Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമിന്നി മായാൻ...

മിന്നി മായാൻ വിധിക്കപ്പെട്ട നക്ഷത്രങ്ങൾ

text_fields
bookmark_border
മിന്നി മായാൻ വിധിക്കപ്പെട്ട നക്ഷത്രങ്ങൾ
cancel
camera_alt?????? ???, ????????? ?????? ?????????, ?????????
പിൻഗാമികൾ പിറവിയെടുക്കുന്ന കാലമാണ് കൗമാര മാമാങ്കങ്ങൾ. പൊടിമീശ മുളക്കുംമുമ്പേ ‘താരങ്ങൾ’ ജന്മമെടുക്കുന്ന കാലം. രൂപംകൊണ്ടും ഭാവംകൊണ്ടും കേളീമികവുകൊണ്ടും പിൻഗാമികളെ വരച്ചിടുന്നത് ഇവിടെയാണ്. വാഴ്ചയും വീഴ്ചയും തുടങ്ങുന്നത് ഇവിടെനിന്നാണ്. ചിലർ വാഴും, ചിലർ വീഴും. വാഴ്ത്തപ്പെടലുകളുടെ അമിതഭാരം പേറാനാകാതെ വീണുപോകുന്നവരാണ് ഏറെയും.  

ഇളംപ്രായത്തിലേ ലോകം നെറുകയിലേറ്റിയ 14 വയസ്സുകാരൻ െഫ്രഡി അഡുവിനെ ഓർമയില്ലേ. കൗമാരം വിടുംമു​േമ്പ മൂന്ന്് ലോകകപ്പിലും ഒളിമ്പിക്സിലും ബൂട്ടണിഞ്ഞ അമേരിക്കക്കാരൻ പയ്യൻ. മെയ്​വഴക്കത്തിലും കാൽപ്പെരുക്കത്തിലും രൂപഭാവത്തിലും ‘അഭിനവ പെലെ’ എന്ന വിളിപ്പേര് കേട്ട് വളർന്നവൻ. അവനിപ്പോൾ പ്രായം 28. അതായത്, ലോക ഫുട്ബാളി​െൻറ അമരത്തിരിക്കുന്ന ക്രിസ്​റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ലൂയി​ സുവാരസിനും ഇളയവൻ. െഫ്രഡി ഇപ്പോൾ എവിടെയാണെന്നറിയുമോ? കുറച്ചുനാൾ മുമ്പുവരെ അമേരിക്കയിലെ പ്രാദേശിക ടീമായ ടാംബാ ബേ റോഡീസി​െൻറ സൈഡ് ബെഞ്ചിൽ പകരക്കാര​​െൻറ കുപ്പായവുമണിഞ്ഞ് െഫ്രഡിയുണ്ടായിരുന്നു. രണ്ടു മാസം മുമ്പ് െഫ്രഡിയുമായുള്ള കൂട്ടുകെട്ട് അവരും അവസാനിപ്പിച്ചിരിക്കുന്നു. 13 വർഷത്തിനിടെ 13 ക്ലബുകളിൽ കയറിയിറങ്ങിയ അയാൾക്ക് 28ാം വയസ്സിൽ വിശ്രമജീവിതം വിധിക്കപ്പെട്ടിരിക്കുന്നു. 

അത്ഭുത ബാലന്മാർ പിറവിയെടുക്കുന്ന പ്ലാറ്റ്ഫോമാണ് അണ്ടർ 17 ലോകകപ്പ്. അവിടെ ഒരുപാട് െഫ്രഡിമാർ വളരുന്നുണ്ട്. അവരിൽ കുറച്ചു മാത്രമേ റൊണാൾഡീന്യോയും നെയ്മറുമെല്ലാമായി വളർന്നുപന്തലിക്കാറുള്ളൂ. വിജയികളെ മാത്രമേ ലോകം ഏറ്റുപാടൂ. അവർക്കു മാത്രമേ ഇതിഹാസങ്ങളെന്ന വിളിപ്പേര് കിട്ടാറുള്ളൂ. മറ്റുള്ളവരെ ലോകം തോറ്റുപോയവരെന്ന് വിളിക്കും. അവർ തോറ്റുപോയവരല്ല, ലോക ഫുട്ബാളിൽ മിന്നിമാഞ്ഞ നക്ഷത്രങ്ങളാണ്...

ബോജാൻ കാരിക്
10 വർഷം മുമ്പ്​ വിവാദത്തോടെയാണ് ബോജാൻ കാരികി​െൻറ അണ്ടർ 17 ലോകകപ്പ് കരിയർ തുടങ്ങുന്നത്. ഇളംപ്രായത്തിലേ ബാഴ്സലോണയിലേക്ക് ചേക്കേറിയ സ്​പെയിൻകാരൻ പയ്യനെ ലോകകപ്പിന് വിട്ടുനൽകാനാവില്ലെന്ന് കറ്റാലന്മാർ വാശിപിടിച്ചെങ്കിലും നടന്നില്ല. മുൻനിരയുടെ ഭാരം ഏറ്റെടുത്ത് കളിച്ച കാരിക് അഞ്ച് ഗോളുമായി ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചു. തൊട്ടടുത്ത വർഷം ദേശീയ ടീമിനുവേണ്ടി ഒരു മത്സരത്തിനിറങ്ങിയെങ്കിലും പിന്നീട് സ്​പാനിഷ് ടീമി​െൻറ ഏഴയലത്തുപോലും കണ്ടിട്ടില്ല. 2010ഓടെ ആർക്കും വേണ്ടാത്ത നിലയിലായി. എ.എസ്​ റോമയിലും അയാക്​സിലും സ്​റ്റോക്​സിറ്റിയിലുമായി കരിയർ കുരുങ്ങിത്തീർന്നു. 

