Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 7:52 PM GMT Updated On
date_range 16 Oct 2017 7:53 PM GMTഗോളടിച്ച് കാണികൾ;
text_fieldsbookmark_border
ന്യൂഡൽഹി: ആശങ്കയോടെയായിരുന്നു ഫിഫ കൗമാര ലോകകപ്പുമായി ഇന്ത്യയിലെത്തിയത്. ക്രിക്കറ്റിന് മാത്രം വേരോട്ടമുള്ള മണ്ണിൽ ഫുട്ബാൾ ലോകമേളകൾ ആളില്ലാത്ത പൂരപ്പറമ്പാവുമോയെന്നാണ് ആശങ്ക. തയാറെടുപ്പും വേദികളുടെ നിർണയവുമായിരുന്നു ആദ്യവെല്ലുവിളികളെങ്കിൽ, ഗാലറികളിൽ ആളെത്തുമോ എന്നായിരുന്നു അടുത്ത ചോദ്യം.
ടിക്കറ്റ് വിലകുറച്ച് കാണികളെ ഗാലറികളിലേക്ക് ആകർഷിക്കാനിറങ്ങിയ സംഘാടകരെ കിക്കോഫിനു പിന്നാലെ ഞെട്ടിച്ചാണ് ഇന്ത്യൻ ഫുട്ബാൾ ആരാധകർ വരവേറ്റത്. ഗ്രൂപ് റൗണ്ട് മാത്രം സമാപിച്ചപ്പോൾ സമീപകാലത്തെ കൗമാര േലാകകപ്പുകൾക്ക് ലഭിച്ച ഏറ്റവും മികച്ച വരവേൽപായി ഇത്. ഫുട്ബാളിെൻറ മുറ്റമായ കൊൽക്കത്തയിലേക്കും ക്രിക്കറ്റിെൻറ പറുദീസയെന്ന് വിളിച്ച ന്യൂഡൽഹിയിലും ആരാധകർ ഇടിച്ചുകയറി. കൊച്ചിയും ഗോവയും നിരാശപ്പെടുത്തിയപ്പോൾപോലും കണക്കിലെ കളിയിൽ ഇന്ത്യ ഗോളടിച്ചു.
2013 യു.എ.ഇ, 2015 ചിലി ലോകകപ്പുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഒാരോ മത്സരത്തിനും ഗാലറിയിലെത്തുന്ന കാണികളുെട എണ്ണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലാണ്. യു.എ.ഇയിൽ 5474ഉം, ചിലിയിൽ 9446ഉം ആയിരുന്നു ശരാശരിയെങ്കിൽ ഇന്ത്യയിൽ ഒാരോ വേദിയിലും 23,057 പേർ കയറി.
നിരാശപ്പെടുത്തി കൊച്ചിയും ഗോവയും
ഇന്ത്യയുടെ മത്സരവേദിയായ ന്യൂഡൽഹിയും കൊൽക്കത്തയും മാനംകാത്തപ്പോൾ മികച്ച ടീമുകൾ മത്സരിച്ചിട്ടും കൊച്ചിയും ഗോവയും നാണക്കേടായിമാറി. ഏറെ ആരാധകരുള്ള ബ്രസീൽ, സ്പെയിൻ ടീമുകളുടെ വേദിയായ കൊച്ചിയിൽ 11,858 ആയിരുന്നു ആറ് മത്സരങ്ങളുടെ ശരാശരി. ഇന്ത്യൻ സൂപ്പർലീഗിൽ കാണികളുടെ ബാഹുല്യംകൊണ്ട് റെക്കോഡ് സൃഷ്ടിച്ച കൊച്ചിയിലെ വേദിയാണ് വിശ്വഫുട്ബാളിെൻറ ഇളംമുറക്കാരുടെ പോരാട്ടത്തോട് പുറംതിരിഞ്ഞുനിന്നത്. ഫിഫയുടെ കടുത്ത സുരക്ഷാ നിബന്ധനകൾ, ഗാലറിയുടെ ശേഷി കുറച്ചത്, കുടിവെള്ളംേപാലും നിഷേധിച്ചതുമെല്ലാമാണ് കൊച്ചിയിലെ കാണികളുടെ നിഷേധ നിലപാടിന് കാരണമെന്ന് പറയാമെങ്കിലും ഇതുവരെയുള്ള കണക്കിൽ നാണക്കേടുതന്നെ.

2013
യു.എ.ഇ
ഗ്രൂപ് റൗണ്ട്
ആകെ കാണികൾ
197,062
ശരാശരി കാണികൾ
5474
ടൂർണമെൻറ്
ആകെ (52 മത്സരങ്ങൾ)
318,108
ശരാശരി
6177
2015
ചിലി
ഗ്രൂപ് റൗണ്ട്
ആകെ കാണികൾ
340,062
ശരാശരി കാണികൾ
9,446
ടൂർണമെൻറ്
ആകെ (52മത്സരം)
482,503
ശരാശരി
9,279
2017 ഇന്ത്യ
ഗ്രൂപ് റൗണ്ട് മത്സരങ്ങൾ 36
കാണികൾ ഇതുവരെ 830,082
ശരാശരി 23,057
കൂടുതൽ -കൊൽക്കത്ത
ഇംഗ്ലണ്ട് x ഇറാഖ് 56,372
കുറവ് -കൊച്ചി
ഉ. കൊറിയ x നൈജർ 2754
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story