കൗമാരോത്സവത്തിന് കൊടിയിറക്കം; ഗോളടിച്ച് ഇന്ത്യ
text_fieldsകൊൽക്കത്ത: കൗമാര ഫുട്ബാളിെൻറ ഏടുകളിൽ പുതുചരിത്രം രചിച്ച് ഇന്ത്യ. നടാടെയെത്തിയ ഫിഫ ലോകകപ്പിൽ കാണികൾ മുതൽ ഗോളെണ്ണം വരെയുള്ള പട്ടികയിൽ ഇന്ത്യ റെക്കോഡ് കുറിച്ചു. ക്രിക്കറ്റിെൻറ മണ്ണെന്ന് ലോകം വിളിച്ച നാട് ഫുട്ബാളിനെ ഹൃദയംകൊണ്ട് വരവേറ്റപ്പോൾ ലോകകപ്പ് ക്രിക്കറ്റിെൻറ റെക്കോഡുകളും തിരുത്തിയെഴുതപ്പെട്ടു.
കാണികളിൽ ചരിത്രം
12,80,459
50 മത്സരങ്ങളിൽ നിന്നായി 12,80,459 പേരാണ് ഇന്ത്യയിലെ ആറു വേദികളിലേക്ക് ഒഴുകിയെത്തിയത്. 1985ൽ ചൈന വേദിയായ പ്രഥമ കൗമാര ലോകകപ്പിെൻറ റെക്കോഡ് (12,30,976) ഇതോടെ പഴങ്കഥയായി. 2011 മെക്സികോ ലോകകപ്പാണ് മൂന്നാം സ്ഥാനത്ത് (10,02,314).
ഗോൾ
ലൂസേഴ്സ് ഫൈനലിന് സമാപനമായി ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെ ഗോളടിയിൽ റെക്കോഡിനൊപ്പമെത്തി. ഫൈനൽ ഉൾപ്പെടെ 52 കളിയിൽ പിറന്നത് 17... ഗോളുകൾ. 2013 യു.എ.ഇ ലോകകപ്പിലെ 172 ഗോളുകളെന്ന റെക്കോഡും ഇവിടെ മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.