത്തിെൻറ നിലംപെറ്റയുള്ള ക്രോസിൽ ഗിബ്സ്വൈറ്റ് പന്തിനെ വലയിലേക്ക് തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.