ചിലിയിലെ നഷ്ടം കിരീടമാക്കാൻ മാലി
text_fields2015 ചിലിയിൽ ഫൈനൽ വരെയെത്തി നഷ്ടപ്പെട്ട കിരീടം ലക്ഷ്യമിട്ടാണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ മാലി ഇത്തവണ കൗമാര ലോകകപ്പിനെത്തുന്നത്. അന്ന് തങ്ങളെ കീഴടക്കിയ നൈജീരിയയുടെ അഭാവത്തിൽ മാലിയുടെ പ്രതീക്ഷകൾക്ക് കരുത്തേറെയാണ്. 1997, 1999, 2001 വർഷങ്ങളിൽ തുടർച്ചയായ മൂന്നുതവണ അണ്ടർ-17 ലോകകപ്പിന് യോഗ്യത നേടിയവർ നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു ചിലയിൽ പന്തു തട്ടിയത്. ആ സ്വപ്നക്കുതിപ്പിെൻറ ആവേശം മാലിയുടെ കൗമാരപ്രതിഭകളെ ഇപ്പോഴും വിെട്ടാഴിഞ്ഞിട്ടില്ല. വൻകരയുടെ യോഗ്യത റൗണ്ടിൽ കിരീടമണിഞ്ഞ് അവർ എതിരാളികൾക്ക് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. 1997ൽ ആദ്യമായി യോഗ്യത നേടിയവർ ക്വാർട്ടർ ഫൈനൽ ജർമനിയോട് തോറ്റ് പുറത്തായി.
അന്ന് പെനാൽറ്റി പാഴാക്കിയ സീഡോ കീറ്റ പിന്നീട് ബാഴ്സയുടെ താരമായി മാറി. അടുത്ത തവണ ഗ്രൂപ് ഘട്ടത്തിൽ പുറത്തായപ്പോൾ, 2001ൽ സെമിയിൽ അർജൻറീനയോട് തോറ്റ് പിന്മാറി. ഇടവേളക്കുശേഷം 2015ൽ ചിലിയൻ ലോകകപ്പിൽ യോഗ്യതനേടി. മുൻനിര രാജ്യങ്ങളെ വകഞ്ഞുമാറ്റി ഫൈനൽ വരെയെത്തിയ ആഫ്രിക്കൻ സംഘത്തിന് പക്ഷേ, നൈജീരിയക്കുമുന്നിൽ തോൽക്കാനായിരുന്നു വിധി.
റോഡ് ടു ഇന്ത്യ
തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കൻ നേഷൻസ് കപ്പ് അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായാണ് മാലി ഇന്ത്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം അണ്ടർ-17 ആഫ്രിക്കൻ നേഷൻ കപ്പ് കിരീടം നിലനിർത്തുന്നത്. ഫൈനലിൽ ഘാനയെ തോൽപിച്ചായിരുന്നു കിരീടം. നൈജീരിയ ഇല്ലാത്ത ഇൗ ലോകകപ്പിൽ ആഫ്രിക്കൻ കരുത്തർ മാലി തന്നെയാണെന്നുറപ്പ്.
കോച്ച്
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ ദേശീയ ടീം പരിശീലകനായിരുന്ന ജോനസ് േകാംലയാണ് മാലിയുടെ കോച്ച്. ചിലി ലോകകപ്പിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച ബായെ ബെയുടെ പടിയിറക്കത്തോടെയാണ് േകാംല പരിശീലകവേഷം അണിയുന്നത്. ഏറ്റെടുത്ത ഉടൻ ടീമിനെ ആഫ്രിക്കൻ ചാമ്പ്യന്മാരാക്കി കൗമാര ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. ‘‘ഒരു ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ഞങ്ങൾ ഇന്ത്യയിലേക്കെത്തുന്നത്. കിരീടം ഞങ്ങളിലൂടെ ആഫ്രിക്കയിലെത്തണം’’ - കോച്ചിെൻറ വാക്കുകളിൽ എല്ലാമുണ്ട്.
യൂസുഫ് കൊയ്റ്റ, ഹാജി റാമി
രണ്ടു താരങ്ങളാണ് ശ്രദ്ധേയം. ഏതു വമ്പന്മാരുടെ ഷോട്ടുകളും തടുത്തിട്ട് പോസ്റ്റിനു മുന്നിലെ ചോരാത്ത കൈകളുമായി നിലയുറപ്പിക്കുന്ന ഗോളി യൂസുഫ് കൊയ്റ്റ. ആഫ്രിക്കൻ കൗമാര ചാമ്പ്യൻഷിപ്പിൽ ഗിനിയക്കെതിരെ െപനാൽറ്റിയിൽ നാലു കിക്കുകൾ തടുത്തിട്ടാണ് താരമായത്. ഇൗ ടൂർണമെൻറിലെ മാലിയുടെ ടോപ് സ്കോററായ ഹാജി റാമിയിലും പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.