ഇനി മരണപോരാട്ടങ്ങൾ
text_fieldsന്യൂഡൽഹി: കൗമാരലോകകപ്പ് ഗ്രൂപ് ഘട്ടത്തിലെ അവസാന പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഇനിയുള്ളത് പ്രീക്വാർട്ടർ ടിക്കറ്റിനായുള്ള മരണപ്പോരാട്ടങ്ങൾ. ആറു ഗ്രൂപ്പുകളിൽ നിന്നായി രണ്ടു മത്സരവും വിജയിച്ച അമേരിക്ക, പരഗ്വേ, ഇറാൻ, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകൾ നോക്കൗട്ട് ഉറപ്പിച്ചപ്പോൾ, രണ്ടാം സ്ഥാനക്കാരായി മുന്നേറാൻ ടീമുകളുടെ നെേട്ടാട്ടമാണ്.
ഗ്രൂപ് ‘ബി’യിൽ മൂന്നു പോയൻറുമായി രണ്ടാം സ്ഥാനത്തുള്ള ആഫ്രിക്കൻ ചാമ്പ്യന്മാരായ മാലി ന്യൂഡൽഹിയിൽ ന്യൂസിലൻഡിനെതിരെ ഇന്നിറങ്ങുേമ്പാൾ ലക്ഷ്യം നോക്കൗട്ട് മാത്രമാണ്. ഒരു സമനിലയും തോൽവിയുമുള്ള തുർക്കിക്ക് ശക്തരായ പര്വേഗയാണ് എതിരാളികൾ. പരേഗ്വയെ തോൽപിക്കുകയും മാലി ന്യൂസിലൻഡിനോട് തോൽക്കുകയും ചെയ്താൽ തുർക്കിക്ക് നോക്കൗട്ടിലേക്ക് മുന്നേറാൻ അവസരമുണ്ടാകും.ഗ്രൂപ് ‘സി’യിൽ ഇറാൻ പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ, കടുത്ത പോരാട്ടമാണ്. ജർമനിക്ക് മൂന്നും കോസ്റ്ററീക, ഗിനി രാജ്യങ്ങൾക്ക് ഒാരോ പോയൻറ് വീതവും.
ഇതോടെ അവസാന മത്സരഫലം ഇവരിൽ ആർക്കും നോക്കൗട്ട് ടിക്കറ്റ് നൽകും. ഗ്രൂപ് ‘ഡി’ യിൽനിന്നും ബ്രസീൽ നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, മൂന്ന് പോയൻറ് വീതമുള്ള സ്പെയിനിനും നൈജറിനും മൂന്നാം മത്സരഫലം വരുന്നതുവരെ കാത്തിരിക്കണം. ഗ്രൂപ് ‘ഇ’യിൽ ശക്തരായ ഫ്രാൻസ് രണ്ടു മത്സരവും വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.