ക്വാർട്ടർ പ്രവേശനവുമായി സ്പെയിൻ, ഇറാൻ, മാലി, ഇംഗ്ലണ്ട്
text_fieldsഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ
ഗുവാഹതി: സ്പാനിഷ് ടികിടാകയെ പൊളിച്ചടുക്കി സൂപ്പർ ഗോളോടെ ഫ്രാൻസിെൻറ തുടക്കം, ശേഷം ഏറെ പ്രയാസപ്പെട്ട് സ്പെയിനിെൻറ സമനില ഗോൾ, ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഫ്രഞ്ച് പ്രതിരോധക്കാരെൻറ ഗുരുതര പിഴവ് പെനാൽറ്റിയായപ്പോൾ സ്പാനിഷ് പട ക്വാർട്ടറിലേക്ക്. ഫ്രാൻസിനെ 2-1ന് തോൽപിച്ച് സ്പെയിൻ ക്വാർട്ടറിലേക്ക്. തുടക്കം കളിമുഴുവനും സ്പെയിനിെൻറ പോസ്റ്റിലേക്കുതന്നെ. 34ാം മിനിറ്റിൽ ലിനേയ് പിൻററുടെ ഡ്രിബ്ളിങ് ഗോളിൽ ഫ്രാൻസ് മുന്നിൽ. പതുക്കെ കളിപിടിച്ച സ്പെയിൻ 44ാം മിനിറ്റിൽ യുവാൻ മിറാണ്ടയിലൂടെ തിരിച്ചടിക്കുന്നു. ഒടുവിൽ (91ാം മിനിറ്റ്) കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഫ്രഞ്ച് പ്രതിരോധ താരത്തിെൻറ പിഴവിൽ സ്പെയിനിന് പെനാൽറ്റി. കിക്കെടുത്ത ബാഴ്സലോണയുടെ ആബേൽ റൂയിസ് പിഴവില്ലാതെ പന്ത് വലയിലാക്കി.
ജൈത്രയാത്ര തുടർന്ന് ഇറാൻ;
മെക്സികോക്ക് മടക്കം (2-1)
മഡ്ഗാവ്: മെക്സിക്കൻ തിരമാലകൾക്ക് ഇറാനു മുന്നിൽ അവസാനം. ലാറ്റിനമേരിക്കൻ പോരാട്ടവീര്യങ്ങൾ ഇറാെൻറ ടോട്ടൽ ഫുട്ബാളിനു മുന്നിൽ വിലപ്പോകാതിരുന്നപ്പോൾ, 2-1ന് തോൽവി സമ്മതിച്ച് മെക്സികോ പുറത്ത്. അട്ടിമറികൾ ശീലമാക്കി ഇറാൻ ക്വാർട്ടറിലേക്ക്. കളത്തിൽ ഭാഗ്യം ഇറാനൊപ്പമായിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ അവസരം വന്നെത്തിയത് െപനാൽറ്റിയുടെ രൂപത്തിൽ. കിക്കെടുത്ത മുഹമ്മദ് ഷരീഫി അവസരം പാഴാക്കാതെ പന്ത് വലയിലാക്കി. ഷോക്കിൽനിന്ന് മാറാൻ മെക്സികോ സമയമെടുത്തു. കളി ചൂടുപിടിക്കുംമുേമ്പ വഴങ്ങിയ ഗോളിന് തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ മെക്സികോ വല വീണ്ടും കുലുങ്ങി. ഇത്തവണ അലായാർ സയ്യിദാണ് (11ാം മിനിറ്റ്) സ്കോറർ. ഒടുവിൽ കളിയിലേക്ക് തിരിച്ചുവന്ന് തിരിച്ചടി. 10ാം നമ്പർ താരം റോബർേട്ടാ ഡി ലറോസയാണ് (37) തിരിച്ചടിച്ചത്.
മാലി സൂപ്പർ; ഇറാഖിനെ വീഴ്ത്തി 5-1
മഡ്ഗാവ്: ആഫ്രിക്കൻ വീര്യത്തിനു മുന്നിൽ മുട്ടുമടക്കി ഇറാഖ്. ഗോവയിലെ രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ 5-1ന് ഇറാഖിനെ തോൽപിച്ചാണ് ആഫ്രിക്കൻ റണ്ണർ അപ്പായ മാലി അവസാന എട്ടിൽ ഇടംപിടിച്ചത്. ആവേശം നിറഞ്ഞ പോരിൽ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി മാലി കളിപിടിച്ചിരുന്നു. കളം നിറഞ്ഞു കളിച്ച അവർ ഹാഡ്ജി ഡ്രെയിം (25ാം മിനിറ്റ്), ലസാനെ എൻഡാലിയെ(33), േഫാഡെ കൊനാറ്റെ (73) എന്നിവരിലൂടെ മൂന്നുവട്ടം വലകുലുക്കി. തിരിച്ചടിക്കാനുള്ള ഇറാഖിെൻറ ശ്രമം വിജയിച്ചത് 85ാം മിനിറ്റിൽ (അലി കരീം). എന്നാൽ, 87ാം മിനിറ്റിൽ സീമെ കമാറ നാലാം ഗോളും നേടിയതോടെ ഇറാഖ് തളർന്നു. പ്രതിരോധം കാക്കാതെ വീണ്ടു ഗോളടിക്കാനുള്ള ശ്രമത്തിൽ ഇറാഖ് വലയിൽ അഞ്ചാം ഗോളുമെത്തി. ലസാനെ എൻഡിയെയാണ് വീണ്ടും വലകുലുക്കിയത്.
ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്;
ജപ്പാൻ പൊരുതി വീണു
കൊൽക്കത്ത: ടൂർണമെൻറിൽ ആദ്യമായി വിധിനിർണയം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ഏഷ്യൻ പ്രതീക്ഷകൾ വീണുടഞ്ഞു. ഇംഗ്ലണ്ടും ജപ്പാനും തമ്മിലെ പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിതമായി പിരിഞ്ഞപ്പോൾ ഷൂട്ടൗട്ടിൽ യൂറോപ്യൻ റണ്ണറപ്പുകൾ (5-3) ക്വാർട്ടറിൽ കടന്നു. ഗോവയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കയാണ് ഇംഗ്ലണ്ടിെൻറ എതിരാളി.
കടുത്ത പ്രതിരോധവുമായി കളിച്ച ഇരു ടീമും സ്കോർ ചെയ്യുന്നതിനേക്കാൾ ഗോൾ വഴങ്ങാതിരിക്കാനാണ് ശ്രമിച്ചത്. തുടക്കത്തിൽ ആക്രമണം കനപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ കളി തീർത്തും വിരസമായി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ഇംഗ്ലണ്ടിെൻറ അഞ്ചു ഷോട്ടും ലക്ഷ്യത്തിലെത്തി. അതേസമയം, ജപ്പാെൻറ ഹിനാറ്റ കിഡയുടെ കിക്ക് ഇംഗ്ലണ്ട് ഗോളി തട്ടിയകറ്റി ക്വാർട്ടറിലേക്കുള്ള പാതയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.