ഡെനിൽസൺ
അണ്ടർ 17 ലോകകപ്പിലേക്ക് നായക​​െൻറ വേഷത്തിലെത്തി നിറഞ്ഞാടിയിട്ടും ദേശീയ ടീമി​െൻറ പടിവാതിലിൽപോലും എത്താനാകാത്ത കഥയാണ് ബ്രസീലുകാരനായ ഡെനിൽസൺ പെരേരയുടേത്. 2005ലെ കൗമാര ലോകകപ്പിൽ ബ്രസീലി​െൻറ ജൂനിയർ ടീമിനെ രണ്ടം സ്​ഥാനത്തെത്തിച്ചത് ഡെനിൽസണി​െൻറ നായകത്വത്തിലായിരുന്നു. കോടികളെറിഞ്ഞ് ആഴ്സനൽ അവനെ സ്വന്തമാക്കിയെങ്കിലും കളിമറന്നുകൊണ്ടിരുന്ന ഡെനിൽസണെ 2013ൽ അവർ ഉപേക്ഷിച്ചു. അബൂദബിയിലെ അൽവാഹിദ്​, ബ്രസീലിലെ ക്രൂസിയോ എന്നിവയിലായി എരിഞ്ഞുതീരുകയാണ്​ ആ സ്വപ്​നസമാനമായ കരിയർ. 
ജിയോവാനി ഡോസ്​ സാേൻറാസ്​
ആദ്യ ലോകകപ്പിൽതന്നെ ഗോൾഡൻ ബൂട്ട്, ലോകകിരീടം. തൊട്ടടുത്തവർഷം ബാഴ്സലോണയിൽ. മോഹിപ്പിക്കുന്ന തുടക്കത്തിനുശേഷമാണ് ജിയോവാനി ഡോസ്​ സാേൻറാസ്​ എന്ന മെക്സിക്കൻ താരം കരിയർ നശിപ്പിച്ചത്. 2007 അണ്ടർ 17 ലോകകപ്പിൽ അഞ്ച് ഗോളുമായി നിറഞ്ഞുനിന്ന ഡോസ്​ സാേൻറാസി​െൻറ മികവിലാണ് മെക്സികോ ലോകകിരീടമണിഞ്ഞത്​. ബാഴ്​സയിലെത്തിയെങ്കിലും ഒരു സീസൺ മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ. 2008ൽ ടോട്ടൻഹാമിലെത്തിയതോടെ അവ​​െൻറ തകർച്ച തുടങ്ങി. മയ്യോർക്ക, വിയ്യ റയൽ, അമേരിക്കയിലെ ലോസ്​ ആഞ്​ജലസ്​ ഗാലക്സിയിലെത്തി ചാമ്പ്യ​​െൻറ കരിയർ.

ആൻഡേഴ്​സൺ
2005 അണ്ടർ 17 ലോകകപ്പി​െൻറ കണ്ടെത്തലെന്ന് അക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടവനാണ് ആ​േൻറഴ്സൺ ഡി ഒലിവെറ. ബ്രസീലിനെ കലാശപ്പോരിലേക്ക് പടനയിച്ചത് ആ​ൻഡേഴ്​​​സണി​​െൻറ ഗോൾഡൻ ബാൾ പ്രകടനമായിരുന്നു. ദേശീയ ടീമിലെത്തിയെങ്കിലും ഒരു ഗോൾപോലും നേടാനാകാതെ 20ാം വയസ്സിൽ അവ​​െൻറ മുന്നിൽ ബ്രസീൽ ടീമി​െൻറ വാതിലുകൾ കൊട്ടിയടക്കപ്പെട്ടു. മാഞ്ചസ്​റ്ററിൽ മികച്ച തുടക്കം കിട്ടിയെങ്കിലും പിന്നീടെപ്പോഴോ കാൽ വഴുതിത്തുടങ്ങി. രണ്ടു വർഷം മുമ്പ്​ നാട്ടിലെ ക്ലബായ എസ്​.സി ഇൻറർനാഷനലിലേക്ക് ചേക്കേറി. അവർക്കും വേണ്ടാതായതോടെ കോറിചിബ എന്ന ക്ലബിനുവേണ്ടി കളിക്കുകയാണ് ആ​ൻഡേഴ്സൺ. 
ഇനിയുമുണ്ട്​ കൗമാരത്തിൽ വഴുതി വീണ നക്ഷത്രങ്ങൾ. 2005 ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ തുർക്കിക്കാരൻ നൂറി സാഹിൻ, ആദ്യ ലോകകപ്പിൽതന്നെ ഒമ്പതു ഗോളും ഗോൾഡൻ ബൂട്ടും ഗോൾഡൻ ബാളും ലോകകിരീടവും സ്വന്തമാക്കിയിട്ടും ദേശീയ ടീം കൈയൊഴിഞ്ഞ ഫ്ലോറൻറ് സിനാമ പൊൻഗോല്ലെ, സ്​പാനിഷ്​ ഫുട്​ബാളി​​െൻറ ഇതിഹാസമാകുമെന്ന്​ വിലയിരുത്തപ്പെട്ട സെർജിയോ സാൻറാ മരിയ... അങ്ങനെ പുതിയ ഇരകളെ തേടി കാത്തിരിക്കുന്നു അവരുടെ പട്ടിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 world cup football-Sports news
Next Story