കൊച്ചിയിൽ ഇന്ന് കൗമാര ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം
text_fieldsകൊച്ചി: കേരളം കാതോർത്ത ആ വിസിൽ മുഴക്കം ഇന്ന്. കളിയാവേശത്തിെൻറ മഹിത പാരമ്പര്യം പേറുന്ന മലയാളക്കരയിൽ മണ്ണും വിണ്ണും നിറയുകയാണ് ആരവങ്ങൾ. കൗമാര ലോകകപ്പിെൻറ കളിയരങ്ങിലേക്ക് കൊച്ചി കാലെടുത്തുവെക്കുന്നത് ഫുട്ബാൾ സ്പോട്ട്ലൈറ്റുകളുടെ പ്രഭക്കു കീഴിൽ അനൽപമായ ആവേശത്തള്ളിച്ചയോടെ. ആധുനിക ഫുട്ബാളിലെ അഗ്രഗണ്യരായ സ്പെയിനിെൻറയും ബ്രസീലിെൻറയും കുട്ടിക്കൂട്ടങ്ങൾ ആക്രമണ ഫുട്ബാളിെൻറ ചാരുതയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിെൻറ പുൽപരപ്പിൽ കളം നിറയും.
ടൂർണമെൻറിലെ ഏറ്റവും ആകർഷകമായ മത്സരമായിരിക്കുമെന്ന് കളിക്കമ്പക്കാർ കിക്കോഫിനു മുന്നേ വിധിയെഴുതിയ ഇൗ കളിക്കൊപ്പം കൊച്ചിയുടെ കളിത്തട്ടും ലോകത്തിെൻറ മുഴുവൻ ആകാംക്ഷക്കും അരങ്ങാവുകയാണ്. സാംബാ ബോയ്സും സ്പാനിഷ് അർമഡയും കൊണ്ടും കൊടുത്തും പോരാടിയശേഷം ശനിയാഴ്ച അതേ മൈതാനത്ത് മരണഗ്രൂപ്പായ ‘ഡി’യിലെ മറ്റൊരു മത്സരത്തിനും വിസിൽ മുഴങ്ങും. ഗ്രൂപ്പിൽ താരതമ്യേന അശക്തരെങ്കിലും ഏഷ്യൻ കരുത്തരായ വടക്കൻ കൊറിയയും ആഫ്രിക്കയിൽനിന്നുള്ള നവാഗത സംഘമായ നൈജറും തമ്മിൽ എട്ടു മണിക്ക് തുടങ്ങുന്ന പോരാട്ടവും തുല്യശക്തികളുടേതാവും.
വിശ്വഫുട്ബാളിലെ വിസ്മയ സംഘങ്ങളായ ബ്രസീലും സ്പെയിനും ഫൈനൽപോലെ ത്രസിപ്പിക്കുന്ന ഉദ്ഘാടന മത്സരത്തിന് കച്ചമുറുക്കുേമ്പാൾ കൊച്ചിയുടെ ആരവവും ആവേശവും അളന്നറിയാനൊരുങ്ങുകയാണ് ഫുട്ബാൾ ലോകം. കേരള ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞപ്പടക്ക് നിറഗാലറിയിലെ ആരവങ്ങളിൽ കരുത്തുപകരുന്ന കൊച്ചിയെ ഫിഫ വിശേഷിപ്പിക്കുന്നതുതന്നെ ‘ലോകത്തെ ഏറ്റവും ശബ്ദമുഖരിതമായ കളിമുറ്റങ്ങളിൽ ഒന്ന്’ എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.