Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 8:07 PM GMT Updated On
date_range 16 Oct 2017 8:12 PM GMTതാരമായി രാഹുൽ
text_fieldsbookmark_border
തൃശൂർ/ഒല്ലൂർ: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിെൻറ ഏക താരം കെ.പി.രാഹുലിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. നെടുമ്പാശേരിയിലെത്തിയ രാഹുലിനെ അച്ഛന്‍ പ്രവീണും അമ്മ ബിന്ദുവും ചേര്‍ന്ന് സ്വീകരിച്ചു. ഒല്ലൂക്കര ജങ്ഷനില്‍ ചെറുകുളങ്ങര ക്ഷേത്രത്തിനു സമീപം വാദ്യമേളങ്ങളോടെയും പടക്കം പൊട്ടിച്ചും മധുരം നൽകിയും, ജയ് വിളിച്ച് നാട്ടുകാരും കൂട്ടുകാരുടെയും ആഹ്ലാദാരവങ്ങളോടെയായിരുന്നു സ്വീകരണം.
കാറിൽ നിന്നുമിറങ്ങിയ രാഹുലിനെ ഫുട്ബാൾ കളിയിലേക്ക് നടത്തിയ ഇളയച്ഛൻ പ്രദീപ് എടുത്തുയർത്തി. മേയർ അജിതാ ജയരാജൻ പൂച്ചെണ്ട് നൽകിയും, പൊന്നാടയണിയിച്ചും വരവേറ്റു. പൊന്നാട തലപ്പാവാക്കിയായിരുന്നു വീട്ടിലേക്ക് ആനയിച്ചത്. വഴി നീളെ ഓട്ടോഗ്രാഫ് എഴുതിവാങ്ങാനും കുട്ടികളും ആരാധകരുമെത്തി.
തെൻറ നേട്ടം നാടിന് സമര്‍പ്പിക്കുന്നതായി രാഹുല്‍ പറഞ്ഞു. നാട്ടുകാരും വീട്ടുകാരും ഏറെ പ്രോത്സാഹിപ്പിച്ചു. അവരുടെ ആഗ്രഹത്തിനനുസരിച്ച് പരമാവധി കളിച്ചുവെന്നാണ് വിശ്വാസമെന്നും രാഹുല്‍ പറഞ്ഞു. കാല്‍പന്ത് കളിയില്‍ കഠിനപ്രയത്നം തുടരുമെന്നും അണ്ടര്‍ 19 ഇന്ത്യൻ ടീമില്‍ ഇടം നേടുകയാണ് അടുത്ത ലക്ഷ്യം -രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കളിക്കിറങ്ങിയപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ടായി. മൂന്നുകളിയിലും പൂര്‍ണസമയം കളിക്കാനായി. 17ന് ക്യാമ്പിലേക്ക് തിരിച്ചുപോവും. തുടര്‍ന്ന് അണ്ടര്‍ 17, അണ്ടര്‍ 19 ക്യാമ്പുകളിലെ മികച്ച താരങ്ങളിൽ നിന്നാണ് അണ്ടര്‍ 19 ടീമിനെ കണ്ടെത്തുക. ടീമിനെ തിരഞ്ഞെടുക്കാനുള്ള മത്സരങ്ങളും ചാമ്പ്യന്‍ഷിപ്പും പൂര്‍ത്തീകരിച്ചാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. ഇതില്‍ ഇടം നേടണം -രാഹുല്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story