അട്ടിമറിക്കാൻ ഗിനിയൻവരവ്
text_fieldsനാലുതവണ കൗമാര ലോകകപ്പിൽ പങ്കാളികളായ ആഫ്രിക്കൻ ടീമായ ഗിനിയ പ്രഥമ ലോകകപ്പിലെ സെമിഫൈനലിസ്റ്റായിരുന്നു. ചൈന വേദിയായി 1985ൽ പന്തുതട്ടാൻ യോഗ്യത നേടിയവർ തുടക്കം തന്നെ ഗംഭീരമാക്കി. പക്ഷേ, പിന്നീടൊരിക്കലും ആ നേട്ടം ആവർത്തിക്കാനായില്ല. മൂന്നുവട്ടവും ഗ്രൂപ് റൗണ്ടിൽ മടങ്ങി. 1995ന് ശേഷം 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിലിയിലേക്ക് യോഗ്യത നേടിയവർ തുടർച്ചയായി രണ്ട് ലോകകപ്പ് കളിക്കുന്നത് ആദ്യമായാണ്.
റോഡ് ടു ഇന്ത്യ
ഗാബോണിൽ നടന്ന അണ്ടർ-17 ആഫ്രിക്കൻ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ഗിനിയ. സെമിയിൽ മാലിയോട് തോറ്റവർ, മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നൈജറിനെ 3-1ന് വീഴ്ത്തി മികവ് കാണിച്ചു. ആഫ്രിക്കൻ നേഷൻസിനുള്ള യോഗ്യത റൗണ്ടിൽ മൊറോക്കോേയാട് സമനില വഴങ്ങിയശേഷം പെനാൽറ്റി ഷൂട്ടൗട്ടിെൻറ ഭാഗ്യ പരീക്ഷണം കടന്നാണ് മുന്നേറിയത്. മൂന്നാം റൗണ്ടിൽ സെനഗാളിനെ വീഴ്ത്തി ഗാബോണിലേക്ക് ടിക്കറ്റുറപ്പിച്ചു. അതുവഴി ഇന്ത്യയിലേക്കും.
കോച്ച്: മുൻ താരമായ സുലൈമാനെ കാമറ. നിരവധി ക്ലബുകളെ പരിശീലിപ്പിച്ച കാമറയുടെ കീഴിൽ അട്ടിമറി സംഘമാവാനുള്ള ഒരുക്കത്തിലാണ് ഗിനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.