കൗമാര ലോകക്കപ്പിൽ നിന്നും ഉദിച്ചുയർന്ന താരങ്ങൾ
text_fieldsനുവാൻകോ കാനു
അഞ്ചു തവണ ചാമ്പ്യന്മാരായ നൈജീരിയയിൽ നിന്നും നുവാൻകോ കാനു എന്ന താരപ്പിറവി 1993ലെ ഫിഫ അണ്ടർ 17 ലോകകപ്പിലൂടെയായിരുന്നു. ടീമിനെ മുന്നിൽനിന്ന് നയിച്ച കാനു ഫൈനലിൽ ഘാനയെ തോൽപിക്കുന്നതിൽ ( 2^1) നിർണായക പങ്കുവഹിച്ചു. പിന്നീട്, അയാക്സ്, ഇൻറർമിലാൻ, ആഴ്സനൽ എന്നിവർക്കായി ബൂട്ടണിഞ്ഞ താരം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, യുവേഫ കപ്പ്, എഫ്.എ കപ്പ് എന്നിവയും നേടി. നൈജീരിയയെ രണ്ടു വട്ടം ഒളിമ്പിക്സ് ജേതാക്കളാക്കി. രണ്ടു തവണ ആഫ്രിക്കൻ െപ്ലയർ ഒാഫ് ദി ഇയർ പുരസ്കാരവും തേടിയെത്തി.
ഫ്രാൻസിസ്കോ ടോട്ടി
1993ലെ ജപ്പാൻ അണ്ടർ 17 ടീമിെൻറ പ്രകടനം കണ്ട് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ രോഷാകുലരായി. ഗ്രൂപ് ‘എ’യിൽ ഘാനക്കും ജപ്പാനും മെക്സികോക്കുമൊപ്പം നിലയുറപ്പിച്ച ഇറ്റലിക്ക് ഒരു മത്സരത്തിൽേപാലും വിജയിക്കാനായില്ല. ഘാനയോട് നാലു ഗോളിനും മെക്സികോയോട് 2^1നും തോറ്റ ഇറ്റലി ജപ്പാനോട് ഗോൾരഹിത സമനില പിടിച്ചതു മാത്രം ആശ്വാസം. എന്നാൽ, ടൂർണമെൻറിൽ ഇറ്റലിയുടെ ഏക ഗോൾ നേടിയ താരം ഫ്രാൻസിസ്കോ ടോട്ടിയായിരുന്നു. പിന്നീട് ദേശീയ ടീമിെൻറ നെടുന്തൂണായി മാറി. രണ്ടു പതിറ്റാണ്ടു കാലം റോമയുടെ അമരക്കാരനായ ടോട്ടി ഇൗ വർഷമാണ് ഫുട്ബാൾ ജീവിതത്തോട് വിടപറയുന്നത്. 2006ൽ ഇറ്റലിയെ ലോകകപ്പ് കിരീടവു മണിയിച്ചു.
റൊണാൾഡീന്യോ
കാൽപന്തുകളിയുടെ വശ്യതയും മനോഹാരിതയും ഒന്നിച്ച ഇതിഹാസം. ഇൗ ബ്രസീൽ താരത്തിെൻറ പ്രഫഷനൽ ഫുട്ബാളിെൻറ തുടക്കം 1997 ഇൗജിപ്ത് ലോകകപ്പിലൂടെയാണ്. ഏഴു മത്സരത്തിലും കളിച്ച റൊണാൾഡീന്യോ ടീമിനെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പന്തടക്കത്തിലും വേഗത്തിലും സമകാലികരെക്കാൾ മികവുള്ള റൊണാൾഡീന്യോയെ ഫുട്ബാൾ ലോകം അന്നേ കണ്ണുവെച്ചിരുന്നു. ബ്രസീലിെൻറയും ബാഴ്സലോണയുടെയും സുവർണതാരമായി മാറി. ബ്രസീലിയൻ ക്ലബ് ഗ്രീമിയോയിലൂടെ (1998^2001) തുടക്കംകുറിച്ച ക്ലബ് കരിയർ 2001ൽ ഫ്രാൻസിലെ പി.എസ്.ജിയിലേക്ക് പറിച്ചുനട്ടതോടെ ജൈത്രയാത്രയായി മാറി. ബാഴ്സലോണ, എ.സി മിലാൻ, ഫ്ലെമിങ്ങോ, അത്ലറ്റികോ മഡ്രിഡ് ടീമുകൾക്കായി കളിച്ചു. രണ്ടു തവണ ഫിഫ ലോകഫുട്ബാളറും ഒരുതവണ ബാലൺ ഡിഒാറും സ്വന്തമാക്കി.
