കൗമാരം കൊടിയിറങ്ങി
text_fields22 നാൾ നീണ്ട കൗമാര ലോകകപ്പിന് കൊടിയിറങ്ങി. ഇന്ത്യയിലെ ആറു വേദികളിലെ പോരിടങ്ങളിൽ മിന്നിത്തിളങ്ങിയ ഇവർ നാളെയുടെ ലോകതാരങ്ങൾ. ആരാധകരുടെ ഇഷ്ടടീമുകളെ വരുംനാളിൽ നയിക്കേണ്ട പ്രതിഭകൾ. മാറ്റുരച്ച 24 ടീമുകൾക്കൊപ്പമായി 500ൽ ഏറെ താരങ്ങളാണ് ഇവിടെയെത്തിയത്. പ്രതിഭകളുടെ ഉത്സവത്തിൽ നിന്ന് ഒരു സാങ്കൽപിക ടീമിനെ സൃഷ്ടിച്ചാൽ താരസമ്പന്നമാവും. കൗമാരലോകകപ്പിലെ മികവ് മാനദണ്ഡമാക്കി ഒരു ലോക ഇലവൻ.
പ്രതിരോധം- ജോയൽ ലാറ്റിബ്യൂഡിയർ
(ഇംഗ്ലണ്ട് മാഞ്ചസ്റ്റർ സിറ്റി)
7 കളി, 0 ഗോൾ. ഇംഗ്ലീഷ് നായകൻ കൂടിയായ ലാറ്റിബ്യൂഡിയറായിരുന്നു ടൂർണമെൻറിലുടനീളം പ്രതിരോധത്തിെൻറ കരുത്ത്. അമേരിക്ക, ബ്രസീൽ, സ്പെയിൻ ടീമുകൾക്കെതിരെയും ഗ്രൂപ് റൗണ്ടിലും ഉയരക്കാരനായ താരത്തിെൻറ മികവ് കണ്ടു.
ഗോൾകീപ്പർ-ഗബ്രിയേൽ ബ്രസാവോ
(ബ്രസീൽ ക്ലബ്: ക്രൂസിയേറോ)
7 കളിയിൽ വഴങ്ങിയത് 5 ഗോളുകൾ. ഗ്രൂപ് റൗണ്ടിൽ വഴങ്ങിയത് ഒരു ഗോൾ മാത്രം. ആകെ നാല് ക്ലീൻ ഷീറ്റും. ഫൈനലും കിരീടവും നഷ്ടമായെങ്കിലും ബ്രസീലിനെ മൂന്നാം സ്ഥാനക്കാരാക്കുന്നതിൽ ബ്രസാവോയുടെ ചോരാത്ത കൈകൾ നിർണായകമായിരുന്നു.
പ്രതിരോധം- വെസ്ലി
(ബ്രസീൽ െഫ്ലമിങ്ങോ)
7 കളി, 1 ഗോൾ
പ്രതിരോധത്തിൽ മഞ്ഞപ്പടയുടെ കരുത്ത് ഇൗ റൈറ്റ്ബാക്കിെൻറ സാന്നിധ്യമായിരുന്നു. ടീം ഗോൾവഴങ്ങിയാൽ സഹതാരങ്ങളെ പ്രചോദിപ്പിക്കാനും പന്ത് എതിർപോസ്റ്റിലേക്ക് നയിക്കാനും എതിരാളിയുടെ മുന്നേറ്റം ബോക്സിലെത്തും മുേമ്പ വഴിതിരിക്കാനും വെസ്ലിയുടെ സാന്നിധ്യം കരുത്തായി.
പ്രതിരോധം- യുവാൻ മിറാൻഡ (സ്പെയിൻ ബാഴ്സലോണ)
6 കളി, 1 ഗോൾ. ഇടതു വിങ്ബാക്ക് എന്ന റോളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം. പ്രതിരോധത്തിൽ ഏത് പൊസിഷനിലും മിറാൻഡയുണ്ടായിരുന്നു. പലപ്പോഴും പ്രതിരോധത്തിലെ ഏക പടയാളിയായും മാറി. സ്വന്തം പകുതിയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കാനും മിടുക്കൻ.
MF ഫിൽ ഫോഡൻ (ഇംഗ്ലണ്ട് മാഞ്ചസ്റ്റർ സിറ്റി)
7 കളി, 3 ഗോൾ. ഇംഗ്ലീഷ് പടയുടെ ബുദ്ധികേന്ദ്രമായിരുന്നു ഫിൽ ഫോഡൻ എന്ന 17 കാരൻ. ബ്രൂസ്റ്ററും ഫോഡനും തമ്മിലെ ഒത്തിണക്കമായിരുന്നു ടൂർണമെൻറിൽ ഇംഗ്ലണ്ടിെൻറ കരുത്ത്. ടാക്ലിങ്, പിഴക്കാത്ത പാസിങ്, പന്തുമായി മുന്നേറാനുള്ള മിടുക്ക് എന്നിവയാണ് ഫോഡെൻറ മിടുക്ക്.
