മറക്കാതിരിക്കാം നാളെയുടെ ഇൗ താരങ്ങളെ
text_fieldsഅണ്ടർ 17 ലോകകപ്പിൽ ഗ്രൂപ് ഘട്ടം കഴിഞ്ഞ് പ്രീക്വാർട്ടറിലേക്ക് കടക്കുേമ്പാൾ, മടക്ക ടിക്കറ്റെടുത്തത് എട്ടു രാജ്യങ്ങൾ. ഇന്ത്യ, ന്യൂസിലൻഡ്, തുർക്കി, ഗിനി, കോസ്റ്ററീക, ഉത്തര കൊറിയ, ന്യൂ കാലിഡോണിയ, ചിലി എന്നിവർ ഭാവി ഫുട്ബാളിെൻറ കൗമാരവിത്തുകളെ വളർത്തെടുത്തുവെന്ന ആത്മസംതൃപ്തിയിലാണ് മടങ്ങുന്നത്. ആതിഥേയരായ ഇന്ത്യയും വടക്കൻ കൊറിയയും മാത്രമാണ് ഒരു പോയൻറ്പോലും നേടാനാവാതെ മടങ്ങുന്നത്. എന്നാൽ, ഇൗ ടീമുകളിലും പ്രതിഭകളുണ്ട്. തോൽവിയിലും ലോകഫുട്ബാളിെൻറ പ്രതീകങ്ങളായി മാറിയേക്കാവുന്ന മിന്നുംതാരങ്ങൾ.
മാക്സ് മാറ്റ (ന്യൂസിലൻഡ്)
ന്യൂസിലൻഡ് ടീമിെൻറ ക്യാപ്റ്റൻ മാക്സ് മാറ്റ രാജ്യത്തിെൻറ പ്രതീക്ഷയാണ്. തുർക്കിയെ 1-1ന് ന്യൂസിലൻഡ് സമനിലയിൽ തളച്ചത് മാറ്റയുടെ ഗോളിലാണ്. പിന്നീടുള്ള രണ്ടു മത്സരത്തിലും ടീം തോറ്റെങ്കിലും കളിമികവിലൂടെ ഇൗ താരം ശ്രദ്ധിക്കപ്പെട്ടു.
ഫാൻഡ്ജെ ടുറെ (ഗിനി)
സ്കില്ലുകൊണ്ടും വേഗതകൊണ്ടും ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഗിനിയുടെ ക്യാപ്റ്റൻ ഫാൻഡ്ജെ ടുറെ. ഇറാനിനോട് 3-1ന് തോറ്റപ്പോഴും കോസ്റ്ററീകയെ 2-2ന് സമനിലയിൽ തളച്ചപ്പോഴും കണ്ണഞ്ചിപ്പിക്കുന്ന ഗോളുകളുമായി ടുറെ മുന്നിട്ടുനിന്നു.
ജേക്കബ് ജീനോ(ന്യൂകാലിഡോ.)
ന്യൂകാലിഡോണിയയുടെ മിഡ്ഫീൽഡർ ജേക്കബ് ജീനോ അണ്ടർ 17 ലോകകപ്പിൽ എടുത്തുപറയേണ്ട ശ്രദ്ധേയമായ താരമാണ്. ശക്തരായ ജപ്പാനെ 1-1ന് സമനിലയിൽ തളച്ച മത്സരത്തിലെ സ്കോററാണ് ഇൗ താരം.
ജൂലിയൻ ബോർക്വസ് (ചിലി)
ചിലിയുടെ ഗോളി ജൂലിയോ ബോർക്വസ് ഭാവി വാഗ്ദാനമാണ്. മികച്ച സേവുകളോടെ മൂന്നു മത്സരത്തിലും കഴിവുതെളിയിച്ചു. പ്രതിരോധ പിഴവിലാണ് ചിലി വഴങ്ങിയ എല്ലാ ഗോളും.
കെ.പി. രാഹുൽ (ഇന്ത്യ)
മൂന്നു മത്സരങ്ങളിലും ഇന്ത്യൻ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന മലയാളിയെ ലോകകപ്പിന് മറക്കാനാവില്ല. പ്രതിരോധത്തിലും മധ്യനിരയിലും വിങ്ങുകളിലും ഒരുപോലെ കഴിവുതെളിയിച്ച പ്രതിഭ. ആദ്യ മത്സരത്തിൽ വിങ്ങിൽ കളിക്കുേമ്പാൾ, പ്രതിരോധത്തിലിറങ്ങിയും അറ്റാക്കിലേക്ക് മുന്നേറിയും നിറഞ്ഞു കളിച്ചതോടെ രാഹുൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് രണ്ടു കളിയിലും മധ്യനിരയിൽ കളിപ്പിച്ച കോച്ചിെൻറ കണക്കുകൂട്ടലും തെറ്റിച്ചില്ല. രാഹുലിെൻറ പല ഷോട്ടുകളും വഴിമാറിയത് തലനാരിഴക്കായിരുന്നു. ഇൗ താരം ഭാവി ഇന്ത്യയുടെ മുതൽക്കൂട്ടാണെന്ന കാര്യത്തിൽ സംശയം വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.