ജയ് ജീക്സൺ...
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കല്പടവുകളില് തിങ്കളാഴ്ച ഇന്ത്യ-കൊളംബിയ മത്സരം കാണാനിരുന്ന ദേവൻ സിങ്ങിെൻറയും ഭാര്യയുടെയും ഹൃദയം ഓരോ നിമിഷവും തുടിച്ചുകൊണ്ടിരുന്നു. ഇതാദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ മകന് ജീക്സണ് തൗനോജം സിങ്ങിനുവേണ്ടി മനമുരുകി പ്രാര്‍ഥിച്ചു. ഒടുവില്‍ കളിയുടെ 82ാം മിനിറ്റില്‍ ആ കാത്തിരിപ്പിന് ദൈവം ഉത്തരം നല്കി. സഞ്ജീവ് സ്റ്റാലിനെടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് കൊളംബിയന്‍ ഗോള്‍മുഖത്തേക്ക് വന്ന പന്തിന്മേല് ഉയർന്നുചാടി ജീക്സണ് തലവെച്ചുകൊടുത്തത് ചരിത്രത്തിലേക്ക്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഗോൾ. കണ്ണീരും കിനാവും പെയ്തിറങ്ങിയ ആ രാവില്‍ മണിപ്പൂരിലെ കൊച്ചുഗ്രാമത്തില്‍ നിന്നെത്തിയ അച്ഛനും അമ്മയും സ്റ്റേഡിയം വിട്ടത് ഒറ്റഗോളിലൂടെ താരപരിവേഷത്തിലേക്ക് ഉയർന്ന മകനിലെ അഭിമാനവുമായാണ്.
ദേവന് സിങ്ങിെൻറ മക്കള്‍ ആദ്യമായല്ല ഇന്ത്യക്ക് കളിക്കുന്നത്. ജീക്സെൻറ ജ്യേഷ്ഠന് ജോണിചന്ദ് സിങ് 2009ല്‍ അണ്ടര്‍ 19 ഏഷ്യന്‍ യോഗ്യത റൗണ്ടില്‍ ഇന്ത്യൻ കുപ്പായമണിഞ്ഞിരുന്നു. ജെജെ ലാല്‍പെഖ്ലുവയും ഗുര്‍പ്രീത് സിങ് സന്ധുവുമൊക്കെ അന്ന് കൂടെ കളിച്ചവരാണ്.മക്കളെ പന്തുതട്ടി പഠിപ്പിച്ചത് ദേവന് സിങ് തന്നെ. പൊലീസുകാരനായ ദേവന് അസുഖം ബാധിച്ച് വിരമിച്ചപ്പോള്‍ അമ്മ പച്ചക്കറി വില്പന നടത്തിയാണ് കുടുംബം
പുലര്‍ത്തുന്നത്. ഒപ്പം ജോണിയുെട ചെറുവരുമാനവും. ഇപ്പോൾ, മണിപ്പൂരിലെ താബോല് ജില്ലയിലെ അഹോകാവു ഗ്രാമം ഇന്ത്യന്‍ ഫുട്ബാളിെൻറ ശ്രദ്ധാകേന്ദ്രമാവുകയാണ്. അമര്‍ജിത് ലോകകപ്പിലെ ആദ്യ നായകനായപ്പോഴാണ് ആദ്യ സന്തോഷമെത്തിയത്. പിന്നാലെ ജീക്സെൻറ ചരിത്രഗോൾ കൂടിയായതോടെ ഇരട്ടിമധുരമായി. ജീകസ്െൻറ അടുത്ത ബന്ധു കൂടിയാണ് അമര്‍ജിത് സിങ്. ചണ്ഡിഗഢ് ഫുട്ബാള്‍ അക്കാദമിയിലെ ട്രയല്‍സില്‍ അമര്ജിത്തടക്കമുള്ള കൂട്ടുകാര്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജീക്സണെ പരിഗണിച്ചില്ല. പേക്ഷ, തളര്‍ന്നില്ല. പഞ്ചാബ് മിനര്‍വ എഫ്.സിയില്‍ കോച്ച് അമന്‍പ്രീത് സിങ്ങിനു കീഴില്‍ കൂടുതല്‍ കരുത്തോടെ മൈതാനങ്ങളില്‍ തിളങ്ങിനിന്നു. ഒടുവില്‍ പരിശീലന മത്സരത്തിനെത്തിയ അണ്ടര്‍ 17 സാധ്യത ടീമിനെ തോല്പിച്ച അണ്ടര്‍ 16 മിനര്‍വ ടീമിലുണ്ടയിരുന്ന ജീക്സെൻറ മികവില്‍ കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡിമാറ്റിസിെൻറ കണ്ണുടക്കി. പിന്നാലെ ദേശീയ ടീമിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.