Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാണിക​ളെ കുറച്ചത്​...

കാണിക​ളെ കുറച്ചത്​ നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കാണിക​ളെ കുറച്ചത്​ നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമീഷൻ
cancel
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്​ബാൾ കാണാൻ 60,000 പേർക്ക് അവസരമുണ്ടായിരുന്നിട്ടും മുപ്പതിനായിരത്തിൽ താഴെ മാത്രം പേർക്ക് പാസ്​ നൽകിയത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആയിരക്കണക്കിന്​ ഫുട്ബാൾ േപ്രമികൾക്ക് അവസരം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ്​ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കസേരകളാണ് സ്​റ്റേഡിയത്തിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇത് നിയമവിരുദ്ധവും കളികാണാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്​. 

സ്​റ്റേഡിയത്തിൽ കുടിവെള്ളം സൗജന്യമായി നൽകുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സ്​റ്റേഡിയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പി​​െൻറ പരിശോധന അധികൃതർ തടസ്സപ്പെടുത്തിയതായും ആരോപണമുണ്ട്​. ഭക്ഷ്യസാധനങ്ങൾ ന്യായവിലയ്​ക്ക് വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ കമീഷണർ സ്​റ്റേഡിയത്തിനുള്ളിൽ പരിശോധന നടത്തുന്നതിന് ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.   
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 world cup football-Sports news
Next Story