ഗോൾ പൂരമായി തുടക്കം
text_fieldsകൗമാര ലോകകപ്പിെല ഗ്രൂപ് പോരാട്ടം ആദ്യ റൗണ്ടിൽ ഗോളിെൻറ പൂരമായിമാറി. ആറ് വേദികളിലും വലനിറയെ ഗോളുകൾ. മത്സരം രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ കാത്തിരിക്കുന്നതും ഗോളടിയുടെ നാളുകൾ.
ഗ്രൂപ്പിലെ ആദ്യ റൗണ്ട്:
മത്സരങ്ങൾ 12
പിറന്ന ഗോളുകൾ 43
ഒരു മത്സരത്തിലെ ശരാശരി ഗോൾ 3.6
കൂടുതൽ ഗോൾ: ഫ്രാൻസ് 7 (ന്യൂകാലിഡോണിയക്കെതിരെ 7^1)
കൂടുതൽ ഗോളടിച്ച താരം: കീറ്റോ നകാമുറ (ജപ്പാൻ) ^3 (ഹോണ്ടുറസിനെതിരെ ഹാട്രിക്)
ടൂർണമെൻറിലെ ആദ്യ സ്കോറർ: അഹമ്മദ് കുറ്റൂകു (തുർക്കി)
സെൽഫ് ഗോൾ: 3
2015 ആദ്യ റൗണ്ട്: 12 കളി, 35 ഗോൾ
2013 ആദ്യ റൗണ്ട് 12 കളി, 46 ഗോൾ
ശരാശരിയിൽ റെക്കോഡ് 3.66
..........
ഗോളടിയിൽ സമീപകാലത്തെ മികച്ച ശരാശരിയിലാണ് ഇന്ത്യയിൻ കളി പുരോഗമിക്കുന്നത്. 2003 ഫിൻലൻഡ് ലോകകപ്പിലെ 3.66 ശരാശരിയാണ് ഇതുവരെയുള്ള റെക്കോഡ്. ഇന്ത്യൻ മണ്ണിൽ ഇതേ കുതിപ്പ് തുടർന്നാൽ 14 വർഷം പഴക്കമുള്ള റെക്കോഡ് മറികടക്കാം.
ന്യൂഡൽഹി: 4 കളി, 5 ഗോൾ (രണ്ടാം റൗണ്ട് ഉൾപ്പെടെ)
മുംബൈ: 4 കളി, 10 ഗോൾ (രണ്ടാം റൗണ്ട് ഉൾപ്പെടെ)
ഗോവ: 2 കളി, 7 ഗോൾ
കൊച്ചി: 2 കളി, 4 ഗോൾ
ഗുവാഹതി: 2 കളി; 15 ഗോൾ
കൊൽക്കത്ത: 2 കളി, 6 ഗോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.