കരുത്ത് തെളിയിക്കാൻ ഇറാൻ
text_fieldsകൗമാര മേളയുടെ ആദ്യ എട്ട് എഡിഷനുകളിലും പന്തുതട്ടാൻ ഇറാന് ഭാഗ്യമുണ്ടായിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അണ്ടർ 17 ലോകകപ്പിൽ അവർ ആദ്യമായി യോഗ്യത നേടിയത് 2001 ട്രിനിഡാഡ് - ടുബേഗോയിൽ. അന്ന് ഒരു കളിപോലും ജയിക്കാതെ ഗ്രൂപ് റൗണ്ടിൽ മടങ്ങി. ശേഷം വീണ്ടും എട്ടുവർഷം കാത്തിരിപ്പ്. 2009 നൈജീരിയയിൽ പ്രീക്വാർട്ടറിൽ ഉറുഗ്വായോട് തോറ്റ് മടങ്ങി. 2013 യു.എ.ഇയിലും പ്രീക്വാർട്ടറിൽ മടക്കം. അന്ന് ചാമ്പ്യന്മാരായ നൈജീരിയക്ക് മുന്നിലായിരുന്നു തോൽവി. ഇക്കുറി തങ്ങളുടെ നാലാം ലോകകപ്പാണിത്.
റോഡ് ടു ഇന്ത്യ
ഏഷ്യൻ അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായിരുന്നു ഇറാൻ. ഫൈനലിൽ ഇറാഖിനോട് േതാറ്റെങ്കിലും േയാഗ്യത ടൂർണമെൻറിലെ ഉജ്ജ്വല പ്രകടനം ടീമിന് ആത്മവിശ്വാസമായി. ക്വാർട്ടറിൽ വിയറ്റ്നാമിനെയും ( 5-0), സെമിയിൽ വടക്കൻ കൊറിയയെ പെനാൽറ്റിയിലും വീഴ്ത്തി. ഏഷ്യൻ മത്സരം നടന്ന അതേ വേദിയിലാണ് തങ്ങളുടെ ലോകകപ്പ് മത്സരവുമെന്നത് ഇറാന് കൂടുതൽ പരിചയവും നൽകുന്നു.
കോച്ച്: ഇറാൻ ഫുട്ബാളിലെ സുപരിചിതനായ അബ്ബാൻ ചമാനിയനാണ് ടീം കോച്ച്. മൂന്ന് പതിറ്റാണ്ടിലേറെ പരിശീലന പരിചയമുള്ള ഇദ്ദേഹം നേരത്തെയും യൂത്ത് ടീമിനൊപ്പമുണ്ടായിരുന്നു.
സ്റ്റാർ വാച്ച്
ടീമെന്ന നിലയിൽ ഒരുപിടി താരങ്ങളുണ്ട് ഇറാനൊപ്പം. ഗോളടിക്കാനും പ്രതിരോധിക്കാനും മിടുക്കുള്ള കൗമാരപ്പട. ഇവരുടെ മിടുക്ക് തന്നെയായിരുന്നു അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അവരെ ഫൈനൽ വരെയെത്തിച്ചത്. അലി റീസ അസദാബാദി, അല്ലായാർ സയ്യദ്, മുഹമ്മദ് ശരീഫി, മുഹമ്മദ് ഖാദിരി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇറാൻ ആകെ നേടിയ 13ൽ 12 ഗോളും ഇൗ നാൽവർ സംഘത്തിെൻറ വക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.