ഏഴിൽ പൊട്ടി കാലിഡോണിയ
text_fieldsഗുവാഹതി: ലോകകപ്പിലെ നവാഗതരായ കുഞ്ഞു രാജ്യക്കാരായ ന്യൂകാലിഡോണിയക്കെതിരെ ഫ്രാൻസ് ഏഴു ഗോൾ അടിച്ചുകൂട്ടിയതിനല്ല, ഒരു ഡസനിലേറെ ഗോളുകൾ അവരുടെ ഗോൾമുഖത്ത് തടഞ്ഞിട്ട ഗോൾകീപ്പർ ഉനെ കെസിനെക്കായിരുന്നു ഗുവാഹതി ഇന്ദിരഗാന്ധി സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയുടെ കൈയടികളത്രയും. ഒരു പെനാൽറ്റി തടഞ്ഞിടുകയും ഗോളടിക്കാൻ ദാഹിച്ച് നടന്ന ഫ്രഞ്ചുപടയുടെ അരഡസനിലേറെ സുവർണാവസരങ്ങൾ തട്ടിയകറ്റുകയും ചെയ്താണ് ഉനെ കെസിനെ താരമായത്.
ഒപ്പം, ലോകകപ്പിൽ കാലിഡോണിയയുടെ ആദ്യ ഗോളിനുടമയായ സിർദി വാഡൻജസിനെയും അഭിനന്ദിക്കാതെ വയ്യ. സ്വന്തം വല ഏഴു ഗോളുകൾകൊണ്ട് നിറച്ചശേഷമായിരുന്നു കാലിഡോണിയ ആശ്വാസഗോൾ നേടിയത്. അടിമുടി ആക്രമണം അഴിച്ചുവിട്ട ഫ്രാൻസിനായി അമിനെ ഗൗറി ഇരട്ടഗോൾ കുറിച്ചപ്പോൾ, ക്ലോഡിയോ ഗോമസ്, മാക്സൻസ് കാഗ്വററ്റ്, വിൽസൺ ഇസിഡോർ എന്നിവർക്കു പുറമെ, കാലിഡോണിയയുടെ ബെർണാഡ് ഇവയും കിയാം വാനെസെയും സെൽഫ്ഗോളിലൂടെ ഫ്രാൻസിെൻറ സ്കോർബോർഡുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.