ഗോവയിൽ വൻ അട്ടിമറി; ജർമനിയെ 4-0ത്തിന് തകർത്ത് ഇറാൻെറ കുതിപ്പ്
text_fieldsപനാജി: ഗോവയിൽ ഇറാനിയൻ അട്ടിമറിയിൽ നില തെറ്റി ജർമനി. പേരുകേട്ട കൗമാര സംഘവുമായെത്തിയ ജർമനിയെ ഇറാൻ മറുപടിയില്ലാത്ത നാല് ഗോളിനാണ് തരിപ്പണമാക്കിയത്. യുേവഫ അണ്ടർ 17 ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളായ ജർമനിയെ വേഗതയാർന്ന ഫുട്ബാളിെൻറ മനോഹാരിതയിൽ ഇറാനികൾ തളച്ചിട്ടപ്പോൾ, തകർന്നത് ജർമൻ കോച്ച് ക്രിസ്റ്റ്യൻ വുക്കിെൻറ കേളികേട്ട തന്ത്രങ്ങൾ.
ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ ആറാം മിനിറ്റിൽ തന്നെ ജർമനി ഇറാെൻറ മൂർച്ചയറിഞ്ഞു. കളിതുടങ്ങി ചൂടുപിടിക്കും മുേമ്പ യൂനുസ് ഡീഫിയുടെ ഉഗ്രൻ ഗോളിലാണ് ജർമനി ഞെട്ടുന്നത്. അപ്രതീക്ഷിതമായി കുടുങ്ങിയ ആദ്യ ഗോളിെൻറ ഷോക്കിൽനിന്ന് ജർമൻ കൗമാരസംഘം കരകയറാൻ ശ്രമംനടത്തിയെങ്കിലും ഫിനിഷിങ്ങിെൻറ പാളിച്ചകളിൽ സമനില പിടിക്കാനായില്ല.
എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ യൂനുസ് ഡീഫി (42) വീണ്ടും വലകുലുക്കിയതോടെ ജർമനി വീണ്ടും പ്രതിരോധത്തിലായി. 49ാം മിനിറ്റിൽ അലായർ സയ്യിദും ഗോൾ നേടിയതോടെ, ജർമൻ പട തോൽവി ഉറപ്പിച്ചു. ഒടുവിൽ 75ാം മിനിറ്റിൽ വാഹിദ് നംദാരിയിലൂടെ ഇറാൻ ജർമനിക്കുമേൽ ‘അവസാന ആണിയും’ അടിച്ചുകയറ്റി. അതേസമയം, കോസ്റ്ററീക^ഗിനി മത്സരം 2^2ന് സമനിലയിൽ കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.