സാൻജോ മാജിക്കിൽ ചിലി തകർന്നു
text_fieldsെകാൽക്കത്ത: തിങ്ങിനിറഞ്ഞ സാൾട്ട്ലേക് സ്റ്റേഡിയം സാക്ഷി. യൂറോപ്പിലെ ഗ്ലാമർ ക്ലബുകളിൽനിന്നുള്ള ഇംഗ്ലീഷ് സംഘം കപ്പിലേക്കുള്ള ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു.
ബൊറൂസ്യ ഡോർട്ട്മുണ്ടിെൻറ താരം ജാഡോ സാൻജോ പന്തുകൊണ്ട് വിസ്മയം തീർത്തപ്പോൾ, ആദ്യമത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തരായ ചിലിയെ ഇംഗ്ലീഷ് പട തകർത്തത് നാലുഗോളുകൾക്ക്. രണ്ടുതവണ വലകുലുക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സാഞ്ചോയാണ് കളിയിലെ താരം. തോൽവിയുറപ്പിച്ച ഘട്ടത്തിൽ ചിലിയൻ േഗാളിക്ക് ചുവപ്പു കാർഡും ലഭിച്ചതോടെ ലാറ്റിനമേരിക്കൻ പോരാളികളുടെ പതനം പൂർണമായിരുന്നു.
അവസരങ്ങളുടെ പൂരങ്ങൾ തീർത്ത മത്സരത്തിൽ ചിലിയുടെ തോൽവി നാലുഗോളിൽ ഒതുങ്ങിയത് ഭാഗ്യംകൊണ്ട് മാത്രം. 11ാം മിനിറ്റിൽ ചെൽസി അണ്ടർ 19 താരം കാലം ഹോഡ്സൺ വലകുലുക്കിയേതാടെ കളിയുടെ ഗതിയിൽ തീരുമാനമായിരുന്നു.
സാൻജോവിെൻറ സൂപ്പർ പാസിൽനിന്നായിരുന്നു ഇംഗ്ലീഷ് പടയുടെ ആദ്യഗോൾ. ഭാഗ്യം തുണയായതോടെ ആദ്യ പകുതിയിൽ പിന്നീട്, ചിലിയുടെ വലകുലുങ്ങിയില്ല. രണ്ടാം പകുതിയിൽ സാൻജോ രണ്ടു സൂപ്പർ ഗോളോടെ (51, 60 മിനിറ്റ്) ജയം ഉറപ്പിച്ചു.
അവസാനത്തിൽ ഗോൾശ്രമം തടയാൻ ശ്രമിച്ചതിന് ഗോളി യൂലിയോ ബോർക്കസിന് ചുവപ്പു കാർഡും കിട്ടിയതോടെ ചിലി തോൽവി സമ്മതിച്ചു.
ഇൗ ഫ്രീകിക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് എയ്ഞ്ചൽ ഗോമസ് ഗോളാക്കിയതോടെ ഇംഗ്ലീഷ് പട വമ്പൻ ജയത്തോടെ ലോകകപ്പിൽ വരവറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.