അട്ടിമറി വീര്യവുമായി നൈജർ
text_fieldsഇന്ത്യൻ മണ്ണിലെ കറുത്ത കുതിരകളാവാനുള്ള തയാറെടുപ്പിലാണ് ആഫ്രിക്കൻ സംഘമായ നൈജറിെൻറ വരവ്. ആദ്യ ലോകകപ്പാണിതെങ്കിലും അഞ്ചുതവണ ലോകചാമ്പ്യന്മാരും രണ്ടുവട്ടം ആഫ്രിക്കൻ ജേതാക്കളുമായ നൈജീരിയയുടെ വഴിമുടക്കിയവരെ കരുതിയിരിക്കണം. ലോകഫുട്ബാളിൽ ഇന്ത്യയെപോലെ അവരുടെയും അരങ്ങേറ്റം കൂടിയാണിത്. കൊച്ചിയാണ് നൈജറിെൻറ അരങ്ങേറ്റ പോരാട്ടത്തിന് വേദിയാവുന്നത്.
റോഡ് ടു ഇന്ത്യ
2016 ആഗസ്റ്റിലെ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത റൗണ്ടിൽ തന്നെ നൈജർ വരവറിയിച്ചിരുന്നു. രണ്ടാം റൗണ്ടിൽ അയൽക്കാർകൂടിയായ നൈജറും നൈജീരിയയും മുഖാമുഖം നേരിട്ടു. ആദ്യ പാദത്തിൽ 1-0ത്തിന് ജയം നൈജീരിയക്കായിരുന്നു. രണ്ടാഴ്ചക്കു ശേഷം നടന്ന രണ്ടാം പാദത്തിൽ അവർ അനായാസ ജയം സ്വപ്നം കണ്ട് മത്സരത്തിൽ അലസമായി. എന്നാൽ, നൈജർ ഇത് മുതലെടുക്കുകയായിരുന്നു. ജയിക്കാൻ പൊരുതി കളിച്ച അവർ ആഫ്രിക്കൻ ഫുട്ബാളിനെ െഞട്ടിച്ചുകളഞ്ഞു. അഞ്ചു തവണ ലോക കിരീടം തേടിയവരുടെ ഇന്ത്യൻ സ്വപ്നവും അട്ടിമറിക്കപ്പെട്ടു. 90ാം മിനിറ്റിൽപിറന്ന ഗോളുമായി 3-1ന് ജയിച്ച നൈജർ ഇരു പാദങ്ങളിലുമായി (3-2) മുൻതൂക്കം നേടി മൂന്നാം റൗണ്ടിൽ. ശേഷം ഗാബോണിനെയും വീഴ്ത്തി ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ് യോഗ്യത ഉറപ്പാക്കി. ഗാബോൺ വേദിയായ ആഫ്രിക്കൻ നേഷൻസ് കപ്പിെൻറ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയതോടെ ലോകകപ്പ് യോഗ്യതയെന്ന ചരിത്ര നേട്ടവും പോക്കറ്റിലാക്കി. സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഘാനയോട് കീഴടങ്ങി.
കോച്ച്
തിമോഗ സൗമയ്ല ഇന്ന് നൈജറിെൻറ ഹീറോയാണ്. ഗ്രൗണ്ടിലും കളിയിലും ഡ്രസ്സിങ് റൂമിലും സർവാധിപതിയായ ഇൗ മുൻ ദേശീയ ടീം നായകനെ നൈജർ ഫുട്ബാളിെൻറ ചക്രവർത്തിെയന്നാണ് വിളിക്കുന്നത്. കളി മതിയാക്കിയ ശേഷം ബ്രസീലിലും യൂറോപ്പിലും കോച്ചിങ് പരിശീലനം നേടിയാണ് സൗമയ്ല 1995ൽ നൈജർ ഫുട്ബാൾ ഡയറക്ടറായി ചുമതലയേൽക്കുന്നത്. ശേഷം രണ്ടുതവണ ദേശീയ ടീം കോച്ചായി പ്രവർത്തിച്ചു. ഇപ്പോൾ അണ്ടർ 17 ടീം കോച്ചായി പ്രവർത്തിച്ചപ്പോഴും സൗമയ്ല അദ്ഭുതം രചിക്കുകയാണ്.
അബ്ദുൽ കരിം സാൻഡ
നൈജറിെൻറ ലോകകപ്പ് സ്വപ്നങ്ങൾ പച്ചയണിഞ്ഞത് ഇൗ കൗമാരക്കാരെൻറ ബൂട്ടിൽനിന്നായിരുന്നു. യോഗ്യത റൗണ്ടിൽ നൈജീരിയക്കെതിരെ 90ാം മിനിറ്റിൽ സാൻഡ നേടിയ ഗോൾ നൈജറിെൻറ തന്നെ ഫുട്ബാൾ ഭാവി മാറ്റിയെഴുതി. വിങ്ങിൽ അധ്വാനിച്ചു കളിക്കുന്ന ഇൗ 11ാം നമ്പറുകാരൻ തന്നെയാവും കൊച്ചിയിലും നൈജറിെൻറ തുരുപ്പുചീട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.