മലയാളത്തിൻെറ ലോകതാരം
text_fieldsഅണ്ടര്‍ 17 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ രാഹുല്‍ പ്രവീണിെൻറ ജീവിതരേഖയിൽ ഏറ്റവും വലിയ പ്രചോദനം എന്നിടത്ത് എഴുതിവെച്ച ഒരു പേരുണ്ട് -കെ.ബി. പ്രദീപ്. ആരാണ് ഫുട്ബാളിലെ ഇഷ്ടക്കാരൻ എന്നുചോദിച്ചാലും ഇതേ പേരുതന്നെ പറയും. രണ്ടാമേത വരൂ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. തൃശൂര്‍ ജില്ലയിലെ ഒല്ലൂക്കരയിലെ കൃഷിയൊഴിഞ്ഞ പാടത്ത് പന്തുകളിച്ചു നടന്ന പ്രദീപിനെ അധികമാരും അറിഞ്ഞുകൊള്ളണമെന്നില്ല. പക്ഷേ, കെ.പി രാഹുൽ എന്ന കൗമാരതാരത്തെ ഇന്ത്യൻ ടീമോളമെത്തിച്ചത് ചെറിയച്ചൻ ‘പാപ്പന്‍’ എന്ന് വിളിക്കുന്ന പ്രദീപാണ്. രാഹുലിന് ആദ്യമായി പന്തുവാങ്ങിക്കൊടുത്ത് ഷോട്ടടിക്കാൻ പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ അച്ഛനമ്മമാര്‍ക്ക് ചിരിയായിരുന്നു. സ്കൂൾ പ്രായമായപ്പോള്‍ മകനെ കളിപ്പറമ്പിലേക്ക് കൊണ്ടു പോയപ്പോഴും അച്ഛന്‍ പ്രവീൺ ഒന്നും പറഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ഇൗ ദിനചര്യക്ക് മാറ്റമുണ്ടായില്ല. പാപ്പനും ഫുട്ബാളും മാത്രമായി രാഹുലിെൻറ ലോകം. ഇന്ന് നാടറിയുന്ന ഫുട്ബാളറായി മാറുേമ്പാൾ രാഹുൽ പറയുന്നു: ‘‘എന്നെ ഞാനാക്കിയത് പാപ്പൻ പ്രദീപാണ്.’’
ഫുട്ബാൾ മാത്രം
ഒല്ലൂക്കര ശ്രേയസ്സിൽ പ്രവീണിെൻറയും ബിന്ദുവിെൻറയും മനസ്സിൽ മകൻ ഫുട്ബാൾ കളിക്കാരനാകുമെന്ന പ്രതീക്ഷ ഒരിക്കൽപോലുമുണ്ടായിരുന്നില്ല. പ്രവീണിെൻറ അച്ഛൻ ബാലൻ ഉൾപ്പെടെ കുടുംബത്തിൽ പലരും പ്രാദേശിക ഫുട്ബാൾ മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചിരുന്നു. പഠിച്ചിരുന്ന സ്കൂളുകളിൽ ഫുട്ബാൾ ടീമുണ്ടായിരുന്നില്ലെങ്കിലും രാഹുൽ ആ വിഷമം തീർത്തത് നാട്ടിലെ കളിപ്പാടങ്ങൾ തേടിയലഞ്ഞായിരുന്നു. പാപ്പന്‍തന്നെയാണ് ആദ്യകാല പരിശീലകൻ. അദ്ദേഹത്തിെൻറ സുഹൃത്ത് ഗള്ളിറ്റ്, ഫ്രഡി എന്നിവരും കളിപറഞ്ഞു നൽകി. നാട്ടിൽ എവിടെ ഫുട്ബാൾ മാച്ചുണ്ടെങ്കിലും പാപ്പനും രാഹുലും വീട്ടിൽനിന്നിറങ്ങും. രാത്രി സെവൻസ് കാണാനും കളിക്കാനുമൊക്കെ അവർ ഒരുമിച്ചാകും. കിട്ടാവുന്ന പരിശീലനങ്ങൾക്കൊക്കെ പോകാൻ പാപ്പെൻറ വണ്ടി രാഹുലിനു വേണ്ടി എത്തുമായിരുന്നു. നാലോ അഞ്ചോ വയസ്സ് മൂപ്പുള്ളവരുടെ കൂടെയാണ് കളിക്കുക. പല ക്യാമ്പുകളിലും ഇൗ വയസ്സ് വ്യത്യാസം നിരാശ സമ്മാനിച്ചിട്ടുമുണ്ട്. ക്യാമ്പ് സെലക്ഷനിൽ പ്രകടനം കാഴ്ചവെച്ച് അവസാനം ബന്ധപ്പെട്ടവർ വയസ്സ് ചോദിക്കുേമ്പാഴാണ് പുറത്തിരിക്കേണ്ടി വരാറ്. പലപ്പോഴും ഫുട്ബാൾ ഭ്രാന്ത് മാറ്റി പഠിക്കാൻ നോക്കാൻ വീട്ടുകാർ രാഹുലിനോട് പറഞ്ഞു. പക്ഷേ, ആരു കേൾക്കാൻ. രാഹുൽ കളിക്കായുള്ള വഴി തേടി അലച്ചിൽ തുടർന്നു.