ജിയാൻലൂജി ബഫൺ
ടോട്ടിയോടൊപ്പം ബഫണും ജപ്പാൻ അണ്ടർ 17 ലോകകപ്പിലൂടെയാണ് ഇറ്റാലിയൻ ദേശീയ ടീമിലേക്കെത്തുന്നത്. ജപ്പാൻ ലോകകപ്പിൽ ഏറെ പിഴവുകൾ വരുത്തിയ ബഫൺ നിരാശനായില്ല. കഠിനാധ്വാനവും അർപ്പണവും ഇൗ താരത്തെ ഇറ്റലിയുടെ പകരംവെക്കാനില്ലാത്ത ഗോൾകീപ്പറാക്കി. യൂറോപ്പിലും ഇറ്റലിയിലും ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് ഗ്ലൗസ് അണിഞ്ഞ താരവും ബഫണാണ്. സീരി ‘എ’യിൽ യുവൻറസിനായി 974 മിനിറ്റ് ഗോൾ വഴങ്ങാതിരുന്നുവെന്ന റെക്കോഡും ഇൗ പ്രതിഭക്ക് സ്വന്തം. 2006 േലാകകപ്പിൽ 40ഒാളം സേവുകളുമായി ഇറ്റലിയെ ലോകചാമ്പ്യനാക്കിയ ബഫൺ ഗോൾ കീപ്പിങ്ങിൽ പൊസിഷനിങ്ങും കൃത്യതയുംകൊണ്ട് 39ാം വയസ്സിലും ദേശീയ ടീമിെൻറ വലകാക്കുകയാണ്.
ടോണി ക്രൂസ്
നിലവിൽ ലോകത്തെ മികച്ച അഞ്ചു മിഡ്ഫീൽഡർമാരിൽ ഒരാൾ ടോണി ക്രൂസ് എന്ന ജർമൻ താരമാവും. ദീർഘദൃഷ്ടി, കൃത്യത എന്നിവകൊണ്ട് കളിക്കളത്തിൽ അനുഗൃഹീതനായ ഇൗ താരത്തെ ജർമൻ ഫുട്ബാളിന് ലഭിക്കുന്നത് 2007ലെ കൊറിയൻ അണ്ടർ 17 ലോകകപ്പിലൂടെയാണ്. അന്ന് ജർമനിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ക്രൂസ് എന്ന ഭാവി മിഡ്ഫീൽഡറുടെ പ്രാധാന്യം ജർമൻ ഫുട്ബാൾ ടൂർണമെൻറിലൂടെ തിരിച്ചറിഞ്ഞു. 2014 ബ്രസീൽ ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കാളിയായി മാറി. ബയേൺ മ്യൂണിക്കിൽ നിന്നും 2014ൽ റയൽ മഡ്രിഡിലേക്ക്.
നെയ്മർ
2009 അണ്ടർ 17 ലോകകപ്പ്. ഉദ്ഘാടന മത്സരത്തിൽ ജപ്പാനും ബ്രസീലും മുഖാമുഖം. 67ാം മിനിറ്റിൽ ജപ്പാെൻറ പ്രതിരോധക്കോട്ട പിളർത്തി അസാമാന്യമായ പന്തടക്കത്തിൽ എതിർ പോസ്റ്റിലേക്ക് കുതിച്ച് വലകുലുക്കിയ പയ്യനെ കാണികൾ നോക്കിനിന്നു. പെലെയും റൊമാരിയോയും അവനെ 2010 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ കോച്ച് ദുംഗയോട് ആവശ്യപ്പെട്ടു. പയ്യൻ എന്നുപറഞ്ഞ് ആവശ്യം ദുംഗ തള്ളിയെങ്കിലും ആരാധകർ അടങ്ങിയില്ല. 14,000 പേർ ഒപ്പിട്ട ഭീമൻ അപേക്ഷയും കോച്ചിന് അയച്ചു. എന്നിട്ടും ദുംഗ വഴങ്ങിയില്ല. ദക്ഷിണാഫ്രിക്കയിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായപ്പോൾ കോച്ചിെൻറ കസേര തെറിച്ചതോടെ ദുംഗയും തെറ്റായ തീരുമാനത്തിെൻറ വിലയറിഞ്ഞു. 2010 ജൂലൈ 26നാണ് നെയ്മർ സീനിയർ ടീമിൽ ഇടംപിടിക്കുന്നത്. ഫിനിഷിങ്ങിലെ മികവ് തിരിച്ചറിഞ്ഞ ബാഴ്സലോണ മാനേജ്മെൻറ് പൊന്നുംവിലയിൽ അവനെ 2013ൽ സാേൻറാസിൽനിന്ന് സ്വന്തമാക്കി. ഇൗ വർഷം ഫ്രാൻസിലേക്ക് കൂടുമാറ്റവും നടത്തി. ഡേവിഡ് സിൽവ, എസ്തബാൻ കാമ്പിയാസോ, ഹാമിഷ് റോഡ്രിഗസ്, സാവി ഹെർണാണ്ടസ് തുടങ്ങിയ താരങ്ങളുടെ പിറവിക്കും കൗമാര ലോകകപ്പ് വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.