Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫക്ക്​ നന്ദി; ...

ഫിഫക്ക്​ നന്ദി; കൊച്ചിയിലെ തകർന്ന റോഡുകൾക്ക്​ ഒടുവിൽ ശാപമോക്ഷം

text_fields
bookmark_border
ഫിഫക്ക്​ നന്ദി;  കൊച്ചിയിലെ തകർന്ന റോഡുകൾക്ക്​ ഒടുവിൽ ശാപമോക്ഷം
cancel
കൊച്ചി: വാഹനയാത്രികർക്ക്​ ദുരിതമായിരുന്ന നഗരത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നു. കുഴിയടക്കുന്ന ജോലികൾ എല്ലായിടത്തും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ചില സ്​ഥലങ്ങളിൽ ടാറിങ്​ മാത്രമാണ്​ പൂർത്തിയാകാനുള്ളതെന്ന്​ പൊതുമരാമത്ത്​ അധികൃതർ പറഞ്ഞു. കോർപറേഷ​നുകീഴിലെ റോഡുകളിലെ അറ്റകുറ്റപ്പണിയെല്ലാം പൂർത്തിയായതായി കോർപറേഷൻ അധികൃതരും അറിയിച്ചു. ഫിഫ അണ്ടർ 17 ലോകകപ്പ്​ മത്സരം പടിവാതിൽക്കൽ എത്തിയിട്ടും തകർന്ന റോഡുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത്​ വലിയ പ്രതി​േഷധത്തിന്​ ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ മന്ത്രി ജി. സുധാകരൻ നേരി​െട്ടത്തി സാഹചര്യങ്ങൾ വിലിയിരുത്തി കർശനനിർദേശം നൽകിയതോടെയാണ്​ ജോലികൾക്ക്​ വേഗം കൂടിയത്​.

മഴ മാറിനിന്നതും നിശ്ചിത സമയപരിധിക്കുള്ളിൽ ജോലി പൂർത്തീകരിക്കാൻ അവസരമൊരുക്കി. ഫോർട്ട്​ കൊച്ചി പരേഡ്​ ഗ്രൗണ്ടിന്​ ചുറ്റുമുള്ള റോഡുകളും വെളി മൈതാനത്തോട്​ ചേർന്ന റോഡുകളുമൊക്കെ അറ്റകുറ്റപ്പണി നടത്തി പൂർണമായും സ​ഞ്ചാരയോഗ്യമാക്കി. കോർപറേഷൻ പരിധിയിൽ ഏഴുകോടി ചെലവിട്ടാണ്​ പൊതുമരാമത്ത്​ വകുപ്പ്​ റോഡി​​െൻറ പുനർനിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്​. കുഴിയടക്കൽ കൂടാതെ രണ്ടു റോഡുകൾ ബി.എം ആൻഡ്​ ബി.സി രീതിയി​ൽ നവീകരിക്കുകയും ചെയ്​തു. ഫോർട്ട്​ കൊച്ചി ഭാഗത്ത്​ മൗലാന ആസാദ്​ റോഡും പി.ടി. ജേക്കബ്​ റോഡുമാണ്​ ഇൗ നിലയിൽ നിർമാണം നടത്തിയത്​. 2.25 കോടി ചെലവിട്ടാണ്​ കോർപറേഷൻ ​േറാഡ്​ നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്​.

തമ്മനം-കതൃക്കടവ്​ റോഡ്​, പുല്ലേപ്പടി മുതൽ എം.ജി. റോഡ്​ വരെയുള്ള ഭാഗം, വൈലോപ്പിള്ളി-സ​െൻറ്​ ലൂക്ക്​ റോഡ്​ എന്നിവിടങ്ങളിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ലിറ്റിൽ ഫ്ലവർ ചർച്ച്​ റോഡ്​, ദേശാഭിമാനി റോഡ്​ എന്നിവിടങ്ങളിലും അറ്റകുറ്റപ്പണി നടന്നു. വി.​െഎ.പി സന്ദർശനവുമായി ബന്ധപ്പെട്ട്​ പണ്ടാരച്ചിറ റോഡിലെ അറ്റകുറ്റപ്പണിയും കോർപറേഷൻ നേര​േത്ത പൂർത്തിയാക്കിയിരുന്നു. തകർന്നു കിടക്കുന്ന ഇടറോഡുകളും നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്​ കോർ​പറേഷൻ പൊതുമരാമത്ത്​ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 world cup football-Sports news
Next Story