ലക്ഷ്യം ജയം മാത്രം -ഡി മാറ്റിസ്
text_fieldsന്യൂഡൽഹി: ‘ലോകകപ്പ് ഫുട്ബാളില്‍ അരങ്ങേറ്റം കുറിച്ച ത്രില്ലിലാണ് ഇന്ത്യ. അമേരിക്കയോട് പിണഞ്ഞ തോല്‍വിയുടെ ആഘാതം മറന്നുകഴിഞ്ഞു. രണ്ടു ദിവസമായി ആദ്യ മത്സരത്തിലെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഗൃഹപാഠം ചെയ്യുന്നത്. കൊളംബിയയും നിസ്സാരക്കാരല്ല. എന്നാല്‍, അവരെ പ്രതിരോധിക്കുകയല്ല, തോല്പിക്കുകയാണ് ലക്ഷ്യം’ -ഞായറാഴ്ച വൈകുന്നേരം ഡല്‍ഹി സര്‍വകലാശാല ഗ്രൗണ്ടിലെ പരിശീലനത്തിനിടയില്‍ കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റിസ് തെൻറ നയം വ്യക്തമാക്കി.
തിങ്കളാഴ്ച ഇന്ത്യ ജയിക്കാനാണ് കളിക്കുക. അമേരിക്കയോട് തോറ്റിട്ടും ഫുട്ബാളിനെ അടുത്തറിഞ്ഞവരുടെ പ്രശംസ പിടിച്ചുപറ്റിയ ടീമംഗങ്ങളിലും ആത്മവിശ്വാസം തെളിഞ്ഞുകാണാം. തങ്ങള്‍ക്ക് ചിലതെല്ലാം കഴിയുമെന്ന് കളിക്കളത്തില്‍ തെളിയിക്കാനാണ് അവര്‍ക്കിഷ്ടം. തിങ്കളാഴ്ചത്തെ കളിയെക്കുറിച്ച് പറയുമ്പോള്‍ നായകന് അമര്ജിതിനും കോമള്‍ തട്ടലിനും രാഹുലിനും അനികേതിനും ആയിരം നാവാണ്. ഇത് ഞങ്ങള്‍ക്ക് ജീവന്മരണ പോരാട്ടമാണ്. ഇവിടെ തോറ്റാല്‍ ടീമിെൻറ സാധ്യത മങ്ങും. ഈ ടീം ലോകകപ്പില്‍ ആദ്യമായി കളിച്ച് ചരിത്രംകുറിച്ചു കഴിഞ്ഞു. ഇനി ആദ്യ ജയമെന്ന നേട്ടത്തിലേക്കാണ് പന്തടിക്കുക. ജയിക്കാനായി അവസാനം വരെ പൊരുതും അവര്‍ ഒരുപോലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.