കൊളംബിയയെ തകര്‍ത്ത് ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലിൽ
text_fieldsന്യൂഡൽഹി: ഗ്രൂപ് റൗണ്ടിൽ ഇറാൻ ഏൽപിച്ച ഷോക്കിൽനിന്ന് സടകുടഞ്ഞെഴുന്നേറ്റ ജർമനിയുടെ പടയോട്ടം ന്യൂഡൽഹിയിലും തുടരുന്നു. അണ്ടർ 17 ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ ലാറ്റിനമേരിക്ക കേളീമികവുമായിറങ്ങിയ കൊളംബിയ വലയിലേക്ക് നാലുവട്ടം നിറയൊഴിച്ച ജർമനി ക്വാർട്ടർ ഫൈനലിലേക്ക്. കൊളംബിയൻ പ്രതിരോധത്തിെൻറ നെട്ടല്ലൊടിച്ച് ഇരു വിങ്ങുകളും പോർമുഖമാക്കി മാറ്റിയ ജർമനിയെ സ്റ്റാർസ്ട്രൈക്കർ യാൻ ഫീറ്റ് ആർപ് മുന്നിൽ നിന്ന് നയിച്ചു. ഇരട്ട ഗോളടിച്ച ആർപ്പിെൻറ മികവിൽ 4-0ത്തിനായിരുന്നു ജയം. കളിയുടെ 7, 65 മിനിറ്റുകളിലായിരുന്നു ഒമ്പതാം നമ്പർ താരം സ്കോർ ചെയ്തത്. യാൻ ബിസെക് (39), ജോൺ യെബോവ (49) എന്നിവരുടെ വകയായിരുന്നു ശേഷിച്ച രണ്ടു ഗോളുകൾ. കൊച്ചിയിൽ നടക്കുന്ന ബ്രസീൽ-ഹോണ്ടുറസ് പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളാവും ക്വാർട്ടർ ഫൈനലിൽ ജർമനിയുടെ എതിരാളി. ഫുട്ബാൾ ലോകം കാത്തിരിക്കുന്നത് പ്രതികാരമുറങ്ങുന്ന പഴയ പോരാട്ടത്തിെൻറ കണക്കുമായി.
ഗ്രൂപ് ‘എ’യിൽ അമേരിക്കയെയും ഘാനയെയും ഇന്ത്യയെയും വിറപ്പിച്ച കൊളംബിയയുടെ പ്രതിരോധത്തിലെ വൻചോർച്ചകൾ തുറന്നുകാട്ടിയായിരുന്നു ജർമനിയുടെ തുടക്കം. ചിലേപ്പാൾ കൊളംബിയൻ പ്രതിരോധത്തിലെ വീഴ്ചകൾ കളത്തിലെ തമാശയായും അനുഭവപ്പെട്ടു. അതേസമയം, ലാറ്റിനമേരിക്കൻ സംഘത്തിെൻറ ഗോൾവേട്ടക്കാരനായ യുവാൻ പനലോസക്ക് പന്ത് കിട്ടാക്കനിയായി. ജർമനിയുടെ പ്രതിരോധപ്പൂട്ടിൽ തളച്ചിടപ്പെട്ട താരം ഒരിക്കൽപോലും അപകടകരമായ നീക്കം നടത്തിയില്ല. മറ്റൊരു കൊളംബിയൻ താരം ലിയാൻഡ്രോ കാമ്പസ് രണ്ടാം പകുതിയിൽ പകരക്കാരനായെത്തുേമ്പാഴേക്കും രണ്ടു ഗോളിന് ടീം പിന്നിലായിപ്പോയിരുന്നു. കാമ്പസ് ചില ശ്രദ്ധേയ നീക്കം നടത്തിയെങ്കിലും അവ ഡൊമിനിക് ബെകർ, ലൂകാസ് മായ്, അലക്സാണ്ടർ നിറ്റ്ൽ എന്നിവർ ഒരുക്കിയ പ്രതിരോധത്തിൽ തട്ടിച്ചിതറി.
വിങ്ങിലൂടെ ജോൺ യെബോവയും ഡെനിസ് യാസ്ട്രംപ്സ്കിയും നടത്തിയ അപാരമായ നീക്കങ്ങൾക്ക് സ്ട്രൈക്കറുടെ റോളിൽ യാൻ ഫീറ്റ് ആർപ് പൂർണത നൽകിയതോടെ കൊളംബിയ കളത്തിൽനിന്നേ അപ്രത്യക്ഷമായി. ഉന്നംപിഴക്കാത്ത ക്രോസും അതിവേഗ നീക്കങ്ങളുംകൊണ്ടായിരുന്നു മൂവർ സംഘം മൈതാനം നിറഞ്ഞത്. കൊളംബിയൻ ഗോളിയുടെ കൈയിൽ കുടുങ്ങിയ പന്ത് തെന്നിമാറിയപ്പോൾ വീണ്ടും വലയിലേക്ക് കോരിയിട്ടുകൊണ്ടാണ് ആർപ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ വീണ്ടും ഗോളിയുടെ കൈ ചോർന്നെങ്കിലും അവസരം മുതലാക്കൻ ജർമൻ താരങ്ങളാരുമുണ്ടായില്ലെന്നത് ഭാഗ്യമായി. ആദ്യ ഗോളിെൻറ താളത്തിൽ ജർമനി ഉണർന്നപ്പോൾ കൊളംബിയ മുന്നേറ്റം മറന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞു. പക്ഷേ, ഗോളെണ്ണത്തിന് കുറവുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.