ആവേശപ്പോരിൽ ജർമനിയെ വീഴ്ത്തി; മഞ്ഞപ്പട സെമിയിൽ (2-1)
text_fieldsകൊൽക്കത്ത: സ്വന്തം നാട്ടുകാരുടെ മുന്നിൽ ഒരു നാടിനെ നാണംകെടുത്തിയ ജർമനിയോട് ബ്രസീലിെൻറ കൗമാരം പകവീട്ടി. അണ്ടർ-17 ലോകകപ്പ് ക്വാർട്ടറിൽ ഒരുഗോളിന് പിന്നിൽനിന്നതിനു ശേഷം രണ്ടാം പകുതിയിൽ ഉയിർത്തെഴുന്നേറ്റപ്പോൾ, യൂറോപ്യൻ കരുത്തരായ ജർമനിയെ തകർത്തത് 2-1ന്. വെവേഴ്സൺ, പൗളീന്യോ എന്നിവരുടെ ബുള്ളറ്റ് ഷോട്ടുകളിലാണ് ബ്രസീലിെൻറ തിരിച്ചുവരവ്. ഇതോടെ, സെമിയിൽ മഞ്ഞപ്പട ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.
ജർമനിയുടെ ആദ്യ ഗോൾ െപനാൽറ്റിയിലൂടെ ക്യാപ്റ്റൻ ഫീറ്റെ ആർപ്പിെൻറ ബൂട്ടിൽ നിന്നായിരുന്നു. പെനാൽറ്റി ഗോളിൽ തൂങ്ങിയ ജർമൻ പട സെമിയിലേക്ക് കുതിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചസമയം. ബ്രസീലിെൻറ മുന്നേറ്റങ്ങളെല്ലാം തലനാരിഴക്ക് പുറത്തേക്ക്. ഫിനിഷിങ്ങിൽ പൗളീന്യോക്കും ബ്രണ്ണർക്കും പല തവണ പിഴക്കുന്നു. എന്നാൽ, 70ാം മിനിറ്റിനുശേഷം ജർമനിയുടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. ആറു മിനിറ്റ് വ്യത്യാസത്തിൽ കാനറികളുടെ രണ്ടു സൂപ്പർ ഷോട്ടുകൾ ജർമനിയുടെ വലകുലുക്കി.
ഇടതുവിങ്ങിൽനിന്നും വെവേഴ്സണിെൻറ (71ാം മിനിറ്റ്) ബുള്ളറ്റ് ഷോട്ടായിരുന്നു ആദ്യത്തേത്. മാർേകാസ് അേൻറാണിയോ നൽകിയ പാസിൽ ഒടിവന്നായിരുന്നു പകരക്കാരനായി ഇറങ്ങിയ വെവേഴ്സണിെൻറ ബുള്ളറ്റ് ഷോട്ട്. ആറു മിനിറ്റിെൻറ ഇടവേളയിൽ വീണ്ടും ജർമനി ഞെട്ടി. ഇത്തവണ പൗളീന്യോയുടെ (77) ലോങ് റേഞ്ചറാണ് ഗോളിയെ നിഷ്പ്രഭമാക്കി വലയിലായത്. ഇതോടെ കളിവീണ്ടും ചൂടുപിടിച്ചു.
90 മിനിറ്റ് കഴിഞ്ഞ് അവസാനത്തിലേക്ക് നീങ്ങിയതോടെ ജർമനിക്ക് തുടർച്ചയായ മൂന്ന് കോർണർ. ഹെഡറിനായി ജർമനിയുടെ 11 പേരും ബ്രസീലിെൻറ കോർട്ടിൽ അണിനിരന്നു. പോസ്റ്റിനു മുന്നിലെ കൂട്ടകളിക്കൊടുവിൽ റഫറിയുടെ വിസിൽ. ജർമനിയെ തകർത്ത് കാനറികൾ സെമിയിലേക്ക് മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.