അണ്ടർ 17 ലോകകപ്പ്: ബ്രസീലിനും സ്പെയിനിനും ജയം; ജർമനിയെ അട്ടിമറിച്ച് ഇറാൻ
text_fieldsകൊച്ചി: അണ്ടർ 17 ലോകകപ്പ് ഗ്രൂപ് ‘ഡി’യിൽ കരുത്തരായ സ്പെയിനിനും ബ്രസീലിനും ജയം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന പോരാട്ടത്തിൽ സ്പെയിൻ 4-0ത്തിന് നൈജറിനെയും തൊട്ടുപിന്നാലെ ബ്രസീൽ 2-0ത്തിന് ഉത്തര കൊറിയയെയും വീഴ്ത്തി. തുടർച്ചയായ രണ്ടു ജയങ്ങളുമായി മഞ്ഞപ്പട പ്രീക്വാർട്ടർ ബർത്തുറപ്പിച്ചു.
ആദ്യ കളിയിൽ ബ്രസീലിനോട് കീഴടങ്ങിയ സ്പെയിൻ നായകൻ ആബേൽ റൂയിസിെൻറ ഇരട്ട ഗോൾ മികവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ നൈജറിനെ വീഴ്ത്തിയതോടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് ഉൗർജം നൽകി. ഗോവയിൽ നടന്ന ഗ്രൂപ് ‘സി’ പോരാട്ടത്തിൽ ഏഷ്യൻ സംഘമായ ഇറാൻ യൂറോപ്യൻ വമ്പന്മാരായ ജർമനിയെ അട്ടിമറിച്ചു. താരപ്പടയുമായിറങ്ങിയ ജർമനിയെ 4-0ത്തിനാണ് ഇറാൻ കെട്ടുകെട്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.