ബ്രസീൽ- ഇംഗ്ലണ്ട് സെമി പോരാട്ടം ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: കൗമാര ലോകകപ്പിൽ ബ്രസീൽ ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ മത്സരം ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റി. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിലെ പിച്ച് തകർന്നതിനെ തുടർന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ ഗുവാഹത്തിയിൽ തുടർച്ചയായി മഴ പെയ്തതാണ് സ്റ്റേഡിയത്തിലെ പിച്ചിനെ ദോഷകരമായി ബാധിച്ചത്. മാലിയും ഘാനയും തമ്മിലെ ക്വാർട്ടർ പോരാട്ടത്തിൽ താരങ്ങൾ ഏറെ പണിപ്പെട്ടാണ് കളിച്ചത്. പിച്ച് ശരിപ്പെടുത്താൻ അധികൃതർ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടർന്നാണ് വേദി കൊൽക്കത്തയിലേക്ക് മാറ്റിയത്. ഇരുടീമുകളുമായി കൂടിയാലോചന നടത്തിയാണ് ഫിഫ തീരുമാനം എടുത്തത്.
ഗുവഹാതിയിലെ ഫുട്ബോൾ ആരാധകരെ വിഷമിപ്പിക്കുന്ന ഫിഫ തീരുമാനം കൊൽക്കത്തൻ ആരാധകർക്ക് സന്തോഷമാണ് നൽകുക. ബ്രസീൽ ടീമിൻെറ കടുത്ത ആരാധകരായ വംഗനാട്ടുകാർക്ക് ഒരിക്കൽ കൂടി സാംബാ താളം ആസ്വദിക്കാൻ അവസരം ലഭിക്കും. ജർമനിക്കെതിരായ ബ്രസീലീൻെറ ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ 66,613 പേരാണ് എത്തിയത്. നവി മുംബൈയിൽ നടക്കുന്ന രണ്ടാം സെമിയിൽ മാലി സ്പെയിനിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.