MF അലൻ സുസ (ബ്രസീൽ പാൽമിറസ്)
6 കളി, 1 ഗോൾ. ടൂർണമെൻറിൽ ബ്രസീൽ മുന്നേറ്റങ്ങളുടെ കടിഞ്ഞാൺ അലെൻറ ബൂട്ടുകളിലായിരുന്നു. അലനെ പൂട്ടിയാൽ കളിമാറും എന്ന തന്ത്രമായിരുന്നു എതിരാളികൾ പോലും സ്വീകരിച്ചത്. ടൂർണമെൻറിലുടനീളം ബ്രസീലിെൻറ കരുത്തും സുസ തന്നെ.
പ്രതിരോധം: ജൊനാഥൻ പൻസോ (ഇംഗ്ലണ്ട് ചെൽസി)
6 കളി, 0 ഗോൾ. ടൂർണമെൻറിലുടനീളം ഇംഗ്ലീഷ് സെൻട്രൽ ബാക്കായിരുന്നു പൻസോ. ലോകകപ്പിലെ കണ്ടെത്തൽ കൂടിയായ താരം പ്രതിരോധത്തിൽ ടീമിെൻറ വിശ്വസ്തനായി. അപകടകരമല്ലാത്ത ക്ലിയറൻസ്, പെനാൽറ്റി ഒഴിവാക്കിയുള്ള ഇടപെടൽ, കൃത്യമായ പൊസിഷനിങ് -ഇവയെല്ലാം ചേരുേമ്പാൾ പൻസോ വ്യത്യസ്തനായി പ്രതിരോധഭടനാവുന്നു.
മധ്യനിര
MF സെർജിയോ ഗോമസ് (സ്പെയിൻ ബാഴ്സലോണ)
7 കളി, 4ഗോൾ. സ്പാനിഷ് മധ്യനിരയുടെ ബുദ്ധികേന്ദ്രമായിരുന്നു ഗോമസിെൻറ ബൂട്ടുകൾ. റൂയിസിെൻറ ഗോൾവേട്ടയിലെ നിർണായക കണ്ണി. ഫൈനലിൽ ആദ്യ രണ്ട് ഗോൾ നേടി സ്പെയിനിന് നൽകിയ മുൻതൂക്കം തന്നെ പ്രതിഭയുടെ സാക്ഷ്യം. ബാഴ്സലോണയിലും സ്പെയിനിലും ഇനിയേസ്റ്റയുടെ പിൻഗാമിയായി സ്പാനിഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ച താരം.
മുന്നേറ്റം
FW റിയാൻ ബ്രൂസ്റ്റർ (ഇംഗ്ലണ്ട് ലിവർപൂൾ)
6 കളി, 8 ഗോൾ. ഇംഗ്ലണ്ടിന് ആദ്യ കൗമാരകിരീടം സമ്മാനിച്ചതിെൻറ മുഴുവൻ ക്രെഡിറ്റും ബ്രൂസ്റ്ററിനു തന്നെ. രണ്ട് ഹാട്രിക് ഉൾപ്പെടെ എട്ട് ഗോളുമായി ഗോൾഡൻ ബൂട്ടിനുടമയായി. ജാഡൻ സാഞ്ചോ നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് ബ്രൂസ്റ്റർ ഇംഗ്ലണ്ടിെൻറ പോർമുനയുടെ നിയന്ത്രണമേറ്റത്. അസാമാന്യവേഗവും കൃത്യമായ പൊസിഷനിങ്ങും ഒന്നിച്ചപ്പോൾ ബ്രൂസ്റ്റർ എതിരാളികളുടെ പേടിസ്വപ്നമായി.
FW ആബേൽ റൂയിസ് (സ്പെയിൻ ബാഴ്സലോണ)
7 കളി, 6 ഗോൾ. ടൂർണമെൻറിലെ രണ്ടാമത്തെ ഗോൾ സ്കോറർ. മൈതാനത്തിെൻറ ഏത് കോർണറിൽ നിന്നും റൂയിസിെൻറ ബൂട്ടിൽ പന്ത് തൊട്ടാലും ഗോൾ മണക്കും. വേഗവും ഫിനിഷിങ് പാടവവും യൂറോകപ്പിലെ ടോപ് സ്കോററായ ഇൗ കൗമാരക്കാരനെ ഇന്ത്യൻമണ്ണിലും സൂപ്പർതാരമാക്കിമാറ്റി.
FW ലസാനെ എൻഡിയായെ (മാലി ഗ്വിഡാർസ്)
7 കളി, 6ഗോൾ. ഇന്ത്യൻ ലോകകപ്പിെൻറ കണ്ടെത്തൽ കൂടിയാണ് ഇൗ മാലി താരം. ടൂർണമെൻറിലുടനീളം മിന്നുന്ന ഫോമിലായിരുന്ന എൻഡിയായെ ലൂസേഴ്സ് ഫൈനലിൽ ബ്രസീൽ പ്രതിരോധത്തെ വിറപ്പിച്ച കാഴ്ച അവിസ്മരണീയമായിരുന്നു. ഇരു ബൂട്ടിലും ഏത് പൊസിഷനിൽ നിന്നും ഗോൾ നേടാനുള്ള മിടുക്ക്. എതിർ പ്രതിരോധനിരയുടെ തോളിന് മുകളിലൂടെയും ആക്രമിച്ച് കയറാനുള്ള ശേഷിയും വ്യത്യസ്തനാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.