റബർതോട്ടത്തിലെ കളിയാരവം
text_fieldsറബർ മരങ്ങൾ അതിരിടുന്ന മൈതാനത്തിെൻറ ചീങ്കതിട്ടയിലെ പന്തിനായുള്ള കാത്തിരിപ്പിെൻറ വൈകുന്നേരങ്ങളാണ് കെ.ടി. ചാക്കോയുെട കൗമാരകളിയാരവങ്ങളുടെ മുന്നേറ്റനിരയിൽ. അക്കാലത്ത് കളിച്ചതിനേക്കാൾ കൂടുതൽ കളി കാണുകയായിരുന്നു. ഇഷ്ടംകൊണ്ടായിരുന്നില്ല, ചേട്ടന്മാർ കളി അവസാനിപ്പിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഗ്രൗണ്ടിലിറങ്ങി പന്ത് തട്ടാനാകൂ -പത്തനംതിട്ട ജില്ലയിലെ ചെറുഗ്രാമമായ ഒാതറ യു.പി സ്കൂൾ ഗ്രൗണ്ടിലെ കുട്ടിക്കൂട്ടത്തിനിടയിലേക്ക് കെ.ടി. ചാക്കോ പന്ത് ത്രോ ചെയ്തു.
ചേട്ടന്മാർ വേഗം കളിതീർക്കണമെന്ന പ്രാർഥനയിലാകും ഞങ്ങെളല്ലാവരും. ചേട്ടന്മാർ കളിച്ചുമാറുന്നതിനും ഇരുട്ടിനുമിടയിൽ വീണുകിട്ടുന്ന ചെറിയൊരു ഇടവേളയിലാണ് പന്തുതട്ടാൻ അവസരം. അതിനുള്ള കാത്തിരിപ്പായിരുന്നു എല്ലാ വൈകുന്നേരവും. ഇതിനിടെ ഗ്രൗണ്ട് വിട്ട് പുറേത്തക്ക് എത്തുന്ന പന്തിനെ ഒാടിപ്പിടിച്ച് തിരിച്ച് അടിച്ചുകൊടുക്കും. അപ്പോൾ ലഭിച്ചിരുന്ന ആഹ്ലാദം, വമ്പൻ ടൂർണമെൻറുകളിൽ കളിക്കുേമ്പാഴും ലഭിച്ചിട്ടുേണ്ടായെന്ന് സംശയമാണ്. മറ്റുള്ളവരെ തോൽപിച്ചുവേണം പന്ത് കൈക്കലാക്കാൻ. അക്കാലങ്ങളിൽ കബഡി, വോളിബാൾ തുടങ്ങി എല്ലാ കളികളിലും കൈവെച്ചിട്ടുണ്ട്. എന്നാൽ, വൈകുന്നേരമായാൽ മറ്റ് കളികൾക്കെല്ലാം താൽക്കാലിക അവധി നൽകി ഒാതറ യു.പി സ്കൂൾ ൈമതാനത്തെത്തും. ബൂെട്ടാന്നും അന്ന് സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസിൽ സ്പോർട്സിനായി ചങ്ങനാശേരി പെരുന്ന സ്കൂളിലേക്ക് മാറി. ഇവിെടവെച്ചാണ് ബാറിനുകീഴിലേക്കുള്ള മാറ്റം. പെരുന്ന സ്കൂളിൽ ഹാൻഡ്ബാൾ കളിക്കുന്നതിനിടെ ജംപിങ് കണ്ട അവിടുത്തെ പരിശീലകനായിരുന്ന രഞ്ജി കെ. ജേക്കബാണ് എന്നിലെ ഗോളിയെ കണ്ടെടുക്കുന്നത് -ചാക്കോ പറയുന്നു.
ചങ്ങനാശേരി എസ്.ബി കോളജിൽ പ്രീഡിഗ്രിക്കാരനായി എത്തുേമ്പാൾ മികച്ച ഗോൾകീപ്പറെന്ന അംഗീകാരവും ഒപ്പം ഉണ്ടായിരുന്നു. ആദ്യവർഷം തന്നെ എം.ജി യൂനിവേഴ്സിറ്റി ടീമിൽ ഇടംനേടി. തുടർന്ന് സന്തോഷ് ട്രോഫിയിൽ. എട്ടുതവണ സന്തോഷ് ട്രോഫിയിൽ കേരളത്തിെൻറ കുപ്പായം അണിഞ്ഞ ചാക്കോ ഒരുതവണ വിജയസംഘത്തിലും ഉണ്ടായിരുന്നു. പിന്നീട് രാജ്യത്തിെൻറ കുപ്പായം പലതവണ അണിഞ്ഞ ചാക്കോ സാഫ് ഗെയിംസിലടക്കം ഇന്ത്യൻ ഗോൾവല കാത്തു. ഇതിനിടെ കേരള പൊലീസിനൊപ്പം ഫെഡറേഷൻ കപ്പിലടക്കം മിന്നുംപ്രകടനം നടത്തി.
കളിജീവിതത്തിൽ കേരള പൊലീസിനൊപ്പം നിലയുറപ്പിച്ച കെ.ടി. ചാേക്കാ പിന്നീട് പൊലീസ് ടീമിെൻറ മാനേജരുമായി. രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പൊലീസ് മെഡൽ സ്വന്തമാക്കിയ ചാക്കോ ഇപ്പോൾ അടൂർ കെ.എ.പി ബറ്റാലിയൻ മൂന്നിൽ ഡെപ്യൂട്ടി കമാൻഡൻറാണ്. ലോക കാൽപ്പന്താരവം മലയാള മണ്ണിലേക്ക് എത്തുേമ്പാൾ പുതിയ ഒരു ദൗത്യവും ഇൗ മുൻ ഇന്ത്യൻ ഗോൾകീപ്പറെ തേടിയെത്തിയിട്ടുണ്ട്. അണ്ടർ 17 ലോകകപ്പിനെത്തുന്ന സ്പെയിൻ ടീമിെൻറ സെക്യൂരിറ്റി ഒാഫിസറെന്ന ചുമതലയിലാണ് ഇപ്പോൾ.
തയാറാക്കിയത്: എബി തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.