ഇന്ത്യ പഠിച്ച് ഇംഗ്ലണ്ടിെൻറ വരവ്; സഹായിക്കാൻ കോപ്പൽ മുതൽ കോൺസ്റ്റൻറയ്ൻ വരെ
text_fieldsകൊൽക്കത്ത: ഇന്ത്യൻ മണ്ണിനെ മെരുക്കാൻ ഏറെ ഗൃഹപാഠങ്ങളുമായാണ് ഇംഗ്ലണ്ടിെൻറ വരവ്. കൗമാര ലോകകപ്പിലെ ആദ്യ കിരീടം തേടിയെത്തിയവർ ഇന്ത്യയെ അറിയാനും ഒരുങ്ങാനുമായിരുന്നു ഏറെസമയം െചലവഴിച്ചത്. ഇതിനായി സമീപിച്ചതാവെട്ട, പതിവായി ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ. പിന്നെ, ഇവിടെ ഫുട്ബാൾ പരിശീലക വേഷത്തിലുള്ള ഇംഗ്ലീഷുകാരെയും. ഇന്ത്യൻ സീനിയർ കോച്ച് സ്റ്റീവൻ കോൺസ്റ്റൻറയ്ൻ, വർഷങ്ങളായി വിവിധ ക്ലബുകളുടെ പരിശീലകനായി ഇവിടെയുള്ള എ.ടി.കെയുടെ ആഷ്ലി വെസ്റ്റ്വുഡ്, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന സ്റ്റീവ് കോപ്പൽ എന്നിവരുടെ സഹായം ടീമിെൻറ ലോകകപ്പ് ഒരുക്കങ്ങൾക്ക് ഏറെ സഹായകമായതായി അണ്ടർ 17 കോച്ച് സ്റ്റീവ് കൂപ്പറും വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മേയിൽ ലോകകപ്പ് യോഗ്യത നേടിയതു മുതൽ ഇംഗ്ലണ്ട് ഒരുക്കം തുടങ്ങിയിരുന്നു. ആദ്യമായി സമീപിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ കോച്ചിങ് സ്റ്റാഫിനെയും ഫിസിയോയെയും. െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻകൂടിയായ ട്രെവർ ബെയ്ലിസ് കൈയയച്ച് സഹായിച്ചു.
ഇന്ത്യൻ കാലാവസ്ഥയും സാഹചര്യവും പഠിക്കാനായിരുന്നു പ്രധാനമായും ഉപദേശം തേടിയത്. മുൻ ക്രിക്കറ്റ് കോച്ച് ആൻഡി ഫ്ലവറും സഹായവുമായെത്തി.
ഇന്ത്യൻ ഫുട്ബാളുമായി പരിചയമുള്ള വ്യക്തിയെന്ന നിലയിലാണ് വെസ്റ്റ് വുഡ് സഹകരിക്കുന്നത്. ബംഗളൂരു എഫ്.സിയിൽനിന്നും െഎ.എസ്.എൽ ചാമ്പ്യൻ ടീം എ.ടി.കെ ഡയറക്ടറായ വെസ്റ്റ് വുഡ്, മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പൽ എന്നിവരും വിലപ്പെട്ട പാഠങ്ങൾ നൽകി. ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറയ്െൻറ അനുഭവസമ്പത്ത് കൂടി ഒപ്പംനിന്നതോടെ മണ്ണിനെ അറിഞ്ഞാണ് ഇംഗ്ലണ്ടിെൻറ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.