Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗാന്ധി ഫുട്ബാൾ...

ഗാന്ധി ഫുട്ബാൾ ആസ്വദിച്ച മൈതാനത്ത് ലോകടീമുകളുടെ പരിശീലനം

text_fields
bookmark_border
mahathma-gandhi2
cancel
മട്ടാഞ്ചേരി: പതിറ്റാണ്ടുകൾക്കുമുമ്പ് മഹാത്മാ ഗാന്ധി ഫുട്ബാൾ ആസ്വദിച്ച മൈതാനത്ത് ലോകടീമുകൾ പരിശീലനം നടത്തുന്നു. 1927 ഒക്ടോബറിൽ കൊച്ചിയിലെത്തിയ മഹാത്മാ ഗാന്ധി ഫോർട്ട്​കൊച്ചി കടപ്പുറത്തെ പൊതുപരിപാടിക്ക് പോകുന്നതിനിടെയാണ് പരേഡ് മൈതാനിയിൽ ബ്രിട്ടീഷ് സൈനികർ ഫുട്ബാൾ കളിക്കുന്നത് കണ്ടത്. നാട്ടുകാരായ കുട്ടികൾക്കൊപ്പം പത്ത് മിനിറ്റോളം കളി ആസ്വദിച്ചശേഷമാണ് കടപ്പുറത്തേക്ക് നീങ്ങിയത്. ഇതേ ഗ്രൗണ്ട് നവീകരിച്ചാണ് കൗമാര ലോകകപ്പിനുള്ള ടീമുകളുടെ പരിശീലന മൈതാനമാക്കിയിരിക്കുന്നത്. 

ഫുട്ബാൾ കളിയോട് അമിതാവേശമായിരുന്നു ഗാന്ധിക്കെന്നാണ് ചരിത്രം പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ വർണവെറിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ഉപയോഗിച്ചത്​ ഫുട്ബാൾ ആയിരുന്നു. ഡർബൻ, പ്രി​േട്ടാറിയ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിൽ പാസീവ് റെസിസ്​റ്റേഴ്സ് സോക്കർ ക്ലബ് എന്ന പേരിലായിരുന്നു ക്ലബുകൾ. ഡർബനിലെ പഴയ കോടതി മ്യൂസിയത്തി​െൻറ ചുവരുകളിൽ അന്നത്തെ ഫുട്ബാൾ ടീമിനൊപ്പം ഗാന്ധി നിൽക്കുന്ന ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

1903ൽ മഹാത്മജിയുടെ നേതൃത്വത്തിൽ സൗത്ത് ആഫ്രിക്കൻ അസോസിയേഷൻ ഓഫ് ഹിന്ദു ഫുട്ബാൾ എന്ന ക്ലബിന് രൂപം കൊടുത്തു. ഫുട്ബാൾ മേഖലയിൽ നാഷനൽ ഫെഡറേഷനകളും ലീഗുകളും രൂപപ്പെടുന്നതിന് അത് കാരണമായി. 1914ൽ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെങ്കിലും അദ്ദേഹത്തി​െൻറ പ്രവർത്തനങ്ങൾ മറ്റുള്ളവർ ഏറ്റെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamahatma gandhimalayalam newssports newsu17worldcupIndia News
News Summary - U17 world cup football-Sports news
Next Story