ചരിത്ര നേട്ടം വഴുതിപ്പോയെങ്കിലും അജിൻ തോൽക്കില്ല
text_fieldsകൽപറ്റ: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ രാജ്യത്തിനുവേണ്ടി ബൂട്ടണിയാനുള്ള സൗഭാഗ്യം അവസാന നിമിഷം നഷ്ടമായതിെൻറ നിരാശ മറച്ചുവെക്കാതെ അജിൻ ടോം. ഫിഫ അണ്ടർ 17 ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ അന്തിമ ടീമിനു പുറത്തായതിെൻറ നിരാശയുണ്ടെന്നും എന്നാൽ, കൂടുതൽ പരിശീലനങ്ങളുമായി വലിയ നേട്ടങ്ങൾക്കായി പരിശ്രമിക്കുമെന്നും അജിൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വയനാട് നടവയൽ സ്വദേശിയായ അജിൻ ബംഗളൂരു എഫ്.സിക്കൊപ്പമാണിപ്പോൾ. ഇടവേളക്കിടയിൽ കഴിഞ്ഞദിവസമാണ് നാട്ടിൽ മടങ്ങിയെത്തിയത്. ലോകകപ്പിെൻറ പ്രചാരണാർഥം കൽപറ്റയിൽ നടന്ന സൗഹൃദമത്സരത്തിൽ അതിഥിയായി എത്തിയതായിരുന്നു അജിൻ ടോം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിെൻറ അവസാന വിദേശ പര്യടനത്തിൽ വരെ അജിൻ പങ്കാളിയായിരുന്നു.
21 അംഗ ടീമിൽ ഇടംകിട്ടാതായതിന് തൊട്ടുപിന്നാലെയാണ് ബംഗളൂരു എഫ്.സിയിൽനിന്ന് ക്ഷണമെത്തിയത്. ബംഗളൂരു എഫ്.സിക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്സ്, ഡൽഹി ഡൈനാമോസ്, ചെന്നൈയിൻ എഫ്.സി തുടങ്ങിയ ടീമുകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഏതു ക്ലബിലാണ് പരിശീലനത്തിനും മറ്റും കൂടുതൽ സൗകര്യമെന്നതുനോക്കി തീരുമാനമെടുക്കുമെന്നും അജിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.