തുര്‍ക്കിയെ ഗോളിൽ മുക്കി മാലിയുടെ തിരിച്ചുവരവ് (3-0)
text_fieldsമുംബൈ: തുർക്കിയുടെ കൗമാരത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തി അണ്ടർ 17 ഫുട്ബാൾ ലോകകപ്പിൽ മാലിക്ക് ആദ്യ ജയം. മധ്യനിരക്കാരൻ ഡ്യുേമാെസ ട്രാവോർ, ലാസന എൻഡിയെ, ഫൊഡെ കൊനാെട്ട എന്നിവരിലൂടെയാണ് ആഫ്രിക്കൻ കരുത്തർ തുർക്കിപ്പടയുടെ വലകുലുക്കിയത്.
29 തവണ തുർക്കിയുടെ ഗോൾമുഖത്തേക്ക് കുതിച്ച മാലി ഗോളടിക്കാൻ പലപ്പോഴും മറന്നുപോയി. 12ഒാളം ഷോട്ടുകൾ ലക്ഷ്യം തെറ്റി പതിച്ചു. ആദ്യ പകുതിയിൽ ഡ്യുമോെസ, ക്യാപ്റ്റൻ മുഹമ്മദ് കാമറ, ലാസന എൻഡിയെ എന്നിവർക്ക് കിട്ടിയ അവസരങ്ങൾ നിരവധി. 38ാം മിനിറ്റിലാണ് ആദ്യ ഗോൾ. ഹദ്ജി ഡ്രാമെ നൽകിയ പന്തുമായി തുർക്കികളുടെ പെനാൽട്ടി ബോക്സിലേക്ക് കടന്ന ഡ്യുമോസെ വലതു പോസ്റ്റിലൂടെ വലയിലാക്കുകയായിരുന്നു (1-0).
68ാം മിനിറ്റിലെ കോർണർ കിക്ക് തുർക്കി ബാറിൽ തട്ടി തെറിച്ചപ്പോൾ ലാസനയുടെ കാലിലൂടെ ലക്ഷ്യത്തിലേക്ക് (2-0). സീസണിൽ ലാസനയുടെ രണ്ടാം ഗോളാണിത്. 86ാം മിനിറ്റിൽ പെനാൽട്ടി ബോക്സിന് പുറത്തുനിന്ന് ഫൊഡെ കൊനാെട്ട തൊടുത്ത പന്ത് ബാറിൽ തട്ടി വലയിലേക്ക് (3-0). മാലിക്ക് എതിരെ എേട്ടാളം അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ തുർക്കിക്ക് കഴിഞ്ഞില്ല. ആദ്യ കളിയിൽ പരഗ്വേയോട് തോറ്റ മാലിക്ക് ഇതോടെ മൂന്നു പോയൻറ് നേട്ടമായി. ആദ്യ കളിയിൽ ന്യൂസിലൻഡുമായുള്ള സമനില നൽകിയ ഒരു പോയൻറിലാണ് തുർക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.