ആദ്യ ഹാട്രിക് കീറ്റോ നകാമുറക്ക്
text_fieldsകൊൽക്കത്ത: ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി കീറ്റോ നകാമുറ നിറഞ്ഞു കളിച്ചപ്പോൾ, കോൺകകാഫിൽ നിന്നെത്തിയ ഹോണ്ടുറാസിെൻറ വലയിൽ പതിഞ്ഞത് ആറുഗോളുകൾ. ആദ്യ മത്സരത്തിൽ തന്നെ 6-1െൻറ വിജയവുമായി ജപ്പാൻ കൗമാരസംഘം ലോകകപ്പ് പോരാട്ടങ്ങൾക്ക് വർണാഭമായ തുടക്കം കുറിച്ചു.
ഏകപക്ഷീയമായ മത്സരത്തിൽ 22ാം മിനിറ്റിൽ തന്നെ കീറ്റോ നകാമുര ഗോൾവേട്ട തുടങ്ങി. പിന്നാലെ 30, 43 മിനിറ്റുകളിൽ ഹാട്രിക്കും നേടി വരവറിയിച്ചപ്പോൾ, ഹോണ്ടുറസ് തീർത്തും കാഴ്ചക്കാരായി. തക്കെഫുസ കുബോ(45ാം മിനിറ്റ്), തയ്സേൽ മിയാഷിരോ(51), ടോയ്ച്ചി സുസൂക്കി(90) എന്നിവർ േചർന്ന് ജപ്പാെൻറ പട്ടിക തികച്ചു. പാട്രിക് പലാസിയോസിെൻറ കാലിൽ നിന്നായിരുന്നു ഹോണ്ടുറസിെൻറ ആശ്വാസഗോൾ.
ഗ്രൂപ് ‘എഫി’ൽ മെക്സികോയെ ഇറാഖ് 1-1ന് സമനിലയിൽ തളച്ചു. മുഹമ്മദ് ദാവൂദ് (16) ഇറാഖിെൻറയും റോബർട്ട് ഡി ലാ റോസ(53) മെക്സികോയുടെയും ഗോൾ നേടി. നിറഞ്ഞു കളിച്ച മെക്സിക്കൻ തിരമാലകളെ പന്തടക്കത്തിലും പാസിങ് ഗെയ്മിലും ഇറാഖി ‘സേന’ തടഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.