മാലിയെ വീഴ്ത്തി പരേഗ്വ; തുർക്കിയെ സമനിലയിൽ തളച്ച് കിവികൾ
text_fieldsമുംബൈ: കരുത്തരായ മാലിയെ 3-2ന് പിടിച്ചുകെട്ടി കൗമാര കാൽപന്തുകളിയുടെ 17ാം വിശ്വമേളയിൽ പരേഗ്വക്ക് വിജയ തുടക്കം. നവിമുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ‘ബി’ ഗ്രൂപ് പോരിലെ രണ്ടാം അങ്കത്തിൽ ആൻറണിയോ ഗലീനൊ, ലിയനാർദൊ സാൻചെസ്റ്റ്, അലൻ റോഡ്രിഗസ് എന്നിവരുടെ ഗോളിലൂടെ പരഗ്വേ ആഫ്രിക്കൻ വലകുലുക്കി. ഹാദ്ജി ഡ്രാമെ, ലാസ്സന എന്നിവർ മാലിയുടെ ആശ്വാസ ഗോളുകൾ നേടി.
ആഫ്രിക്കൻ വശ്യതയുമായി പോരിനിറങ്ങിയ 2015ലെ റണ്ണറപ്പായ മാലിയെ ലാറ്റിനമേരിക്കൻ താളത്തിൽ പന്തു തട്ടി പരേഗ്വ പിടിമുറുക്കുകയായിരുന്നു. 12ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് പന്ത് തൊടുത്ത് ആൻറണിയോ ഗലീനൊ കറുത്ത കുതിരകളുടെ വലകുലുക്കിയത്. പിന്നെ കൃത്യമായ ഇടവേളയിലായി ഗോൾ പിറന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യൂറോപ്യൻ കരുത്തായ തുർക്കിയെ ന്യൂസിലൻഡ് 1^1ന് സമനിലയിൽ തളച്ചു. തുർക്കികൾക്കു വേണ്ടി അഹമദ് കുടുസുവും കിവികൾക്കായി ക്യാപ്റ്റൻ മാക്സ് മാട്ടയുമാണ് ഗോൾ വേട്ടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.