പ്രീമിയർ ലീഗ് യുവനിരയുമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക്
text_fieldsഫുട്ബാളിൽ വലിയ പാരമ്പര്യത്തിനുടമകളാണെങ്കിലും ഭാഗ്യമില്ലാത്തവരാണ് ഇംഗ്ലീഷ് കൗമാരം. അണ്ടർ 17 ലോകകപ്പിൽ അവർ പന്തുതട്ടിയത് ആകെ മൂന്നു തവണ മാത്രം. അതുതന്നെ ക്വാർട്ടറിനപ്പുറം കടന്നുമില്ല. പത്തു വർഷം മുമ്പ് മാത്രമായിരുന്നു ഇംഗ്ലണ്ടിെൻറ ലോകകപ്പ് അരങ്ങേറ്റം. ഡാനി വെൽബക് എന്ന താരത്തിെൻറ പിറവി കണ്ട 2007 കൊറിയ ചാമ്പ്യൻഷിപ്പിൽ ടീം ക്വാർട്ടറിലെത്തി. ജർമനിയോട് കീഴടങ്ങി മടങ്ങാനായിരുന്നു വിധി. 2011ൽ മെക്സികോയിലും ക്വാർട്ടറിൽ ജർമനി മടക്ക ടിക്കറ്റ് നൽകി. ഇൗ ലോകകപ്പിൽ മറ്റൊരു താരമായ റഹിം സ്റ്റർലിങ്ങിെൻറ വരവിനും ലോകം സാക്ഷിയായി. 2015 ചിലിയിൽ ഗ്രൂപ് റൗണ്ടിൽ തന്നെ മടങ്ങാനായിരുന്നു വിധി.
റോഡ് ടു ഇന്ത്യ
യൂറോപ്യൻ യോഗ്യത ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളായാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തത്. ഫൈനലിൽ സ്പെയിനിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി കിരീടം അടിയറവെച്ചെങ്കിലും നാലാം ലോകകപ്പ് ദൗത്യത്തിൽ ആത്മവിശ്വാസത്തിനൊന്നും കോട്ടം തട്ടിയിട്ടില്ല. യോഗ്യത ടൂർണമെൻറിലുടനീളം മിന്നുന്ന ഫോമിൽ കളിച്ച ഇംഗ്ലണ്ട് തോൽവി അറിയാതെയായിരുന്നു ഫൈനൽ വരെയെത്തിയത്. ഇേത പ്രകടനംതന്നെ ഇന്ത്യയിലും പ്രതീക്ഷിക്കാം.
കോച്ച്
പരിചയസമ്പന്നനായ സ്റ്റീവ് കൂപ്പറാണ് ഇംഗ്ലീഷ് ടീം പരിശീലകൻ. ലിവർപൂൾ അക്കാദമി കോച്ചായിരുന്ന കൂപ്പർ 2014ലാണ് ഇംഗ്ലണ്ട് കൗമാര സംഘത്തിനൊപ്പം ചേരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ, ലിവർപൂൾ തുടങ്ങിയ വൻ ക്ലബുകളുടെ യുവനിരയുമായാണ് ഇംഗ്ലണ്ടിെൻറ വരവ്. യൂറോപ്യൻ കപ്പിൽ അഞ്ചു ഗോളടിച്ച ജാഡൻ സാഞ്ചോ, രണ്ടു ഗോളടിച്ച ഫിൽ ഫോഡൻ എന്നിവരാണ് മുൻനിരയിലെ ശ്രദ്ധേയ താരങ്ങൾ. റിഹാൻ ബ്ര്യൂസ്റ്റർ, കാളം ഹഡ്സൻ, ജോർജ് മകീച്റൺ എന്നിവരുമുണ്ട്.
സ്റ്റാർ വാച്ച്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ, ലിവർപൂൾ തുടങ്ങിയ വൻ ക്ലബുകളുടെ യുവനിരയുമായാണ് ഇംഗ്ലണ്ടിെൻറ വരവ്. യൂറോപ്യൻ കപ്പിൽ അഞ്ചു ഗോളടിച്ച ജാഡൻ സാഞ്ചോ, രണ്ടു ഗോളടിച്ച ഫിൽ ഫോഡൻ എന്നിവരാണ് മുൻനിരയിലെ ശ്രദ്ധേയ താരങ്ങൾ. റിഹാൻ ബ്ര്യൂസ്റ്റർ, കാളം ഹഡ്സൻ, ജോർജ് മകീച്റൺ എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.