പത്തല്ല 17 ലക്ഷം
text_fieldsതിരുവനന്തപുരം: കൗമാര കായിക മേളയിൽ ഗോളടി തുടങ്ങും മുേമ്പ കേരളം േഗാളടിച്ചുകൂട്ടി. ഒന്നും രണ്ടുമല്ല, 17 ലക്ഷം ഗോൾ. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിലേക്ക് ആവേശക്കൂെട്ടാരുക്കി കായിക വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘വണ്‍ മില്യൻ ഗോൾ’ പരിപാടിയിൽ ലക്ഷ്യമിട്ടത് പത്ത് ലക്ഷം ഗോളായിരുന്നെങ്കിലും കേരളം ഒന്നടങ്കം 17,34,586 ഗോളടിച്ചു.
3572 കേന്ദ്രങ്ങളിലാണ് ഗോളുകൾ പിറന്നത്. ഇത് ഗിന്നസ് റെക്കോഡിൽ ഇടം നേടുമെന്നാണ് അറിയുന്നത്. വിദൂര സെൻററുകളിൽനിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിനു മുമ്പുള്ള കണക്കാണിത്. അതുകൂടി ലഭിച്ചാൽ 18 ലക്ഷം കവിയുമെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഫുട്ബാളിെൻറ പറുദീസകളായ കോഴിക്കോടും മലപ്പുറവും കണ്ണൂരുംതന്നെയാണ് ഗോളടിച്ചതിൽ മുന്നിൽ. 155 കേന്ദ്രങ്ങളിലായി 3,36,746 ഗോളുകളടിച്ച് കോഴിക്കോടുതന്നെയാണ് ഫുട്ബാൾ കമ്പം ഒരിക്കൽക്കൂടി തെളിയിച്ചത്. 350 കേന്ദ്രങ്ങളിലായി മലപ്പുറം 2,52,137 ഗോളുകളും 356 കേന്ദ്രങ്ങളിലായി 2,35,227 ഗോളുകളുമാണ് കണ്ണൂർ അടിച്ചുകൂട്ടിയത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗോളടി തുടങ്ങിയത്. വൈകുന്നേരം മൂന്ന് മുതൽ ഏഴ് വരെ എല്ലാ ജില്ലകളിലും പ്രത്യേകം തയാറാക്കിയ പോസ്റ്റുകളിൽ ഗോൾമഴ പെയ്തു. കലാ, കായിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വലനിറക്കാനെത്തിയിരുന്നു.
ആവേശമായി ഉദ്ഘാടനം
കായികപ്രേമികൾ ഒഴുകിയെത്തിയതോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉത്സവാന്തരീക്ഷമായിരുന്നു. അവിടത്തെ ബാസ്കറ്റ്ബാൾ കോർട്ടിൽ പ്രത്യേകം തയാറാക്കിയ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഗോളടിക്ക് തുടക്കമിട്ടു. പിന്നാലെ മന്ത്രിപ്പടയും പ്രതിപക്ഷവും ഒന്നടങ്കം മത്സരിച്ച് ഗോളടിച്ചു.
ഗിന്നസ് റെക്കോഡിലുൾപ്പെടെ ഇടംപിടിക്കാൻ സാധ്യതയുള്ള പരിപാടി ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഒാരോ ജില്ലയിലും നടക്കുന്ന പരിപാടിയുടെ തത്സമയദൃശ്യം കാണുന്നതിനുള്ള സൗകര്യങ്ങളും വാൾ സ്ക്രീനിൽ ക്രമീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.