Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:54 AM GMT Updated On
date_range 7 Oct 2017 10:58 AM GMTഅറബിക്കടലോരം ആർത്തുവിളിക്കും...വിവ ഫുട്ബാൾ
text_fieldsbookmark_border
കൊച്ചി: സ്വപ്നത്തുടക്കത്തിന് കാതോർക്കുകയാണ് അറബിക്കടലോരം. ലോക ഫുട്ബാളിൽ ഇന്ത്യ എഴുതിയ പുതിയ ചരിത്രത്തിൽ കേരളത്തെ അടയാളപ്പെടുത്താനുള്ള ഭാഗ്യം. കേരളത്തിൽ ആരാധകരേറെയുള്ള ബ്രസീലും കളിമികവിന് പേരുകേട്ട സ്പെയിനും തമ്മിെല മത്സരത്തിന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പന്തുരുളുമ്പോൾ ആർത്തുവിളിക്കാൻ മറ്റൊന്നുംവേണ്ട കാൽപന്ത് ആരാധകർക്ക്. സന്തോഷ് ട്രോഫി, നെഹ്റു ട്രോഫി, ഐ.എസ്.എൽ ടൂർണമെൻറുകളിലെ വീറുറ്റ പോരാട്ടങ്ങൾക്ക് കേരളത്തിെൻറ ആവേശം പകർന്ന കൊച്ചിയിൽ വീണ്ടും ഉയർന്നുകേൾക്കും വിവ ഫുട്ബാൾ... വിളികൾ.
ലോകം കണ്ട ഫുട്ബാൾ വേദികളിൽ ഏറ്റവും ശബ്ദമാനമായ സ്റ്റേഡിയമെന്നാണ് കൊച്ചിയുടെ വിേശഷണം. ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളുടെ അകമഴിഞ്ഞ പിന്തുണയിൽ വിദേശ താരങ്ങളും ക്ലബുകളും വരെ ആശ്ചര്യപ്പെട്ടിരുന്നു. ഐ.എസ്.എല്ലിൽ അറുപതിനായിരത്തോളം കാണികളാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചത്. അണ്ടർ 17 ലോകകപ്പിനായി ഫിഫ മാനദണ്ഡപ്രകാരം നവീകരിച്ചപ്പോൾ സ്റ്റേഡിയത്തിെൻറ ശേഷി 41,700 ആയി കുറഞ്ഞു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായി 32,000 പേർക്കാണ് പരമാവധി പ്രവേശനം. അതിൽ 29,000 പേർ മാത്രമായിരിക്കും കാണികൾ. സ്റ്റേഡിയം നിറയും; ഐ.എസ്.എല്ലിെനക്കാൾ ആരവം ഉയരുമെന്നും തീർച്ച.
കൊച്ചിയിലെ ഫുട്ബാൾ മത്സരങ്ങളെല്ലാം ആവേശത്താൽ അലറിവിളിക്കുന്ന ആൾക്കൂട്ടങ്ങളാൽ നിറഞ്ഞിരുന്നുവെന്നതാണ് ചരിത്രം. ബ്രസീൽ-സ്പെയിൻ, വടക്കൻ കൊറിയ-നൈജർ ടീമുകളുടെ പോരാട്ടമാണ് ആദ്യ ദിനം. മത്സരക്രമം നിശ്ചയിച്ച് വിൽപന ആരംഭിച്ചപ്പോൾത്തന്നെ ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ഇന്ത്യയിലെ മറ്റ് വേദികളെയും പിന്നിട്ട് കളിക്ക് ഒരുമാസം മുമ്പേ ടിക്കറ്റുകളെല്ലാം തീർന്നതിനാൽ ശനിയാഴ്ച സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചെറുനദികൾ കൊച്ചിയിലേക്കൊഴുകിെയത്തും. വെള്ളിയാഴ്ച വൈകീട്ടോടെതന്നെ ചെറുസംഘങ്ങൾ കൊച്ചിയിലെത്തിയിട്ടുണ്ട്. .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story