Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 10:55 PM GMT Updated On
date_range 12 Oct 2017 10:55 PM GMTആദ്യ കടമ്പ കടന്ന് മാലി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഏകപക്ഷീയ പോരാട്ടത്തില്‍ ന്യൂസിലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് നിലവിലെ റണ്ണേഴ്സ് അപ്പായ മാലി അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഗ്രൂപ് ബിയില്‍ നിന്ന് രണ്ടാം റൗണ്ടില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം ജയം നേടി പരഗ്വേ ഗ്രൂപ് ചാമ്പ്യന്മാരായപ്പോള് മാലി രണ്ട് ജയങ്ങളില്‍ നിന്ന് ആറു പോയൻറുമായാണ് ആദ്യ കടമ്പ പിന്നിട്ടത്.
സലാം ജിദ്ദോയും ഡിമൂസ ട്രഹോറും ലസാന എന്ഡിആയെയും മാലിക്കായി ഗോളടിച്ചു. പകരക്കാരനായിറങ്ങിയ ചാള്‍സ് പ്രാഗ് ന്യൂസിലൻഡിെൻറ ആശ്വാസ ഗോളടിച്ചു. രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ജയം അനിവാര്യമായ മാലി കളിയുടെ തുടക്കം മുതല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തങ്ങളുെട വരവറിയിച്ചു. ന്യൂസിലൻഡിനെ ഗോൾമഴയിൽനിന്ന് രക്ഷിച്ചത് ഗോളി സാക്ക് ജോണ്സിെൻറ മികവും ഒപ്പം നിന്ന ഗോള്പോസ്റ്റുമായിരുന്നു. പലതവണ ഫിനിഷിങ്ങില്‍ പിഴച്ച മാലിക്കാരുടെ പല ഷോട്ടുകളും ബാറില്‍ തട്ടി മടങ്ങി. പ്രതിരോധത്തിലൂന്നി പ്രത്യാക്രമണം മറന്ന ന്യൂസിലൻഡിനെതിരെ 18ാം മിനിറ്റില്‍ തന്നെ മാലി മുന്നിലെത്തി.
കളം നിറഞ്ഞു കളിച്ച ഡിമൂസ വലത് പാര്‍ശ്വത്ത് വെച്ചുനല്കിയ പന്ത് ഒന്നാന്തരം ലോങ് റേഞ്ചറിലൂടെ സലാം വലയിലാക്കി. എന്നാല്‍, ഇടവേള വരെ മാലിക്ക് മറ്റൊരു ഗോള്‍ കെണ്ടത്താനായില്ല. രണ്ടാം പകുതിയിലും കഥ വ്യത്യസ്തമായില്ല. ലീഡുയര്‍ത്താന്‍ അവര്‍ക്ക് അഞ്ച് മിനിറ്റേ കാത്തിരിക്കേണ്ടി വന്നുള്ളൂ. ഇത്തവണ ഡിമൂസ ട്രഹോര് തന്നെ ഗോളടിച്ചു.
മാലിയുടെ ആക്രമണത്തിന് മുന്നില്‍ പ്രത്യാക്രമണത്തിന് ത്രാണിയില്ലാതെ നിന്ന ന്യൂസിലൻഡിെൻറ ഗോള്‍ അപ്രതീക്ഷിതമായിരുന്നു. വീണുകിട്ടിയ ഫ്രീകിക്കെടുത്ത സിൻക്ലയറില്നിന്ന് ലഭിച്ച പന്ത് നായകന് മാക്സ് മാറ്റ ഗോളിലേക്ക് തിരിച്ചുവിട്ടത് ഗോളി കൊയ്റ്റ പിടിച്ചെടുക്കും മുമ്പെ പകരക്കാരനായിറങ്ങിയ ചാള്‍സ് പ്രാഗ് ഹെഡറിലൂടെ വലക്കകത്താക്കി. ഊര്‍ജം കിട്ടിയ കിവീസുകാര്‍ മത്സരത്തിലേക്ക് തിരിച്ചുവരും മുമ്പെ എന്ഡിആയെ മാലിയുടെ ലീഡ് വീണ്ടുമുയര്‍ത്തി. പിന്നെ കളി കൈയിലുണ്ടായിട്ടും മറ്റൊരു ഗോളിനുള്ള ശ്രമം വെറുതെയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story