ദേശീയ ടീമിലേക്ക്
മുക്കാട്ടുകര ബെത്ലഹേം കോൺവെൻറ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുേമ്പാഴാണ് കോച്ച് പീതാംബരൻ തൃശൂർ പാലസ് ഗ്രൗണ്ടിലെ ക്യാമ്പിൽ എത്തിക്കുന്നത്. ഫൈനലിൽ മലപ്പുറത്തോട് പോരാടി കപ്പടിച്ചിട്ടും സെലക്ഷൻ നടക്കാത്തതിനാൽ സംസ്ഥാന ടീമിൽ എത്താനായില്ല. അടുത്ത വർഷത്തെ ക്യാമ്പ് അറിയാതെയും പോയി. അടുത്ത വർഷം അണ്ടർ 14 വിഭാഗത്തിൽ ലിയോ രാജെൻറ കോച്ചിങ്ങിൽ കേരളവർമ കോളജിൽ നടന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കെപ്പട്ടു. തുടർന്ന് തൃശൂർ ജില്ല ടീമിൽ ലെഫ്റ്റ് വിങ് ഫോര്‍വേഡ് ആയി സ്ഥാനം ഉറപ്പിച്ചു. ശേഷം കേരള ടീമിലേക്ക്.ബോബി ജോഷിയായിരുന്നു കേരള കോച്ച്. കൊൽക്കത്തയിൽ നടന്ന അന്തർ സംസ്ഥാന മത്സരങ്ങൾ കരിയറിൽ മറക്കാനാവാത്ത ഒന്നായി. ആദ്യ കളിയിൽ രണ്ടു ഗോളുകൾ. ക്വാർട്ടറിൽ കർണാടകക്കെതിരായ വിജയ ഗോൾ, സെമിയിൽ സിക്കിമിനെതിരെയുള്ള രണ്ടു ഗോൾ, അവസാനം കളിയിലെ വമ്പന്മാരായ മണിപ്പൂരിനോടുള്ള പോരാട്ടം. ഒമ്പത് ഗോളുകൾ പിറന്നത് രാഹുലിെൻറ ബൂട്ടുകളിൽ നിന്ന്. ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണത്തിന് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല.
മറക്കാനാവില്ല ആ ഗോളുകൾ
ആദ്യ വിദേശ മത്സരം നടന്ന ജർമനിയിൽതന്നെ ആദ്യ ഹാട്രിക് ഗോൾ രാഹുൽ സ്വന്തമാക്കി. ഓസ്ട്രിയയില്‍ സ്റ്റേറ്റ് ടീമുമായുള്ള മത്സരത്തിനിടെ 2^1ന് പിന്നിട്ടു നിൽക്കേയായിരുന്നു കോച്ച് നിക്കോളായ് ആദം രാഹുലിനെ കളിക്കാനിറക്കിയത്. ഉടനെ ഒരു ഗോളടിച്ച് കളി തുല്യതയിൽ എത്തിക്കാനായി. അന്ന് ഡിന്നറിന് നിക്കോളായി അഭിനന്ദിച്ചത് മറക്കാനാവില്ലെന്ന് രാഹുൽ. പോര്‍ചുഗലില്‍ പോയി ബെന്‍ഫിക യൂത്ത് ടീമുമായി കളിച്ചത് ആത്മവിശ്വാസം പകർന്നു. ഇറ്റലിയുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യയുടെ വിജയമുറപ്പിച്ച േഗാൾ രാഹുലിെൻറ ബൂട്ടിൽനിന്നായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലെ സ്ഥിര അംഗമാണ് രാഹുൽ. ആദ്യം ബി ടീമിൽ. പിന്നീട് എ ടീമിലുമായി. ഒേട്ടെറ പരിശീലന മത്സരങ്ങളിലും വിദേശ രാജ്യങ്ങളിലടക്കം സൗഹൃദ മത്സരങ്ങളിലും കളിച്ചു. ഗോവയിൽ കോച്ച് ലൂയി നോർടനു കീഴിലെ തീവ്ര പരിശീലനവും കഴിഞ്ഞ് ന്യൂഡൽഹിയിൽ ഇന്നിറങ്ങുന്ന ഇന്ത്യൻ സംഘത്തിനൊപ്പം തികഞ്ഞ ആത്മവിശ്വാസത്തിലാണ് രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.