ഇന്ത്യ-അമേരിക്ക മത്സരം രാത്രി എട്ടിന്
text_fieldsന്യൂഡൽഹി: പടയൊരുക്കം കഴിഞ്ഞു. ഇനി അങ്കപ്പുറപ്പാട്. ഇന്ത്യന്‍ ഫുട്ബാളില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തയാറെടുപ്പുകളുമായി അമര്‍ജിത് സിങ് കിയാമും സംഘവും ലോകകപ്പിെൻറ ചരിത്രത്തിലിടം നേടി ആദ്യമായി ഇന്ന് ബൂട്ടണിയുന്നു. ആതിഥേയരുടെ റോളില്‍ അങ്കത്തിെനത്തിയതിെൻറ ആവേശത്തേരിലാണ് നീലക്കുപ്പായക്കാര്‍. കൗമാരഫുട്ബാളില് പതിനാറാംതവണ കളിക്കുന്ന അമേരിക്കയാണ് ആദ്യ എതിരാളികെളന്ന ആകുലത ഈ സംഘത്തിനൊട്ടുമില്ല. നഷ്ടപ്പെടാനൊന്നുമില്ലാതെയാണ് ഇവര്‍ സ്വപ്നങ്ങള്‍ കണ്ടത്. മുന്ഗാമികള്ക്കൊരിക്കലും കൈവരിക്കാനാവാതെ പോയത് സാധ്യമായതിെൻറ ചാരിതാര്‍ഥ്യത്തില്‍. കളിക്കളത്തിലെ സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും നേരിടാന്‍ ആദ്യം നിക്കളോയ് ആഡമും ഏറ്റവുമൊടുവില്‍ ഡിമറ്റോസും ഇവരെ പാകപ്പെടുത്തിക്കഴിഞ്ഞു. നന്നായി കളിക്കുക. ജയവും തോല്‍വിയും പിന്നാലെ വരുന്ന കാര്യമാണ്. ഈ മന്ത്രം നാളെയിലേക്ക് നാം കരുതിവെക്കുന്ന ഇളമുറക്കൂട്ടത്തിെൻറ കരുത്താവുന്നു.
ലോകകപ്പ് വേദി അനുവദിച്ച് കിട്ടിയപ്പോള്‍ മാത്രം ആലോചിച്ചുതുടങ്ങിയ കളിക്കൂട്ടമാണിത്. നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ രാജ്യം ചുറ്റിയലഞ്ഞു കണ്ടത്തെിയവര്‍. അഞ്ചുവര്‍ഷമായി മൂശയില്‍ വാര്‍ത്തെടുത്ത ഈ സംഘം ലോകം ചുറ്റി മത്സരപരിചയമാര്ജിച്ചു. ജയവും തോല്‍വിയും രുചിച്ചറിഞ്ഞു. ഇനിയാണ് യഥാര്‍ഥ പോരാട്ടം. ലോകഫുട്ബാളില്‍ ഒന്നുമല്ലാതെ പോയ ഒരു രാജ്യത്തിെൻറ വരവറിയിക്കാന്‍. അമേരിക്കക്കൊപ്പം കൊളംബിയയും ഘാനയുമടങ്ങുന്ന ഗ്രൂപ്പില്‍ ഡിമറ്റോസിെൻറ വാക്കുകള്‍ കടമെടുത്താല്‍ ഇന്ത്യയുടെ സാധ്യത തുലോം വിരളം. പ്രഫഷനല്‍ ഫുട്ബാളിെൻറ തലതൊട്ടപ്പന്മാരായ അമേരിക്കയോട് കിടപിടിക്കുന്നവരല്ല കിയോമിനൊപ്പം കളിക്കാനിറങ്ങുന്നത്. ലോകഫുട്ബാളില്‍ ഇതിനകം സാന്നിധ്യമറിയിച്ച ജോഷ് സാര്ജൻറിനും ടിം വിയക്കുമൊപ്പം ശാസ്ത്രീയ ഫുട്ബാളിെൻറ നല്ല പാഠങ്ങള്‍ അഭ്യസിച്ചവരാണ് അമേരിക്കന്‍ നിരയില്‍. ഒരു ഡസനോളം പേര്‍ക്ക് മേജര്‍ലീഗില്‍ കളിക്കുന്നതിെൻറ പരിചയവുമുണ്ട്. ജസ്റ്റിന് ഗാര്ഷ്യസ് വല കാക്കുന്ന അമേരിക്കന്‍ നിരയില്‍ മിഡ്ഫീല്‍ഡര്‍മാരായ ആന്‍ഡ്രൂ കാള്‍ട്ടനും ജോര്‍ജ് അസ്േറ്റയും ഇന്‍ഡ്യാന വാസ്ലേവും ലോകത്തിെൻറ ശ്രദ്ധതേടുന്നവരാണ്. നാളെയുടെ താരങ്ങളായി വാഴ്ത്തപ്പെട്ട സര്ജൻറും ടിം വിയയും തന്നെയാവും ഇന്ത്യക്ക് ഇന്നത്തെ കളിയിലെ ഏറ്റവും വലിയ തലവേദന. ഇതിനകം അമേരിക്കയുടെ അണ്ടര്‍ 20 ടീമില്‍ കളിച്ച സര്‍ജൻറ് ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രമനുമായി കരാറിെലത്തുകയാണ്. ലൈബീരിയയു െടലോക താരം ജോര്‍ജ് വിയയുടെ മകനായ പാരിസ് സെൻറ് ജര്‍മയ്നില്‍ കളിച്ചു തുടങ്ങിയതിെൻറ അനുഭവങ്ങളുമായാണ് വരുന്നത്. ഡിമറ്റോസിെൻറ തന്ത്രം പ്രതിരോധത്തില്‍ കോട്ട തീര്‍ക്കുകയാവും.
സര്ജൻറിനും ടിം വിയക്കും ഒപ്പം നില്‍ക്കില്ലെങ്കിലും ഭാവിയിലേക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒട്ടേറെ താരങ്ങള്‍ നീലക്കുപ്പായക്കാരിലുണ്ട്. അവരില്‍ പ്രധാനി സിക്കിംകാരനായ കോമള്‍ ടട്ടാല് തന്നെ. മാഞ്ചസ്റ്റര്‍ യുനൈറ്റഡുകാരുടെ കണ്ണിൽപെട്ട കോമള്‍ ബ്രിക്സ് കപ്പില്‍ ബ്രസീലിനും ഉറുഗ്വേക്കുമെതിരെ നേടിയ ഗോള്‍ ആ പ്രതിഭ തെളിയിക്കുന്നതാണ്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ നായകന് എന്ന ഖ്യാതിയുമായി കളിക്കാനിറങ്ങുന്ന അമര്‍ജിത് സിങ്ങിനൊപ്പം പ്രതിരോധത്തില്‍ സഞ്ജീവ് സ്റ്റാലിനും അന്‍വര്‍ അലിക്കും കരുത്തളക്കാന്‍ ലോകകപ്പ് അവസരമൊരുക്കും. മുന്‍നിരയില്‍ അങ്കിത് ജാദവാണ് ശ്രദ്ധതേടുന്ന മറ്റൊരു താരം. ഇന്ത്യ പോെലാരു ടീമിെൻറ ഗോള്‍ വലയം കാക്കാനുള്ള നിയോഗമേറ്റെടുത്ത ധീരജ് സിങ്ങിന് ഏറ്റവും കടുത്ത പരീക്ഷണമാണ് വരാനിരിക്കുന്നത്. കിഴക്കന്സംസ്ഥാനങ്ങളിലുള്ളവര് ദേശീയ ടീമിെൻറ മുഖ്യപങ്കും ഏറ്റെടുത്തപ്പോള്‍ കേരളത്തിെൻറ ഫുട്ബാള്‍ യശസ്സ് കാത്ത കെ.പി. രാഹുലും അവസരങ്ങള്‍ക്ക് കാത്തിരിക്കുകയാണ്. ഇനി ഏറെ കണക്കുകൂട്ടലുകളില്ല. പോര്ക്കളത്തിലേക്കിറങ്ങുകയാണ്. വിജയത്തിെൻറ അത്ഭുതങ്ങളില്ലെങ്കിലും ലോകത്തിെൻറ മനംകവരുന്ന പോരിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.